ഡാറ്റ്‌സന്‍ ഗോ ആക്‌സസറി പാക്കേജുകള്‍
അങ്ങേയറ്റത്തെ മത്സരം നിറഞ്ഞ ഒരു സെഗ്മെന്റിലേക്ക് കടക്കുന്നത് സൂക്ഷിച്ചാവണമല്ലോ. ഈ അതിജാഗ്രത മൂലമാകണം ഗോ ഹാച്ച്ബാക്കിന്റെ സ്റ്റാന്‍ഡേഡ് വേരിയന്റുകളില്‍ ധാരാളം സന്നാഹങ്ങള്‍ കുത്തിനിറയ്ക്കാന്‍ ഡാറ്റ്‌സന്‍ തയ്യാറാവാതിരുന്നത്. എന്നാല്‍, കൂടുതല്‍ സംവിധാനങ്ങള്‍ കാറില്‍ ഏര്‍പ്പെടുത്തണമെന്നുള്ളവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഡാറ്റ്‌സന്‍ ചെയ്തുനല്‍കുന്നുണ്ട്. ഗോ ഹാച്ച്ബാക്കിനായി നിരവധി ആക്‌സസറി പാക്കേജുകളും ഫീച്ചറുകളും ഡാറ്റ്‌സന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ജോബോ കുരുവിള ഡാറ്റ്സൻ ഗോ ടെസ്റ്റ് ചെയ്യുന്നു
മൊത്തം ഏഴ് പാക്കേജാണ് ഗോ ഹാച്ച്ബാക്കിനായി ഡാറ്റ്‌സന്‍ അവതരിപ്പിക്കുന്നത്. ഗോ ഹാച്ച്ബാക്ക് ഉപഭോക്താക്കളുടെ അഭിരുചികള്‍ എന്തായിരിക്കുമെന്ന് കണിശമായ പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ ആക്‌സസറി, ഫീച്ചര്‍ പാക്കേജുകള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. ഇവയില്‍ നിങ്ങളുടെ പാക്കേജ് ഏതാണെന്ന് കണ്ടെത്താന്‍ തേഴെ വരിക.

ഡാറ്റ്സൻ ഗോ ആക്സസറികള്‍
ആക്സസറി പാക്കേജുകളെ പരിചയപ്പെടാൻ ക്ലിക്കിനീങ്ങുക.

വിമണ്‍ എഡിഷന്‍
ഈ പാക്കേജില്‍ റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍ ലഭ്യമാണ്. റിവേഴ്‌സ് പാര്‍ക്കിംഗ് കാമറ, സെക്യൂരിറ്റി സിസ്റ്റം, പാര്‍സല്‍ ട്രേ, റിയര്‍ കര്‍ട്ടന്‍, സൈഡ് കര്‍ട്ടന്‍, കുഷ്യന്‍ കിറ്റ്, മൂഡ് ലൈറ്റ്, ബോഡി ഗ്രാഫിക്‌സ് എന്നിവ വിമണ്‍ എഡിഷനില്‍ അടങ്ങിയിരിക്കുന്നു.

ഫാമിലി പാക്കേജ് - 1 (ഡി, എ വേരിയന്റുകളില്‍)
കാര്‍പറ്റ് മാറ്റ്, പിവിസി ലഗ്ഗേജ് മാറ്റ്, കൃത്രിമ തുകല്‍ സീറ്റ് കവര്‍, കുഷ്യന്‍ കിറ്റ്, പാര്‍സല്‍ ട്രേ, സൈഡ് കര്‍ട്ടന്‍, സെക്യൂരിറ്റി സിസ്റ്റം തുടങ്ങിയ സംവിധാനങ്ങള്‍ ഈ എഡിഷനിലുണ്ട്.

