വെരിറ്റോ വൈബ് ലോഞ്ച് നാളെ
മഹീന്ദ്ര വെരിറ്റോ വൈബ് ലോഞ്ച് നാളെ (ജൂണ്‍ 5) നടക്കും. വെരിറ്റോ സെഡാന്‍ മോഡലിന്‍റെ ഹാച്ച്ബാക്ക് രൂപമാണ് വൈബ്. വാഹനത്തിന്‍റെ നിരവധി ചാരപ്പടങ്ങള്‍ ഡ്രൈവ്സ്പാര്‍ക് നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വൈബിന്‍റെ ടീസര്‍ ചിത്രം മഹീന്ദ്രയുടെ ഫോസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടരുന്നതാണ് താഴെ കാണുന്നത്.
മുംബൈയില്‍ വെച്ചാണ് ലോഞ്ച് നടക്കുക.
ഹാച്ച്ബാക്ക് രൂപത്തിലേക്ക് മാറ്റുന്നതിനായി ബൂട്ട് എടുത്തു മാറ്റിയതൊഴിച്ചാല്‍ കാര്യപ്പെട്ട മാറ്റങ്ങളൊന്നും വൈബില്‍ കാണാനില്ല എന്ന് പറയേണ്ടിയിരിക്കുന്നു. ഒരല്‍പം പഴകിയതെന്ന് പറയാവുന്ന വെരിറ്റോയുടെ ബോക്സി ഡിസൈന്‍ അതേപടി നിലനിര്‍ത്തിയിരിക്കുന്നു. കാറിന്‍റെ മൊത്തം രൂപത്തില്‍ നിന്ന് മനസ്സിലാക്കാവുന്നത്, സെഗ്മെന്‍റില്‍ ധാരാളം സ്ഥലസൗകര്യമുള്ള കാറുകളുടെ കൂട്ടത്തിലായിരിക്കും വെബ് എന്നാണ്.
1.5 ലിറ്റര്‍ റിനോ കെ9കെ എന്‍ജിന്‍ തന്നെയാണ് വെരിറ്റോ ഹാച്ച്ബാക്ക് മോഡലിലും ഉപയോഗിക്കുന്നത്. 65 കുതിരകളുടെ കരുത്ത് പകരുന്ന ഈ എന്‍ജിന്‍ മികച്ച മൈലേജ് നിരക്കാണ് നല്‍കുന്നത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സാണ് ഘടിപ്പിച്ചിട്ടുള്ളത്.
കാറിന്‍റെ വലിപ്പത്തിനും ഭാരത്തിനും ആനുപാതികമായി എന്‍ജിനില്‍ ചെറിയ ട്യൂണിംഗ് വ്യതിയാനങ്ങള്‍ വരുത്തിയിരിക്കാന്‍ സാധ്യതയുണ്ട്. ഇതില്‍ക്കവിഞ്ഞ് വലിയ സാങ്കേതിക മാറ്റങ്ങളെന്തെങ്കിലും വന്നിട്ടുണ്ടോ എന്നറിയാന്‍ അല്‍പം കാത്തിരിക്കേണ്ടതുണ്ട്.
ടാറ്റ ഇന്‍ഡിഗോ കോംപാക്ട് സെഡാന്‍, മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈര്‍, ഹോണ്ട അമേസ് എന്നിവരാണ് ഇപ്പോള്‍ സെഗ്മെന്‍റിലുള്ളത്. ഇവരുമായി എതിരിട്ടു നില്‍ക്കാന്‍ വെരിറ്റോയ്ക്ക് താക്കത്തുണ്ടോ എന്നത് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications









