1000 കൊറോള ആള്‍ടിസിന് തിരിച്ചുവിളി
2012 ആഗസ്റ്റ് 3നും 2013 ഫെബ്രുവരി നാലിനുമിടയില്‍ ഉല്‍പാദിപ്പിച്ച ഡീസല്‍ പതിപ്പുകളില്‍ ചിലതിനാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്.
'ചില' മോഡലുകള്‍ക്ക് പ്രശ്നമുണ്ടെന്ന് കണ്ടെത്തിയതിനാലാണ് തിരിച്ചുവിളിയെന്ന് ടൊയോട്ട വ്യക്തമാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ചതിന് ശേഷം റിപ്പയര്‍ ചെയ്ത് നല്‍കും. ഒന്നുരണ്ട് മണിക്കൂര്‍ നേരത്തെ പണി മാത്രമേ ഉണ്ടാകൂ. റിപ്പയറിനായി ഉപഭോക്താവ് പണമൊന്നും മുടക്കേണ്ടതില്ല.
ഈ വര്‍ഷം ഏപ്രിലില്‍ കൊറോള മോഡലിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ടൊയോട്ട ഒരു തിരിച്ചുവിളി നടത്തിയിരുന്നു. പാസഞ്ചര്‍ സൈഡ് എയര്‍ബാഗുകള്‍ അമിതമായ ശക്തിയില്‍ പുറത്തുവരുന്നത് പ്രശ്നങ്ങളുണ്ടാക്കിയതിനെ തുടര്‍ന്നാണ് തിരിച്ചുവിളി നടത്തി റിപ്പയര്‍ ചെയ്തുവിട്ടത്.
ആഗോളതലത്തില്‍ ടൊയോട്ട ഇടയ്ക്കിടെ തിരിച്ചുവിളികള്‍ നടത്തുന്നുണ്ട്. നിസ്സാന്‍ ഇടക്കാലത്ത് നടത്തിവന്ന റെക്കോഡ് തിരിച്ചുവിളികള്‍ കമ്പനിയുടെ ബ്രാന്‍ഡ് പ്രതിച്ഛായയെ കാര്യമായി ബാധിച്ചിരുന്നു. മസ്ദ, ഹോണ്ട തുടങ്ങിയ കമ്പനികളും ഈയിടെ വന്‍ തിരിച്ചുവിളികള്‍ നടത്തിയിരുന്നു.
ഇന്ത്യയില്‍ ടൊയോട്ടയുടെ ഭാഗത്തു നിന്നുണ്ടാകുന്ന തിരിച്ചുവിളി നീക്കങ്ങള്‍ ബ്രാന്‍ഡ് വിശ്വാസ്യത വര്‍ധിപ്പിക്കുമെന്നാണ് കരുതേണ്ടത്. പല ബ്രാന്‍ഡുകളും ഉല്‍പന്നങ്ങള്‍ക്ക് തകരാറുണ്ടാകുമ്പോള്‍ മിണ്ടാതിരിക്കുന്ന ഏര്‍പ്പാടാണ് ഇന്ത്യയില്‍ പതിവ്. ശക്തമായ ഒരു 'തിരിച്ചു വിളി' നയം നിര്‍മിക്കേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ച് കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഭാഗത്ത് നിന്ന് കാര്യമായ നീക്കങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. ടൊയോട്ട ഇത് സ്വന്തം നയപരിപാടിയുടെ ഭാഗമായാണ് ചെയ്യുന്നത്.
ടൊയോട്ട കൊറോള ആള്‍ടിസിന്‍റെ പുതിയ തലമുറ പതിപ്പ് കമ്പനി അവതരിപ്പിച്ചിരുന്നു. ഗള്‍ഫ് അടക്കമുള്ള വിപണികള്‍ കൊറോള എന്ന പേരില്‍ വില്‍പന നടത്തുന്ന ഈ വാഹനമാണ് ലോകത്തില്‍ ഏറ്റവും വില്‍ക്കപ്പെടുന്ന ടൊയോട്ട മോഡല്‍.


Click it and Unblock the Notifications









