800നെ എതിരിടാന്‍ ഡാറ്റ്‌സന്‍ റെഡ് ഗോ റെഡിയാകുന്നു
ഡാറ്റ്‌സന്‍ റെഡി ഗോ ഹാച്ച്ബാക്കിന്റെ ലോഞ്ച് അടുത്തവര്‍ഷം മെയ് മാസത്തില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഈ വാഹനം ആള്‍ട്ടോ 800, ഹ്യൂണ്ടായ് ഇയോണ്‍ എന്നിവയ്ക്കു നേരെ നിസ്സാനുയര്‍ത്തുന്ന വെല്ലുവിളിയായാണ് മനസ്സിലാക്കപ്പെടുന്നത്.
800 സിസി ശേഷിയുള്ള എന്‍ജിനായിരിക്കും ഈ വാഹനത്തില്‍ ഘടിപ്പിക്കുന്നത്. നിസ്സാന്‍-റിനോ സഖ്യത്തിന്റെ ചെന്നൈ ഒറഗഡത്തുള്ള പ്ലാന്റില്‍ വാഹനം നിര്‍മിക്കും.

എല്‍ഇഡി ഹെഡ്‌ലാമ്പുകളടക്കമുള്ള സവിശേഷതകളോടെയാണ് ഡാറ്റ്‌സന്‍ റെഡി ഗോ കണ്‍സെപ്റ്റ് അവതരിപ്പിക്കപ്പെട്ടത്. ഇവയൊന്നും ഉല്‍പാദനപ്പതിപ്പില്‍ പ്രതീക്ഷിക്കാനാവില്ല.
4 ലക്ഷത്തിന് താഴെയായിരിക്കും റെഡി ഗോയുടെ ഏറ്റവും ഉയര്‍ന്ന പതിപ്പിന് വില. വളരെ ഭാരം കുറച്ചാണ് നിര്‍മിതിയെന്നതിനാല്‍ ഇന്ധനക്ഷമതയില്‍ മികവ് പുലര്‍ത്താന്‍ സാധിച്ചേക്കും.

ഈയിടെ ഗ്ലോബല്‍ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്ക് പരാജയപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. അങ്ങേയറ്റം സുരക്ഷിതത്വം കുറഞ്ഞ ഇത്തരം വാഹനങ്ങള്‍ നിസ്സാന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു നിസ്സാന്റെ വാദം.


Click it and Unblock the Notifications