ഓട്ടോ എക്‌സ്‌പോയിലെ നവപ്രതിഭകള്‍
വന്‍ ഓട്ടോമൊബൈല്‍ കമ്പനികളുടെ അര്‍മാദം നടക്കുന്ന ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അര്‍ഹമായ മാധ്യമശ്രദ്ധ കിട്ടാത്ത ചില ചെറുമീനുകളുമുണ്ട്. അത്യുത്സാഹവും പ്രതിഭയും പ്രധാന മൂലധനമായിട്ടുള്ളവരാണ് ഇവരില്‍ പലരും. എക്‌സ്‌പോയില്‍ വെച്ച് ഞങ്ങള്‍ പരിചയപ്പെട്ട അരീയോണ്‍ മോട്ടോഴ്‌സ് ഇത്തമൊരു കമ്പനിയാണ്. പ്രതിഭാശാലികളായ ഒരുകൂട്ടമാള്‍ക്കാരുടെ പ്രയത്‌നത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ട ഒരു ഇലക്ട്രിക് ബൈക്കാണ് ഇവര്‍ക്ക് പ്രദര്‍ശിപ്പിക്കാനുണ്ടായിരുന്നത്.
പ്രോട്ടോണ്‍ ഇലക്ട്ര്ക് മോട്ടോര്‍സൈക്കിള്‍ എന്നാണ് അരീയോണിന്റെ ആദ്യ ഉല്‍പന്നത്തെ വിളിക്കേണ്ടത്. അരീയോണ്‍ മോട്ടോഴ്‌സിന്റെ നടത്തിപ്പുകാരായ യുവ എന്‍ജിനീയര്‍മാരുടെ ഒരു സംഘമാണ് പ്രോട്ടോണ്‍ ബൈക്കിന്റെ നിര്‍മാതാക്കള്‍.

ഉയര്‍ന്ന പ്രകടനശേഷിയുള്ള ഒരു ഇലക്ട്രിക് കണ്‍ട്രോളറാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഈ സങ്കേതം വികസിപ്പിച്ചെടുത്തത് അരീയോണിലെ എന്‍ജിനീയര്‍മാരാണ്.
റാലി ട്രാക്കുകളിലെ പെൺസാന്നിധ്യം
ഈ ഇലക്ട്രിക് കണ്‍ട്രോള്‍ ഏത് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിലും ഘടിപ്പിക്കാന്‍ സാധിക്കും. ചെറിയ ചില മാറ്റങ്ങള്‍ മാത്രമേ വേണ്ടിവരൂ.

24 കുതിരശക്തി പകരാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് അരീയോണില്‍ ഘടിപ്പിച്ചിരിക്കുന്നത്. അഗ്നി മോട്ടോഴ്‌സാണ് ഈ മോട്ടോര്‍ നിര്‍മിച്ചു നല്‍കിയത്. 5 മണിക്കൂറെടുക്കും ഈ 72 വാള്‍ട്ട് ബാറ്ററു പൂര്‍ണമായും ചാര്‍ജ് ചെയ്യുവാന്‍.
മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ മോട്ടോര്‍സൈക്കിള്‍ എടുക്കുന്ന സമയം 8.6 സെക്കന്‍ഡാണ്. ബൈക്കിന്റെ പരമാവധി വേഗത മണിക്കൂറില്‍ 140 കിലോമീറ്റര്‍.


Click it and Unblock the Notifications








