ഓഡി ചരിത്രത്തിലെ ഏറ്റവും വലിയ വില്‍പന
ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവ് ഓഡിയുടെ മികവുറ്റ വിപണി പ്രകടനം തുടരുന്നു. മാര്‍ച്ച് മാസത്തിലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ വിപണിയിലെ മാന്ദ്യത്തെ മറികടക്കുന്ന പ്രകടനമാണ് ഓഡി കാഴ്ച വെച്ചിരിക്കുന്നത്.
മാര്‍ച്ച് മാസത്തില്‍ ലോകത്തെമ്പാടുമായി ഓഡി വിറ്റഴിച്ചിരിക്കുന്നത് 170,450 വാഹനങ്ങളാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ വില്‍പനയെ അപേക്ഷിച്ച് 15.4 ശതമാനത്തിന്റെ വര്‍ധനയാണ് കാണിക്കുന്നത്.

ചൈനയില്‍ ഓഡിയുടെ വില്‍പന ഇക്കാലയളവില്‍ 36.6 ശതമാനം കണ്ട് വര്‍ധിച്ചിട്ടുണ്ട്. ജര്‍മനിയിലെ വില്‍പന 10.2 ശതമാനം വര്‍ധിച്ചിരിക്കുന്നു. യുകെയില്‍ 12.7 ശതമാനമാണ് വര്‍ധന. നടപ്പ് വര്‍ഷത്തിന്റെ ആദ്യപാദത്തിലെ വില്‍പന വര്‍ധന 11.7 ശതമാനമാണ്.
കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ മൊത്തം നാല് ലക്ഷം വാഹനങ്ങള്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഇത് ഓഡിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വില്‍പനാനിരക്കാണ്.
ചരിത്രത്തിലെ ഏറ്റവും മികച്ച മാസവില്‍പനയും മികച്ച ആദ്യപാദ വില്‍പനയുമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഓഡിയുടെ വില്‍പനാകാര്യസ്ഥനായ ല്യൂകാ ഡി മിയോ ചൂണ്ടിക്കാട്ടുന്നു. ബ്രാന്‍ഡിന്റെ അന്താരാഷ്ട്രവല്‍ക്കരണം തങ്ങളെ കാര്യമായി സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഓഡി എ3 സെഡാന്‍ അടക്കമുള്ള വാഹനങ്ങളുടെ വരവും അവയ്ക്ക് ലഭിച്ച സ്വീകാര്യതയുമാണ് ഈ നിലയിലേക്കുള്ള വളര്‍ച്ചയില്‍ സഹായകമായത്.
ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ


Click it and Unblock the Notifications








