ടൊയോട്ട ആസ്‌ത്രേലിയ വിടുന്നു

ജപ്പാന്‍ കാര്‍ കമ്പനിയായ ടൊയോട്ട ആസ്‌ത്രേലിയയിലെ തങ്ങളുടെ ഉല്‍പാദനം പൂര്‍ണമായി അവസാനിപ്പിക്കാനൊരുങ്ങുന്നു. 2017ഓടെ രാജ്യത്തെ കാറുല്‍പാദനം നിറുത്താനാണ് പരിപാടി. ഉല്‍പാദനച്ചെലവില്‍ വന്നിട്ടുള്ള വന്‍ വര്‍ധനയാണ് ഈ തീരുമാനത്തിനു പിന്നിലെന്നറിയുന്നു.

ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചാണ് ജപ്പാന്‍ കമ്പനി രാജ്യം വിടുന്നതെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. എന്നാല്‍ ടൊയോട്ട ഇത് പാടെ നിഷേധിച്ചു.

കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ കമ്പനിയായ ഫോഡ് ആസ്‌ത്രേലിയയിലെ ഉല്‍പാദനപ്രവര്‍ത്തനങ്ങളെല്ലാം അവസാനിപ്പിച്ചിരുന്നു. നുറു വര്‍ഷത്തോളം നീണ്ട ആസ്‌ത്രേലിയന്‍ ബന്ധത്തിനാണ് അന്ന് ഫോഡ് അവസാനം കുറിച്ചത്. രാജ്യത്തെ പ്രവര്‍ത്തനം ലാഭകരമല്ല എന്ന തിരിച്ചറിവാണ് ഫോഡിനെ സ്ഥലം വിടാന്‍ പ്രേരിപ്പിച്ചത്.

പ്ലേമേറ്റ് കാറുകളും പെണ്ണുങ്ങളും

ടൊയോട്ടയുടെ ഈ തീരുമാനം രാജ്യത്തെ സാമ്പത്തികവ്യവസ്ഥയ്ക്ക് തിരിച്ചടിയാണെങ്കിലും മറികടക്കാനാവാത്ത പ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കുന്നില്ലെന്ന് ആസ്‌ത്രേലിയന്‍ പ്രീമിയര്‍ ഡെനിസ് നാപ്തിന്‍ അറിയിച്ചു. നേരിട്ട് ഏതാണ്ട് 2500 തൊഴില്‍നഷ്ടമുണ്ടാകും ടൊയോട്ട ആസ്‌ത്രേലിയ വിട്ടാല്‍. പരോക്ഷമായ തൊഴില്‍നഷ്ടം വേറെയുമുണ്ടാകും.

Toyota

പ്രശ്‌നത്തില്‍ ടൊയോട്ട ഉറച്ച നിലപാടെടുത്തു കഴിഞ്ഞതായി ഡെനിസ് നാപ്തിന്‍ പറയുന്നു. ടൊടോയോട്ടയുടെ ആഗോള പ്രസിഡന്‍ഡ് അകിയോ ടൊയോഡയുമായി ഡെനിസ് ചര്‍ച്ച നടത്തിയിരുന്നു.

രാജ്യത്തെ സാമ്പത്തികവ്യവസ്ഥയില്‍ നിര്‍ണായകമായ ചില പരിഷ്‌കാരങ്ങള്‍ക്ക് സമയമായെന്ന് പ്രീമിയര്‍ ഡെനിസ് നാപ്തിന്‍ പ്രതികരിച്ചു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു.

More from DriveSpark

Article Published On: Wednesday, February 12, 2014, 15:23 [IST]
English summary
Toyota’s global president Akio Toyoda has clearly declared their decision to exit Australia is absolutely irreversible.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X