വാഗണ്‍ ആര്‍ മൂന്നാംതലമുറ പതിപ്പ് നിര്‍മാണത്തിലേക്ക്

By Santheep

വാഗണ്‍ ആര്‍ മൂന്നാം തലമുറ ഡീസൽ പതിപ്പിന്റെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ മാരുതി സുസൂക്കി തുടങ്ങിയതായി റിപ്പോര്‍ട്ട്. 2017 മധ്യത്തിലായിരിക്കും ഈ വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിക്കുക. ഇന്ത്യന്‍ എന്‍ജിനീയര്‍മാരാണ് പുതിയ വാഗണ്‍ ആറിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്.

മൂന്നാംതലമുറ വാഗണ്‍ ആര്‍ ഒരു ചെറിയ എംപിവിയുടെ വലിപ്പത്തിലേക്ക് മാറുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ അവതരിക്കാനിരിക്കുന്ന ഡാറ്റ്‌സന്‍ ഗോ പ്ലസ് എംപിവിക്ക് ഒരു ശക്തനായ എതിരാളിയെ നല്‍കുക എന്ന ഉദ്ദേശ്യമാണ് മാരുതിക്കുള്ളത്.

Maruti Wagon R diesel

'വൈസിഎ' എന്ന ഒളിപ്പേരിലാണ് വാഗണ്‍ ആറിന്റെ പുതിയ പതിപ്പിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇന്തോനീഷ്യ ഇന്റര്‍നാഷണല്‍ മോട്ടോര്‍ഷോയുടെ 2013 എഡിഷനില്‍ ഈ വാഹനം അവതരിപ്പിക്കപ്പെട്ടിരുന്നു. പിന്നില്‍ മൂന്നാമതൊരു കാബിന്‍ കൂടിയുള്ള പ്രസ്തുത കണ്‍സെപ്റ്റിനെ 'വാഗണ്‍ ആര്‍ എംപിവി' എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വിശേഷിപ്പിച്ചത്.

എംപിവി സൗകര്യങ്ങളോടെ വരുമെങ്കിലും കാറിന്റെ വലിപ്പം 4 മീറ്ററില്‍ കൂടാതെ ശ്രദ്ധിക്കും മാരുതി. ചെറുകാറുകള്‍ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന നികുതിയിളവുകളെ ലാക്കാക്കിയാണിത്.

Article Published On: Saturday, December 6, 2014, 14:58 [IST]
English summary
Third gen Maruti Wagon R diesel with 7 seats under development in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X