മഹീന്ദ്ര വൈബ് ഡീലര്‍മാരിലേക്ക്
ഡീലര്‍മാര്‍ക്ക് ലോഞ്ച് ചെയ്തയുടനെ ഡിസ്പ്ലേ ചെയ്യുവാന്‍ സൗകര്യമൊരുക്കുകയാണിതെന്നാണ് അനുമാനിക്കേണ്ടത്.
നമുക്ക് ലഭിച്ചിട്ടുള്ള ചാരപ്പടങ്ങള്‍ വെച്ച് നോക്കുമ്പോള്‍ മഹീന്ദ്ര വെരിറ്റോയില്‍ നിന്ന് കാര്യമായ മാറ്റമൊന്നും എക്സ്റ്റീരിയര്‍ ഡിസൈനില്‍ വൈബിന് അവകാശപ്പെടാനില്ല. ഹാച്ച്ബാക്ക് ആക്കി മാറ്റുവാന്‍ ബൂട്ട് എടുത്തുമാറ്റിയത് മാത്രമാണ് പ്രത്യേക്ഷമായ മാറ്റം. കാറിന്‍റെ ബോക്സി സ്വഭാവത്തിന് എന്തെങ്കിലും മാറ്റം വന്നിട്ടുള്ളതായി കാണാന്‍ കഴിയുന്നില്ല.
4 മീറ്ററിന് താഴെ നീളം വരുന്ന വിധത്തിലാണ് വൈബിനെ തയ്യാറാക്കിയിട്ടുള്ളത്. ഇത് നികുതി നിരക്കില്‍ വലിയ മാറ്റം വരുത്തുന്നുണ്ട്. 4 മീറ്റര്‍ നീളമുള്ള വാഹനങ്ങള്‍ക്ക് 30 ശതമാനമാണ് നികുതി. 4 മീറ്ററിന് താഴെ നില്‍ക്കുമ്പോള്‍ നികുതി 12 ശതമാനമായി കുറയുന്നു.
1461 സിസി ഡീസല്‍ എന്‍ജിനായിരിക്കും വൈബിന് കുതിരശക്തി പകരുന്നത്. 65 കുതിരശക്തിയാണ് വൈബിനുള്ളത്. ചക്രവീര്യം 160 എന്‍എം. ലിറ്ററിന് 20.8 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് കമ്പനി നല്‍കുന്ന ഉറപ്പ്.
പെട്രോള്‍ പതിപ്പിന്‍റെ കാര്യത്തില്‍ അനിശ്ചിതത്വമാണുള്ളത്. വളരെ താമസിക്കാതെ തന്നെ പെട്രോള്‍ എന്‍ജിന്‍ പതിപ്പും വിപണിയിലെത്തിക്കുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications









