ഇനിയും കരുത്തേറിയ പോളോ ജിടി ഡീസല്‍?
കരുത്തേറിയ ഹാച്ച്ബാക്ക് കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അത്ര സുപരിചിതമല്ല. ഫാമിലി കാറുകളെന്ന ലേബലില്‍ കുടുങ്ങിക്കിടക്കുകയാണ് ഹാച്ച്ബാക്കുകള്‍ ഇന്ത്യയില്‍. ടാറ്റ ഡി90 പോലെ ചില ചെറിയ പരീക്ഷണങ്ങളുണ്ടെങ്കിലും സംഗതി അത്രകണ്ട് സീരിയസ്സായിട്ടില്ല. സ്‌പോര്‍ടസ് പതിപ്പുകള്‍ എന്ന പേരില്‍ ഇറങ്ങുന്നവയ്‌ക്കെല്ലാം എക്സ്റ്റീരിയര്‍ ഡികാലുകളിലും മറ്റും മാത്രമായിരിക്കും 'സ്‌പോര്‍ടിനെസ്' ഉണ്ടായിരിക്കുക. ഫോക്‌സ്‌വാഗണ്‍ ഇക്കാര്യത്തില്‍ ഒരു വഴികാട്ടിയാവുകയായിരുന്നു. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ച് ഒരു ജിടി പതിപ്പ് ഏപ്രില്‍ മാസത്തിലാണ് ഫോക്‌സ്‌വാഗണ്‍ നിരത്തിലെത്തിച്ചത്.
പെട്രോള്‍ ജിടി പതിപ്പ് വിപണിയിലെത്തിച്ചതിന് പിന്നാലെ പോളോയുടെ ഇനിയും കരുത്തേറിയ 1.6 ലിറ്റര്‍ ഡീസല്‍ ജിടി ടിഎസ്‌ഐ പതിപ്പ് പുറത്തിറക്കുവാന്‍ ഫോക്‌സ്‌വാഗണ്‍ പദ്ധതിയിടുന്നതായി ഊഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
പോളോയുടെ പെട്രോള്‍ ജിടി പതിപ്പ് മോട്ടോറിംഗ് ഭ്രാന്തന്മാര്‍ക്കിടയില്‍ വലിയ ജനപ്രീതി നേടിയിട്ടുണ്ടെന്നാണ് മനസ്സിലാക്കാനാവുന്നത്. കൂടുതല്‍ കരുത്തോടെ ഒരു ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച് സാധനമെത്തിച്ചാല്‍ കൂടുതല്‍ ജനപ്രിയത കൈവരിക്കാമെന്നാണ് കണക്കുകൂട്ടല്‍.
നിലവില്‍ ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്‌കോഡ റാപിഡ് എന്നിവയില്‍ ഘടിപ്പിച്ചിട്ടുള്ള ഡീസല്‍ എന്‍ജിനാണ് ജിടി ബാഡ്ജിലുള്ള പോളോയില്‍ വരിക. 105 കുതിരശക്തിയും 250 എന്‍എം ചക്രവീര്യവുമാണ് വെന്റോ എന്‍ജിനുള്ളത്. ഈ എന്‍ജിന്‍, പോളോയുടെ ഭാരത്തിനും മറ്റും ആനുപാതികമായി ട്യൂണ്‍ ചെയ്തായിരിക്കും ഘടിപ്പിക്കുക.
5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനായിരിക്കും പോളോ ജിടിയുടെ എന്‍ജിനോട് ചേര്‍ക്കുക. നിലവില്‍ വില്‍പനയിലുള്ള പോളോ ജിടി പെട്രോൈള്‍ പതിപ്പിന് വില 8 ലക്ഷത്തിന്റെ പരിസരത്താണ്. ഡീസല്‍ പോളോ ജിടി പതിപ്പിന്റെ വില ഇനിയും അധികമായിരിക്കും. 1.5 ലിറ്ററിന് മുകളില്‍ എന്‍ജിന്‍ ശേഷിയുള്ള കാറുകള്‍ക്ക് വലിയ കാര്‍ എന്ന പരിഗണനയാണ് ലങിക്കുക. ഇക്കാരണത്താല്‍ നികുതി അധികമായിരിക്കും.


Click it and Unblock the Notifications









