വോള്‍വോ ബസ്സുകളിലെ സുരക്ഷാ സംവിധാനങ്ങള്‍

വോള്‍വോ ബസ്സുകള്‍ ജനപ്രിയമായതിന് പല കാരണങ്ങളുണ്ട്. വാഹനത്തിനകത്തെ കംഫര്‍ട്ട് ഒരു പ്രധാന കാരണമാണ്. വോള്‍വോ ഉപയോഗിക്കുന്ന ഉന്നത സാങ്കേതികതയും ഈ ബസ്സുകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നു. വോള്‍വോ ബസ്സുകളുടെ ഉയര്‍ന്ന പ്രകടനശേഷിയെയും ഇക്കൂട്ടത്തില്‍ പെടുത്താവുന്നതാണ്. ഈ പ്രകടനശേഷി ഇടയ്‌ക്കെല്ലാം അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യാറുണ്ട്.

വോള്‍വോ ബസ്സുകളുടെ പ്രകടനശേഷിയും ഉയര്‍ന്ന ഭാരവും മറ്റും പരിഗണിച്ച് ഡ്രൈവര്‍മാക്ക് പ്രത്യേക പരിശീലനം നല്‍കേണ്ടത് ഒരു അത്യാവശ്യമാണ്. ഈയിടെ സംഭവിച്ച ചില അപകടങ്ങള്‍ ഡ്രൈവര്‍മാരുടെ പക്കല്‍ സംഭവിച്ച ചില പാളിച്ചകള്‍ക്കൊപ്പം വാഹനത്തെക്കുറിച്ച് യാത്രക്കാര്‍ക്കുള്ള ധാരണയില്ലായ്മയിലേക്കും വിരല്‍ചൂണ്ടുന്നു. വോള്‍വോ ബസ്സുകളിലെ സുരക്ഷാ സംവിധാനങ്ങളും അടിയന്തിര ഘട്ടങ്ങളില്‍ അവ ഉപയോഗരീതികളെക്കുറിച്ചുമാണ് ഇവിടെ ചര്‍ച്ചിക്കുന്നത്.

Volvo 9100 9400 Bus Models Emergency Exit And Safety Instructions

വോള്‍വോയുടെ 9100, 9400 കോച്ച് മോഡലുകളുടെ സുരക്ഷാ സന്നാഹങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളാണ് ഇനി വായിക്കാന്‍ പോകുന്നത്.

അടിയന്തിരവാതിലുകള്‍

അടിയന്തിരവാതിലുകള്‍

ആവശ്യത്തിന് എമര്‍ജന്‍സി എക്‌സിറ്റുകളോടെയാണ് വോള്‍വോ ബസ്സുകള്‍ നിര്‍മിച്ചിരിക്കുന്നത്. മിക്കവാറും ബസ്സുകളില്‍ നാലെണ്ണം നിര്‍ബന്ധമായും ഉണ്ടായിരിക്കും. അടിയന്തിരവാതായനം ഉള്ളയിടങ്ങളില്‍ പ്രസ്തുത വിവരം ചുവന്ന അക്ഷരങ്ങളില്‍ സൂചിപ്പിച്ചിരിക്കും.

Volvo 9100 9400 Bus Models Emergency Exit And Safety Instructions

എമര്‍ജന്‍സി വിന്‍ഡോകളുടെ അടുത്ത് ചില്ല് തകര്‍ക്കാന്‍ ആവശ്യമായ ചുറ്റികകള്‍ സൂക്ഷിച്ചിരിക്കും. ചില്ലുപാളികളുടെ വക്കുകളില്‍ ഇടിച്ച് പെട്ടെന്ന് വിള്ളലുകള്‍ വരുത്തുവാന്‍ സാധിക്കും. ശേഷം ഷൂസോ ചെരിപ്പോ ധരിച്ച കാലുകള്‍ കൊണ്ട് ചവിട്ടിയാല്‍ വളരെ പെട്ടെന്ന് ചില്ലുപാളി പൊളിഞ്ഞുപോരും. വോൾവോ ബസ്സുകളിൽ നാല് വിൻഡോകൾ മാത്രമേ പെട്ടെന്ന് തകർക്കുവാൻ കഴിയൂ. മറ്റുള്ളവ കൂടുതൽ ഉറപ്പുള്ളവയും പ്ലാസ്റ്റിക് ലാമിനേഷൻ ഉള്ളവയുമാണ്. ഇന്ത്യൻ സാഹചര്യങ്ങളിൽ ഈ സംവിധാനം അത്ര സുരക്ഷിതമല്ല.

Volvo 9100 9400 Bus Models Emergency Exit And Safety Instructions

മുന്നില്‍ നിന്ന് ഇരുവശത്തും രണ്ടാമത്തെയും മൂന്നാമത്തെയും സീറ്റുകള്‍ക്കിടയിലുള്ള വിന്‍ഡോകള്‍ എമര്‍ജന്‍സി എക്‌സിറ്റുകളാണ്. പിന്നില്‍ നിന്ന് മൂന്നാമത്തെയും നാലാമത്തെയും റോകള്‍ക്കിടയിലുള്ള വിന്‍ഡോകളും എമര്‍ജന്‍സി എക്‌സിറ്റുകളായി ഉപയോഗിക്കാം.

Volvo 9100 9400 Bus Models Emergency Exit And Safety Instructions

സീറ്റുബെല്‍റ്റുകള്‍ എല്ലാ സീറ്റുകള്‍ക്കുമില്ല. മുന്നിലെ നിരയില്‍ എല്ലാ സീറ്റുകളിലും സീറ്റ്‌ബെല്‍റ്റ് നല്‍കിയിട്ടുണ്ട്. പിന്നിലെ നിരയില്‍ നടുവില്‍ മാത്രം സീറ്റ്‌ബെല്‍റ്റ് നല്‍കിയിരിക്കുന്നു.

Volvo 9100 9400 Bus Models Emergency Exit And Safety Instructions

പ്രധാന വാതില്‍ മുന്‍വശത്താണുള്ളത്. മുകളില്‍ രണ്ട് എക്‌സിറ്റുകള്‍ കാണാം മുന്നിലും പിന്നിലുമായി. ചിത്രം ശ്രദ്ധിക്കുക.

Volvo 9100 9400 Bus Models Emergency Exit And Safety Instructions

മുന്നില്‍ രണ്ടാം ഡ്രൈവറുടെ സീറ്റിനരികിലായി ഒരു ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ സ്ഥാനം പിടിച്ചിരിക്കുന്നു. പിന്നില്‍ അവസാനത്തെ നിരയില്‍ നടുവിലെ സീറ്റിനടയിലാണ് ഫയര്‍ എക്സ്റ്റിഗ്വിഷറുള്ളത്.

Volvo 9100 9400 Bus Models Emergency Exit And Safety Instructions

ഡോര്‍ സ്വിച്ച് ഘടിപ്പിച്ചിരിക്കുന്നത് ഡാഷ്‌ബോര്‍ഡിലാണ്. അടിയന്തിര ഘട്ടങ്ങളില്‍ ഡോര്‍ സ്വിച്ച് യാത്രക്കാര്‍ തന്നെ കൈകാര്യം ചെയ്യേണ്ടതായി വന്നേക്കും.

Most Read Articles

Malayalam
കൂടുതല്‍... #volvo #വോള്‍വോ #ബസ്
English summary
Following are the official safety instructions from Volvo that are applicable to Volvo 9100 and Volvo 9400 coach models Volvo Safety Instruction & Emergency Exit Procedure.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X