ഗോ പ്ലസ്സിനെ നേരിടാന്‍ വാഗണ്‍ ആര്‍ 7 സീറ്റര്‍

By Santheep

ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്ക് മാരുതിയുടെ ചെറുകാറുകള്‍ക്ക് നല്ലൊരു വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഗോ ഹാച്ച്ബാക്കിനെ ഒന്നു വലിച്ചുനീട്ടി ഗോ പ്ലസ് എന്ന പേരില്‍ ഒരു എംപിവി കൂടി ഇന്ത്യന്‍ വിപണിയിലെത്താനുണ്ട്. മാരുതി സുസൂക്കി തീര്‍ച്ചയായും ജാഗ്രത്താവേണ്ട സാഹചര്യമാണിത്.

നേരത്തെ ഇന്തോനീഷ്യയിൽ പ്രദര്‍ശിപ്പിക്കപ്പെട്ട വാഗണ്‍ ആര്‍ എംപിവിയുടെ ഇന്ത്യന്‍ സാധ്യത വര്‍ധിച്ചുവരികയാണെന്ന് ഇപ്പോള്‍ മാരുതി തിരിച്ചറിയുന്നുണ്ട്. ഗോ പ്ലസ് എംപിവിക്കെതിരെ നിലകൊള്ളാന്‍ എന്തുകൊണ്ടും യോഗ്യതയുണ്ട് വാഗണ്‍ ആര്‍ എംപിവി എന്ന ഈ 7 സീറ്ററിന്.

വാഗണ്‍ ആര്‍ 7 സീറ്റര്‍

ഗോ ഹാച്ച്ബാക്ക് നിലവില്‍ ഇന്തോനീഷ്യന്‍ വിപണിയില്‍ വിറ്റഴിക്കുന്നുണ്ട്. ഇന്തോനീഷ്യയിലെ പ്രത്യേക വിപണിസാഹചര്യത്തിന് അനുസൃതമായ നിർമിച്ചതാണ് ഈ 7 സീറ്റർ വാഗൺ ആർ. എൻജിൻ കരിമ്പുക സവിശേഷതകളും മറ്റും ഇന്തോനീഷ്യൻ നിയമങ്ങൾ അനുസരിച്ച് രൂപപ്പെടുത്തിയതാണ്. ഇന്ത്യയിലേക്ക് വരുമ്പോൾ ചില കാര്യപ്പെട്ട മാറ്റങ്ങൾ പ്രതീക്ഷിക്കണം.

വാഗണ്‍ ആര്‍ 7 സീറ്റര്‍

ഇന്തോനീഷ്യൻ വാഗൺ ആർ 7 സീറ്ററിന് 1.2 ലിറ്റർ പെട്രോൾ എൻജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. ഈ എൻജിൻ ലിറ്ററിന് 20 കിലോമീറ്റർ മൈലേജ് പകരുന്നു. ഒരു 1.3 ലിറ്റർ ഡിഡിഐഎസ് ഡീസൽ എൻജിൻ വാഹനത്തിൽ ചേർക്കാനിടയുണ്ട് എന്നും കേൾക്കുന്നു.

വാഗണ്‍ ആര്‍ 7 സീറ്റര്‍

2013ൽ നടന്ന ഇന്തോനീഷ്യ ഇൻറർനാഷണൽ മോട്ടോർ ഷോയിൽ വെച്ചാണ് വാഗൺ ആർ 7 സീറ്റർ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഹോണ്ട മൊബിലിയോ, ഡാറ്റ്സൻ ഗോ പ്ലസ് എന്നീ ചെറു എംപിവികളും ഇതേ ഓട്ടോഷോയിലാണ് അവതരിപ്പിക്കപ്പെട്ടതെന്ന പ്രത്യേകത കൂടിയുണ്ട്.

വാഗണ്‍ ആര്‍ 7 സീറ്റര്‍

നിലവിലെ വാഗൺ ആറിനെ കുറച്ചു സെൻറിമീറ്ററുകൾ വലിച്ചുനീട്ടുന്ന പണിയാണ് 7 സീറ്റർ വാഗൺ ആറിൽ ചെയ്തിരിക്കുന്നതെന്നു പറയാം. വാഹനത്തിൻറെ വീൽബേസിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്നാണറിയുന്നത്. സിഎൻജി കിറ്റ് ഘടിപ്പിക്കാൻ സാധ്യതയില്ലാത്ത വിധത്തിൽ രണ്ട് സീറ്റുകൾ പിന്നിലെ കാബിനിൽ ചേർത്തിരിക്കുന്നു.

വാഗണ്‍ ആര്‍ 7 സീറ്റര്‍

ഹോണ്ടയുടെ മൊബിലിയോ എംപിവിയുടെ വില 7 ലക്ഷത്തിൻറെ ചുറ്റുപാടിൽ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡാറ്റ്സൻ ഗോ പ്ലസ് കുറെക്കൂടി കുറഞ്ഞ വിലനിലവാരത്തിൽ ലഭിക്കും. ഏതാണ്ട് 5 ലക്ഷത്തിൻറെ ചുറ്റുപാടിലായിരിക്കും പെട്രോൾ ബേസ് മോഡലിന്റെ 7 സീറ്റർ വാഗൺ ആറിന്റെ വിലനിലവാരം ഡാറ്റ്സൻ ഗോ പ്ലസ്സിനേക്കാൾ ഉയരത്തിലായിരിക്കുമെന്ന് പ്രതീക്ഷിക്കാം, ഒരു ആറ് ലക്ഷത്തിൻറെ പരിസരത്ത്.

Most Read Articles

Malayalam
English summary
That said, this 7 seater Wagon R MPV concept does sound very interesting for India.
Story first published: Thursday, April 3, 2014, 10:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X