ടൊയോട്ട പ്ലാന്റില്‍ നിരാഹാരസമരം തുടരുന്നു
ബങ്കളുരുവിലെ ടൊയോട്ട കിര്‍ലോസ്‌കര്‍ പ്ലാന്റിലെ തൊഴിലാളികള്‍ നടത്തിവരുന്ന നിരാഹാരസമരം തുടരുന്നു. ശമ്പളം വര്‍ധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചാണ് നിരാഹാരസമരം നടക്കുന്നത്. സമരത്തിനിറങ്ങിയതിന്റെ പേരില്‍ കമ്പനി പുറത്താക്കിയ 32 തൊഴിലാളികളെ തിരിച്ചെടുക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നുണ്ട്.
ഇപ്പോള്‍ തൊഴിലാളികള്‍ നടത്തിവരുന്നത് റിലേ സത്യാഗ്രഹമാണ്. നേരത്തെ തുടര്‍ച്ചയായി നിരാഹാരമിരുന്ന തൊഴിലാളികളില്‍ പലരുടെയും ആരോഗ്യനില ഗുരുതരമായതിനെത്തുടര്‍ന്നാണ് റിലേ നിരാഹാരം മതിയെന്ന തീരുമാനത്തിലേക്ക് യൂണിയന്‍ നേതാക്കള്‍ എത്തിയത്. അനിഷ്ടകരമായ എന്തെങ്കിലും സംഭവിച്ചാല്‍ അത് തൊഴിലാളികള്‍ക്കെതിരായ ആയുധമായി പ്രയോഗിക്കാന്‍ കമ്പനിക്ക് സാധിക്കുമെന്ന തിരിച്ചറിവിലാണ് യൂണിയന്‍ നയം മാറ്റിയത്.

വേതനം 4000 രൂപ വര്‍ധിപ്പിക്കുക, പിരിച്ചുവിട്ട 32 തൊഴിലാളികളെ നിരുപാധികം വിട്ടയയ്ക്കുക എന്നിവയാണ് ടോയൊട്ട തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.
അതെസമയം, തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ടൊയോട്ട തൊഴിലാളികള്‍. ഇതുകൂടാതെ തൊഴിലാളികള്‍ക്കു മേല്‍ ചില അധിക നിബന്ധനകള്‍ കൂടി അടിച്ചേല്‍പ്പിക്കാനും ടൊയോട്ട ശ്രമിച്ചിരുന്നു. തൊഴില്‍ സമരങ്ങളില്‍ ഏര്‍പ്പെടില്ലെന്ന ഉറപ്പ് രേഖാമൂലം ലഭിച്ചാലല്ലാതെ ആരെയും പ്ലാന്റിലേക്ക് കയറ്റില്ലെന്ന നിലപാടാണ് ടൊയോട്ട സ്വീകരിച്ചിരിക്കുന്നത്. ഇതോടെ തൊഴിലിന് തിരിച്ചുകയറാന്‍ ചെന്ന തൊഴിലാളികള്‍ പിന്‍വാങ്ങി നിരാഹാരസമരം തുടങ്ങുകയായിരുന്നു.
എന്നാല്‍ സമരം ചെയ്യാനുള്ള തൊഴിലാളികളുടെ അടിസ്ഥാനാവശ്യത്തെ കൈവെടിയാന്‍ കഴിയില്ല എന്നാണ് സമരക്കാര്‍ പറയുന്നത്.
ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ കാണാം


Click it and Unblock the Notifications