ഫാമിലി പാക്കേജ് - 2 (ടി വേരിയന്റിന്)
ഫോഗ് ലാമ്പ് കിറ്റ്, ഡോര്‍ വൈസര്‍, ബോഡി സൈഡ് മോള്‍ഡിംഗ്, സ്റ്റീയറിംഗ് വീല്‍ കവര്‍, കാര്‍പറ്റ് മാറ്റ്, പിവിസി ലഗ്ഗേജ് മാറ്റ്, കൃത്രിമ തുകല്‍ സീറ്റ് കവര്‍, കുഷ്യന്‍ കിറ്റ്, പാര്‍സല്‍ ട്രേ, സൈഡ് കര്‍ട്ടന്‍, സെക്യൂരിറ്റി സിസ്റ്റം എന്നിവയാണ് ഈ പാക്കേജില്‍ അടങ്ങിയിട്ടുള്ളത്.

സ്‌പോര്‍ടി പാക്കേജ്
ഗോ ഹാച്ച്ബാക്കിനെ ഒരല്‍പം സ്‌പോര്‍ടി സൗന്ദര്യമുള്ളതാക്കി മാറ്റണമെന്നുള്ളവര്‍ക്കാണ് ഈ പാക്കേജ് ഉപയോഗപ്പെടുക. റിയര്‍ സ്‌പോയ്‌ലര്‍, റൂഫ് റെയിലുകള്‍, ഫോഗ് ലാമ്പ് കിറ്റ്, ഡോര്‍ വൈസര്‍, അലോയ് വീല്‍, എക്‌സോസ്റ്റ് ഫിനിഷര്‍, ബോഡി സൈഡ് മോള്‍ഡിംഗ്, ബോഡി ഗ്രാഫിക്‌സ്, എല്‍ഇഡിയോടു കൂടിയ സ്‌കഫ് പ്ലേറ്റ്, കൃത്രിമ തുകല്‍ സീറ്റ് കവര്‍, സ്റ്റീയറിംഗ് വീല്‍ കവര്‍, തുകല്‍ പൊതിഞ്ഞ ഗിയര്‍ നോബ് എന്നിവ സ്‌പോര്‍ടി പാക്കേജിലുള്‍പ്പെടുന്നു.

ട്രെന്‍ഡി പാക്കേജ്
റിവേഴ്‌സ് പാര്‍ക്കിംഗ് കാമറ, ആന്റിന, പാര്‍സല്‍ ട്രേ, സ്മാര്‍ട്‌ഫോണ്‍ കണക്ടിവിറ്റിയോടു കൂടിയ ഓഡിയോ സിസ്റ്റം, റിയര്‍ സ്പീക്കര്‍, ഗ്ലോവിംഗ് ലോഗോ, മൂഡ് ലൈറ്റ് എന്നിവയാണ് ഈ പാക്കേജിലുള്ളത്.

എസ്സന്‍ഷ്യല്‍ പാക്കേജ് - 1
ബോഡി കവര്‍, സ്പ്ലാഷ് ഗാര്‍ഡ്, ലഗ്ഗേജ് മാറ്റ്, പിവിസി ബ്ലാക് മാറ്റ്, ഫാബ്രിക് സീറ്റ് കവര്‍, സ്റ്റീയറിംഗ് വീല്‍ കവര്‍ എന്നിവയാണ് എസ്സന്‍ഷ്യല്‍ പാക്കേജിലുള്ളത്.

എസ്സന്‍ഷ്യല്‍ പാക്കേജ് - 2
റിയര്‍ പാര്‍സല്‍ ട്രേ, കാര്‍പറ്റ് മാറ്റ്, റിമോട്ട് ലോക്കിംഗ് കിറ്റ്, ഫാബ്രിക് സീറ്റ് കവറുകള്‍, സ്റ്റീയരിംഗ് വീല്‍ കവര്‍ എന്നിവയാണ് രണ്ടാം എസ്സന്‍ഷ്യല്‍ പാക്കേജിലുള്ളത്.



Click it and Unblock the Notifications








