മാരുതി കാറുകളുടെ വില നാളെ കൂടും

മാരുതി സുസൂക്കി കാര്‍ മോഡലുകളുടെ വില നാളെ വര്‍ധിക്കും. 1 മുതല്‍ മൂന്ന് ശതമാനം വരെയാണ് വര്‍ധന പ്രതീക്ഷിക്കുന്നത്. ഇത് 20,000 വരെ പോകാം. വിലവര്‍ധന നേരത്തെ തന്നെ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

രൂപയുടെ വിലയിടിവ്, റിസര്‍വ് ബാങ്കിന്‍റെ റിപ്പോ നിരക്കുയര്‍ത്തല്‍, ഉല്‍പാദനച്ചെലവിലെ വര്‍ധന തുടങ്ങിയ കാരണങ്ങളാണ് വിലവര്‍ധനവിന്‍റെ സാഹചര്യം സൃഷ്ടിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം.

Alto 800

പുതിയ വാഗണ്‍ ആര്‍ ലോഞ്ച് ചെയ്തു

ഇതിനകം തന്നെ ഇന്ത്യയിലെ മിക്കവാറും കമ്പനികള്‍ നിരക്കുയര്‍ത്തുകയോ, ഉയര്‍ത്താനുള്ള തീരുമാനമെടുക്കുകയോ ചെയ്തിട്ടുണ്ട്. ജനറല്‍ മോട്ടോഴ്സ്, ഹ്യൂണ്ടായ് മോട്ടോഴ്സ് എന്നിവര്‍ നിരക്കുയര്‍ത്തിയ കമ്പനികളുടെ കൂട്ടത്തില്‍ പെടും.

2.09 ലക്ഷം വിലവരുന്ന ആള്‍ട്ടോ 800 മുതല്‍ ഇറക്കുമതി ചെയ്യുന്ന കിസാഷി സെഡാന്‍ വരെയുള്ള വാഹനങ്ങളാണ് മാരുതിയുടേതായി വിപണിയിലുള്ളത്.

കമ്പനിയുടെ ആഭ്യന്തരവും ബാഹ്യവുമായ നിരവധി കാരണങ്ങളാല്‍ വില്‍പനയിലും വരുമാനത്തിലും കാര്യമായ ഇടിവ് സംഭവിച്ചിരുന്നു. അറ്റ ലാഭത്തില്‍ 5.41 ശതമാനത്തിന്‍റെ ഇടിവാണ് നടപ്പ് സാമ്പത്തികവര്‍ഷത്തിന്‍റെ രണ്ടാംപാദത്തില്‍ രേഖപ്പെടുത്തിയിരുന്നത്.

More from DriveSpark

Article Published On: Tuesday, January 15, 2013, 15:43 [IST]
English summary
Maruti Suzuki will hike the prices of its models tomorrow. According to reports, the hike will be up to 3 percent.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X