ഡിസംബര്‍ വില്‍പനയില്‍ ഇടിവ്

മറ്റെല്ലാ മേഖലയിലുമെന്ന പോലെ ഓട്ടോമേഖലയിലും പിന്തുടരുന്ന തെറ്റായ നയങ്ങള്‍ വിപണിയെ വലിയ പ്രതിസന്ധികളിലൂടെയാണ് നടത്തുന്നത്. കടുത്ത അനിശ്ചിത്വവും നയരൂപീകരണത്തിലെ കനത്ത പാളിച്ചകളുമെല്ലാം കൊണ്ട് ഓട്ടോമൊബൈല്‍ കമ്പനികള്‍ പൊറുതിമുട്ടിയിട്ടുണ്ട്.

സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ചില തിരുത്തല്‍ നയങ്ങള്‍ വരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ കമ്പനികളെല്ലാം. ഡീസല്‍ വിലനിര്‍ണയത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ പിന്തുടര്‍ന്നുവരുന്ന അങ്ങോട്ടുമിങ്ങോട്ടുമില്ലാത്ത നിലപാടില്‍ ചെറിയ മാറ്റങ്ങള്‍ വരുന്നതായി കാണുന്നുണ്ട്. ഇതിനെ സിയാം വളരെ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തത്.

Toyota Innova

അടിക്കടി ഉയരുന്ന ഇന്ധനവില ഉപഭോക്താക്കളെ ഭയപ്പെടുത്തി നിറുത്തിയിരിക്കുകയാണ്. ഇടത്തരക്കാരുടെ വിപണിയായ ഇന്ത്യയില്‍ ഇന്ധനവിലയില്‍ വരുന്നെ നേരിയ വര്‍ധന പോലും വലിയ തോതില്‍ വിപണിയില്‍ പ്രതിഫലിക്കും. ലോണെടുത്തും മറ്റും വാങ്ങുന്ന കാറിനെ പരിപാലിച്ചു കൊണ്ടുനടക്കാനുള്ള ചെലവില്‍ വരുന്ന വര്‍ധന കുടുംബബജറ്റുകളെ താളം തെറ്റിക്കും.

ടൊയോട്ട

ടൊയോട്ടയുടെ വില്‍പന 2012 ഡിസംബര്‍ മാസത്തില്‍ 24 ശതമാനം കണ്ട് ഇടിഞ്ഞു. പാസഞ്ചര്‍ വിപണിയുടെ പൊതുമാന്ദ്യമാണ് തങ്ങളുടെ വില്‍പനയിലും പ്രതിഫലിക്കുന്നതെന്നാണ് ടൊയോട്ട വിശദീകരിക്കുന്നത്.

12,071 യൂണിറ്റ് വില്‍പനയാണ് ഡിസംബറില്‍ ടൊയോട്ട നടത്തിയത്. ഇത് 2011 ഡിസംബര്‍ മാസത്തെ അപേക്ഷിച്ച് 24.31 ശതമാനം ഇടിവാണ് കാണിക്കുന്നത്.

2011 ഡിസംബറില്‍ ടൊയോട്ട 15,948 യൂണിറ്റ് വിറ്റഴിച്ചിരുന്നു.

ജനറല്‍ മോട്ടോഴ്സ്

ജനറല്‍ മോട്ടോഴ്സിന്‍റെ വില്‍പനയില്‍ 21 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. 7,067 വാഹനങ്ങളാണ് വിറ്റഴിക്കപ്പെട്ടിരുന്നത്. 2011ല്‍ 9,039 യൂണിറ്റ് വാഹനങ്ങള്‍ കമ്പനി വിറ്റിരുന്നു.

സാമ്ബത്തികമേഖലയില്‍ അനിശ്ചിതവാസ്ഥ തുടരുന്നതാണ് ജനറലിന്‍റെ മോശം പ്രകടനത്തിന് കാരണമെന്ന് കമ്പനി വൈസ് പ്രസിഡന്‍ഡ് പി ബാലേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

More from DriveSpark

Article Published On: Wednesday, January 2, 2013, 15:17 [IST]
English summary
Toyota Kirloskar sales down 24% in December.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X