പോഷെ കായേന്‍ പുതുക്കലുകളോടെ എത്തി

By Santheep

പോര്‍ഷെ കായേന്‍ എസ്‌യുവിയുടെ പുതുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ചില ഡിസൈന്‍ മാറ്റങ്ങളും സാങ്കേതികമാറ്റങ്ങളും അടങ്ങിയതാണ് ഈ പരിഷ്‌കരണം. കായേന്‍ ഡീസല്‍, കായേന്‍ എസ് ഡീസല്‍, കായേന്‍ എസ്, കാര്‍ ടര്‍ബോ എന്നീ വേര്‍ഷനുകളാണ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തിട്ടുള്ളത്.

പോഷെ കായേന്‍ സ്വന്തമാക്കിയ മലയാളി താരം

സ്‌പോര്‍ട്‌സ് കാറിന്റെ സന്നാഹങ്ങളോടുകൂടിയ ആഡംബര എസ്‌യുവിയെന്നാണ് പോഷെ കായേന്‍ വിശേഷിപ്പിക്കപ്പെടാറുള്ളത്. പുതുക്കിയ കായേനെ അടുത്തറിയാന്‍ താഴെ ചിത്രത്താളുകളിലേക്കു വരിക.

പോഷെ കായേന്‍ പുതുക്കലുകളോടെ എത്തി

ചിത്രങ്ങളിലൂടെ നീങ്ങാം.

വിലകള്‍

വിലകള്‍

കായേന്‍ ഡീസല്‍ - 1.04 കോടി

കായേന്‍ എസ് - 1.18 കോടി

കായേന്‍ എസ് ഡീസല്‍ - 1.21 കോടി

കായേന്‍ ടര്‍ബോ - 1.78 കോടി

പോര്‍ഷെ കായേന്‍ സാങ്കേതികം

പോര്‍ഷെ കായേന്‍ സാങ്കേതികം

പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് കായേന്‍ എസ്‌യുവി ലഭ്യമാണ് ഇന്ത്യയില്‍. 3.6 ലിറ്റര്‍ വി6 എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. 414 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്. 4.8 ലിറ്ററിന്റെ മറ്റൊരു പെട്രോള്‍ എന്‍ജിന്‍ ടര്‍ബോ ഘടിപ്പിച്ച് എത്തുന്നുണ്ട്. ഈ വി8 എന്‍ജിന്‍ 513 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നുണ്ട്.

പോഷെ കായേന്‍ പുതുക്കലുകളോടെ എത്തി

കായേനിന്റെ ഡീസല്‍ എന്‍ജിനുകളിലൊന്ന് 3.0 ലിറ്റര്‍ ശേഷിയുള്ളതാണ്. ഈ വി6 എന്‍ജിന്‍ 241 കുതിരശക്തി പകരുന്നു. 241 കുതിരശക്തിയാണ് ഈ എന്‍ജിന്‍ പകരുന്നത്. കായേന്‍ എസ് ഡീസല്‍ മോഡലില്‍ 4.2 ശേഷിയുള്ള എന്‍ജിന്‍ ചേര്‍ത്തിരിക്കുന്നു. 380 കുതിരശക്തിയാണ് ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത്.

പോഷെ കായേന്‍ ഫീച്ചറുകള്‍

പോഷെ കായേന്‍ ഫീച്ചറുകള്‍

ബൈ സിനണ്‍ ഹെഡ്‌ലാമ്പുകളാണ് കായേനിലുള്ളത്. ഓട്ടോമാറ്റിക് ബൂട്ട് ലിഡ്, ഫോര്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ സന്നാഹങ്ങളുമുണ്ട്. ഓട്ടോമാറ്റിക് വേരിയന്റില്‍ പാഡില്‍ ഷിഫ്റ്ററുകള്‍ നല്‍കിയിരിക്കുന്നു. പാര്‍ക്ക് അസിസ്റ്റ്, സീറ്റ് ഹീറ്റിങ്, ബോസ് സറൗണ്ട് സൗണ്ട് സിസ്റ്റം എന്നീ സംവിധാനങ്ങളുമുണ്ട് ഫീച്ചറുകളുടെ കൂട്ടത്തില്‍.

പോഷെ കായേന്‍ സുരക്ഷ

പോഷെ കായേന്‍ സുരക്ഷ

പോഷെ സ്റ്റബിലിറ്റി മാനേജ്‌മെന്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളാണ് പോഷെ കായേനിലുള്ളത്. ഡേടൈം റണ്ണിങ് ലൈറ്റുകള്‍, ലേന്‍ ഡീപാര്‍ച്ചര്‍ വാണിങ്, വീലുകളും ടയര്‍ പ്രഷറും മോണിറ്റര്‍ ചെയ്യുന്ന സിസ്റ്റം തുടങ്ങിയവയും ചേര്‍ത്തിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, December 2, 2014, 17:54 [IST]
English summary
Porsche Cayenne Facelift Launched.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X