സ്‌കോര്‍പിയോ പ്രത്യേകപതിപ്പ് ഓണ്‍ലൈന്‍ ബുക്ക് ചെയ്യാം
മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവിക്ക് ഒരു പ്രത്യേക എഡിഷന്‍ വരുന്ന കാര്യം കഴിഞ്ഞദിവസം നമ്മള്‍ ചര്‍ച്ച ചെയ്തിരുന്നു. പ്രസ്തുത വണ്ടി വിപണിയില്‍ ലോഞ്ച് ചെയ്തു.
എക്‌സ്റ്റീരിയര്‍
ക്രോമിയം പൂശിയ അലോയ് വീലുകളാണ് പ്രത്യേക സ്‌കോര്‍പിയോയ്ക്കുള്ളത്. ചെക്ക് ഡിസൈനിലുള്ള ഡികാലുകള്‍ പതിച്ചിട്ടുണ്ട് ബംപറിന്റെ ഒരു വശത്തും മുന്‍ ഡോറുകളിലും. പിന്‍വശത്ത് 'സ്‌പെഷ്യല്‍ എഡിഷന്‍' എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കര്‍ കാണാം.
ഇന്റീരിയര്‍
തുകല്‍ കൊണ്ട് പൊതിഞ്ഞ സീറ്റുകളും സ്റ്റീയറിംഗ് വീലുകളും കാണാം ഇന്‍രീരിയറില്‍. ഗിയര്‍ ഷിഫ്റ്റിനും ലഭിച്ചിട്ടുണ്ട് തുകല്‍ പൊതിച്ചില്‍. ടാന്‍, ബീജ് വര്‍ണങ്ങളുടെ ചേരുവയിലാണ് ഇന്റീരിയര്‍ വരുന്നത്. സെന്റര്‍ കണ്‍സോള്‍ മരത്തില്‍ നിര്‍മിച്ചതാണ്. റൂഫില്‍ ഘടിപ്പിച്ച ഡിവിഡി പ്ലേയറിന് 9 ഇഞ്ച് ഡിസ്‌പ്ലേ കൊടുത്തിട്ടുണ്ട്.
എന്‍ജിന്‍
2.2 ലിറ്റര്‍ എംഹോക് ഡീസല്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. 120 കുതിരകളുടെ കരുത്തും 290 എന്‍എം ചക്രവീര്യവും പകരുന്നു ഈ എന്‍ജിന്‍. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് എന്‍ജിനോട് ചേര്‍ത്തിരിക്കുന്നത്.
വില
പ്രത്യേക പതിപ്പിന്റെ വില ഇപ്പോഴും പുറത്തു വിട്ടിട്ടില്ല മഹീന്ദ്ര. 500 യൂണിറ്റുകളില്‍ പരിമിതമായിരിക്കും സ്‌കോര്‍പിയോ പ്രത്യേക പതിപ്പ്. ഓണ്‍ലൈനില്‍ വാഹനം ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന് മഹീന്ദ്രയുടെ സൈറ്റില്‍ ചെന്നാല്‍ മതിയാകും.


Click it and Unblock the Notifications









