ഫോഡ് 20,700 ഇക്കോസ്‌പോര്‍ട് മോഡല്‍ തിരിച്ചുവിളിച്ചു
ഫോഡ് ഇന്ത്യയില്‍ നിര്‍മിച്ച 20,700 ഇക്കോസ്‌പോര്‍ട് എസ്‌യുവികള്‍ തിരിച്ചുവിളിച്ചു. എയര്‍ബാഗ് തകരാര്‍ അടക്കമുള്ള കാരണങ്ങളാണ് തിരിച്ചുവിളിയുടെ അടിസ്ഥാനം.
ഇക്കോസ്‌പോര്‍ടിന്റെ ഏറ്റവും ഉയര്‍ന്ന ടൈറ്റാനിയം വേരിയന്റിന്റെ 19,441 മോഡലുകള്‍ തിരിച്ചുവിളിച്ചത് എയര്‍ബാഗുമായി ബന്ധപ്പെട്ട സെന്‍സറുകള്‍ ശരിയായി പ്രവര്‍ത്തിക്കാത്തതിനാലാണ്. സീറ്റുബെല്‍റ്റിലാണ് ഈ സെന്‍സര്‍ ഘടിപ്പിട്ടുള്ളത്. 1.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനിലും 1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും ഈ വേരിയന്റ് ലഭിക്കുന്നുണ്ട്.
ചില പെട്ടോള്‍ വേരിയന്റുകളുടെ ഫ്യുവല്‍ ലൈനില്‍ തുരുമ്പ് പിടിക്കുന്ന പ്രശ്‌നവും ഫോഡ് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതും തിരിച്ചുവിളിയുടെ കാരണമാണ്. ഈ രണ്ട് പ്രശ്‌നങ്ങളുമുള്ള 1,404 മോഡലുകള്‍ തിരിച്ചുവിളിക്കുന്ന വാഹനങ്ങളുടെ കൂട്ടത്തിലുണ്ട്.

ജനുവരി 2013നും സെപ്തംബര്‍ 2014നും ഇടയില്‍ നിര്‍മിച്ചവയാണ് ഈ മോഡലുകള്‍.
ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങളെ ആധാരമാക്കിയാണ് ഈ തിരിച്ചുവിളി നടക്കുന്നതെന്ന് അറിയുന്നു. ഇക്കോസ്‌പോര്‍ട് ഉടമകള്‍ക്ക് തങ്ങളുടേത് തിരിച്ചുവിളിയിലുള്‍പെട്ട മോഡലാണോ എന്നറിയാന്‍ ഒരു ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട് കമ്പനി. ദിതുവഴി പോയി വാഹനത്തിന്റെ വിന്‍ നമ്പര്‍ നല്‍കിയാല്‍ കാര്യമറിയാം.|

ഉപഭോക്താക്കള്‍ അടുത്തുള്ള ഡീലര്‍ഷിപ്പുകളെ ബന്ധപ്പെട്ടാലും വിശദമായി കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. വാഹനത്തിന് തകരാറുണ്ടെങ്കില്‍ ഡീലര്‍ഷിപ്പില്‍ ഏല്‍പിക്കാനുള്ള ബുദ്ധിമുട്ട് മാത്രമേ ഉടമയ്ക്കുണ്ടാകൂ. ഒരു ചെലവും ഉടമ വഹിക്കേണ്ടതില്ല.
ഫോഡ് ഇക്കോസ്പോര്‍ട് ടെസ്റ്റ് ഡ്രൈവ് റിവ്യൂ
ഫോഡ് ഇക്കോസ്‌പോര്‍ട് വിപണിയിലെത്തിയതിനുശേഷം ഇത് രണ്ടാംതവണയാണ് തിരിച്ചുവിളി നടക്കുന്നത്. ആദ്യത്തേത്, വാഹനം വിപണിയിലെത്തിയതിനു തൊട്ടുപിന്നാലെ 2013 ജൂലൈ മാസത്തില്‍ നടന്നു. ഗ്ലോ പ്ലഗ്ഗിന് സംഭവിച്ച തകരാറായിരുന്നു ആയിരത്തോളം മോഡലുകളുടെ തിരിച്ചുവിളിക്ക് അന്ന് കാരണമായത്.


Click it and Unblock the Notifications








