ഡാറ്റ്‌സന്‍ ഗോ പ്ലസ് ലോഞ്ച് ജനുവരി 15ന്
ഡാറ്റ്‌സന്‍ ഗോ പ്ലസ് എംപിവിയുടെ ഇന്ത്യന്‍ ലോഞ്ച് 2015 ജനുവരി 15ന് നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഗോ ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ നിലയുറപ്പിക്കുന്നതാണ് ഗോ പ്ലസ് എംപിവി. ഈ വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ട് ഇതിനകം തന്നെ ഡ്രൈവ്‌സ്പാര്‍ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അടിസ്ഥാനപരമായി ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കില്‍ നിന്ന് ഈ വാഹനത്തിനുള്ള പ്രധാന വ്യത്യാസം വലിപ്പം മാത്രമാണ്. പിന്നിലേക്ക് അല്‍പം വലിച്ചുനീട്ടിയ ഗോ ഹാച്ച്ബാക്ക് എന്ന് ഗോ പ്ലസ്സിനെ വിളിച്ചാല്‍ തെറ്റൊന്നുമില്ല.

ഡാറ്റ്‌സന്‍ ഗോ പ്ലസ് ടെസ്റ്റ് ഡ്രൈവ്
പരമാവധി വില കുറച്ച് വാഹനത്തെ വിപണിയിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും ഡാറ്റ്‌സന്‍ നടത്തിയിട്ടുണ്ട് ഈ വാഹനത്തില്‍. നാല് ലക്ഷത്തിന്റെ പരിസരത്തായിരിക്കും ഏറ്റവും താഴെ വരുന്ന പതിപ്പിന് വില കാണുകയെന്ന് ഊഹിക്കാവുന്നതാണ്.
ഡിസൈനിന്റെ കാര്യത്തില്‍ മാത്രമല്ല ഗോ പ്ലസ്സിന് ഗോ ഹാച്ച്ബാക്കുമായി ബന്ധം. ഹാച്ച്ബാക്കിലെ എന്‍ജിന്‍ ചെറിയതോതില്‍ ട്യൂണ്‍ ചെയ്ത് എടുത്തുപയോഗിച്ചിരിക്കുന്നു ഈ വാഹനത്തില്‍. 1.2 ലിറ്റര്‍ ശേഷിയുള്ള അലൂമിനിയം 3 സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 67 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നു ഈ എന്‍ജിന്.


Click it and Unblock the Notifications








