വോള്‍വോയ്ക്ക് തമിഴ്‌നാടിന്റെ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍

Posted By:

വോള്‍വോ ബസ്സുകളില്‍ ഈയിടെയുണ്ടായ അപകടങ്ങള്‍ എല്ലാവരെയും ജാഗരൂകരാക്കിയിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷനുകള്‍ നിരവധി വോള്‍വോ ബസ്സുകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെയെല്ലാം സുരക്ഷ ഉറപ്പാക്കുവാന്‍ കര്‍ണാടകവും ആന്ധ്രയും തമിഴ്‌നാടുമെല്ലാം വോള്‍വോ ബസ്സുകള്‍ അടക്കമുള്ള സര്‍ക്കാര്‍-പ്രൈവറ്റ് ബസ്സുകളുടെ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമായി പരിശോധിക്കുകയും വേണ്ട മാറ്റങ്ങള്‍ വരുത്തുകയാണ്. കേരളത്തില്‍ മലയാളികള്‍ അപകടത്തില്‍ പെടുന്നതുവരെ ഇത്തരം കാര്യങ്ങളില്‍ നടപടികളൊന്നും ഉണ്ടായിരിക്കുന്നതല്ല.

വോള്‍വോ ബസ്സുകളിൽ നിന്ന് രക്ഷപ്പെടേണ്ടതെങ്ങനെ?

തമിഴ്‌നാട് ഗതാഗതവകുപ്പ് അധികൃതര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത വോള്‍വോ പ്രതിനിധികള്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച സുരക്ഷാ സന്നാഹങ്ങള്‍ വാഹനങ്ങളില്‍ ഏര്‍പ്പെടുത്താമെന്ന് ധാരണയിലായി. സംസ്ഥാന സര്‍ക്കാരിന്റെയും സ്വകാര്യ ഓപ്പറേറ്റര്‍മാരുടെയും വാഹനങ്ങളില്‍ ഇനിപ്പറയുന്ന സുരക്ഷാ ക്രമീകരണങ്ങളുണ്ടായിരിക്കണം.

Volvo Buses In Tamil Nadu To Get New Safety Features
  • തീപ്പിടിക്കാത്ത ഇലക്ട്രിക് ഇവന്റ് റെക്കോര്‍ഡര്‍. എയര്‍ക്രാഫ്റ്റുകളിലെ ബ്ലാക് ബോക്‌സിന് സമാനമായ സംവിധാനമാണിത്.
  • വോള്‍വോ ബസ്സുകളുടെ പരമാവധി പേകാവുന്ന വേഗത മണിക്കൂറില്‍ 85 കിലോമീറ്ററായി നിജപ്പെടുത്തി വേഗപ്പൂട്ട് ഘടിപ്പിക്കണം.
  • പുക പടരുന്നത് തിരിച്ചറിഞ്ഞ് അലാറം അടിക്കുന്ന സംവിധാനം
  • എല്ലാ ചില്ലുജനാലകളും തകര്‍ക്കാന്‍ കഴിയുന്നതാവണം. നിലവില്‍ നാല് ജനാലകള്‍ മാത്രമേ തകര്‍ക്കാന്‍ കഴിയുകയുള്ളൂ.
  • എട്ട് ചുറ്റികകള്‍ ബസ്സിനുള്ളില്‍ സൂക്ഷിക്കണം. നിലവില്‍ തകര്‍ക്കാവുന്ന നാല് വിന്‍ഡോകള്‍ക്കരികിലായി നാല് ചുറ്റികള്‍ മാത്രമേയുള്ളൂ.
  • എമര്‍ജന്‍സി എക്‌സിറ്റുകള്‍ക്കരികില്‍ ഇരുട്ടിലും തിളങ്ങുന്ന സ്റ്റിക്കറുകള്‍ ഒട്ടിക്കണം.
Volvo Buses In Tamil Nadu To Get New Safety Features

ഇതിനു പുറമെ ബസ് ഓപ്പറേറ്റര്‍മാര്‍ പാലിക്കേണ്ടതായ ചില നിര്‍ദ്ദേശങ്ങളും തമിഴ്‌നാട് ഗതാഗതവകുപ്പ് നല്‍കിയിട്ടുണ്ട്.

ബസ്സ് ഓപ്പറേറ്റർമാർക്കുള്ള നിർദ്ദേശം

ബസ്സ് ഓപ്പറേറ്റർമാർക്കുള്ള നിർദ്ദേശം

  • ഒരു ഡ്രൈവര്‍ 150 കിലോമീറ്ററിലധികം ദൂരം ബസ്സോടിക്കാന്‍ പാടില്ല.
  • എല്ലാ സീറ്റിലെ യാത്രക്കാര്‍ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ലഘുലേഖകള്‍ വിതരണം ചെയ്യണം.
  • യാത്രയ്ക്കു മുന്‍പ് സുരക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ ഒരു വീഡിയോ പ്രദര്‍ശിപ്പിക്കണം.
Volvo Buses In Tamil Nadu To Get New Safety Features

അശോക് ലെയ്‌ലാന്‍ഡ്, ടാറ്റ, എയ്ഷര്‍, ഡൈംലര്‍ എന്നീ കമ്പനികളുമായും ഇതെ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ പ്രഭാകര റാവു വ്യക്തമാക്കി.

English summary
New safety features will soon be put in place in all Volvo buses in Tamil Nadu. The decision was taken post a meeting held between the Tamil Nadu state transport officials and representatives.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark