ബീമറിനെ വെല്ലാന്‍ ബി ക്ലാസ് ഇലക്ട്രിക് ഡ്രൈവ്

ബിഎംഡബ്ല്യു ഐ3 ഇലക്ട്രിക് കാറിന്റെ വരവ് വലിയ തോതില്‍ ആഘോഷിക്കപ്പെട്ടിരുന്നു. ഭാവിയുടെ ഇന്ധനമായി ഇലക്ട്രിസിറ്റിയെ ഓട്ടോ ഉലകം കണ്ടുതുടങ്ങിയതിന്റെ ഒരു പെരുന്നാളാഘോഷം തന്നെയായിരുന്നു അത്. ഭാവിയിലേക്ക് സര്‍വ്വസന്നാഹങ്ങളുമായി തങ്ങള്‍ നീങ്ങുന്നുവെന്നതിന് ബീമര്‍ നല്‍കിയ സൂചകമായി കഴിഞ്ഞ ജൂലായില്‍ ഐ3 എത്തിയതിനു പിന്നാലെ മെഴ്‌സിഡിസ് ബെന്‍സും അതേ പാതയിലേക്ക് നീങ്ങുകയാണ്. മെഴ്‌സിഡിസ് ബി ക്ലാസ്സിന്റെ ഇലക്ട്രിക് പതിപ്പാണ് അണിയറയില്‍ തയ്യാറാവുന്നത്.

ഐ3യെക്കാള്‍ വിജയകരമായിത്തീരുമെന്ന് മെഴ്‌സിഡിസ് വിശ്വസിക്കുന്ന ബി ക്ലാസ് ഇലക്ട്രിക് ഡ്രൈവ് 2014ല്‍ ലോകത്തിന്റെ നിരത്തുകളിലെത്തിച്ചേരും.

Mercedes-Benz B-Class Electric Drive

ഡൈംലറിന്റെ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് വിഭാഗം തലവനായ തോമസ് വെബറാണ് മെഴ്‌സിഡിസ് ഇലക്ട്രിക് ഡ്രൈവിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ബി ക്ലാസ് ഹാച്ച്ബാക്കിനെ ആധാരമാക്കിയായിരിക്കും നിര്‍മിതിയെങ്കിലും പുതിയ വാഹനം ഒരു എസ്‌യുവിയുടെ ശൈലിയിലായിരിക്കും വരിക.

Mercedes-Benz B-Class Electric Drive

ബി ക്ലാസ് ഇലക്ട്രിക് ട്രൈവില്‍ അഞ്ച് സീറ്റുകളുണ്ടായിരിക്കുമെന്നും തോമസ് വെബര്‍ വെളിപ്പെടുത്തുന്നു. ബബിഎംഡബ്ല്യു ഐ3യില്‍ നാല് സീറ്റുകളാണുള്ളത്. ഐ3യുടെ മൊത്തം റെയ്ഞ്ച് 190 കിലോമീറ്ററാണ്. ബി ക്ലാസ് ഇലക്ട്രിക് ഡ്രൈവില്‍ ഇത് 200 കിലോമീറ്ററായിരിക്കും.

Mercedes-Benz B-Class Electric Drive

മണിക്കൂറില്‍ 160 കിലോമീറ്ററാണ് ബി ക്ലാസ് ഇലക്ട്രിക് ഡ്രൈവിന്റെ പരമാവധി വേഗത. ഐ3-യില്‍ ഇത് 150 കിലോമീറ്ററാണ്. 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ബ്ലി ക്ലാസ് ഇലക്ട്രിക് ഡ്രൈവ് 7.9 സെക്കന്‍ഡ് സമയമെടുക്കുമ്പോള്‍ ഐ3 എടുക്കുന്നത് 7.2 സെക്കന്‍ഡാണ്.

Mercedes-Benz B-Class Electric Drive

ബി ക്ലാസിന്റെ ഇലക്ട്രിക് മോട്ടോര്‍ ഉല്‍പാദിപ്പിക്കുന്ന ചക്രവീര്യം ഐ3-യെക്കാള്‍ ഉയര്‍ന്നതാണ്. ഐ3 ഉല്‍പാദിപ്പിക്കുന്നത് 250 എന്‍എം ആണ്. ബീമറിന്റേത് 300 എന്‍എം.

2014ല്‍ അമേരിക്കയിലും യൂറോപ്യന്‍ വിപണികളിലുമെല്ലാം ഈ വാഹനം എത്തിച്ചേരും. ഇന്ത്യന്‍ വിപണിയില്‍ ഈയടുത്ത കാലത്തൊന്നും ഇലക്ട്രിക് മെഴ്‌സിഡിസ്സിനെ പ്രതീക്ഷിക്കേണ്ടതില്ല. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ വളരെ പിന്നിലാണ് എന്നതു തന്നെ കാരണം.

More from DriveSpark

Article Published On: Tuesday, October 15, 2013, 15:08 [IST]
English summary
Mercedes-Benz B-Class Electric Drive is on making in the R&D of Mercedes Benz.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X