ഫോക്‌സ്‌വാഗണിൽ നിന്ന് മറ്റൊരു ചെറു എസ്‌യുവി
ഫോക്‌സ്‌വാഗണില്‍ നിന്ന് മറ്റൊരു കോംപാക്ട് എസ്‌യുവി കൂടി രൂപം കൊള്ളുന്നതാണ് ലഭ്യമായ അന്തര്‍ദ്ദേശീയ വാര്‍ത്തകളില്‍ പ്രധാനപ്പെട്ട ഒന്ന്. ഇന്ത്യയിലെക്ക് വരാനൊരുങ്ങുന്ന ടൈഗൂണ്‍ ചെറു യൂട്ടിലിറ്റിയെ കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചത് നമ്മള്‍ കണ്ടതാണല്ലോ. പുതിയ യൂട്ടിലിറ്റിയുടെ കണ്‍സെപ്റ്റ് സ്‌കെച്ചുകള്‍ പറയുന്നത് ഒരു 'ഓപ്പണ്‍ ടോപ്പ്' എസ്‌യുവിയെക്കുറിച്ചാണ്.
ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്ന ഇക്കോസ്പോർട് എതിരാളി
ഓഫ് റോഡിംഗ് തല്‍പരരെ ആകര്‍ഷിക്കാന്‍ കെല്‍പുണ്ട് ഈ കണ്‍സെപ്റ്റിന്റെ ഡിസൈനിന്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും രോഷാകുലത നിറയുന്ന ഭാവവുമെല്ലാം ആകര്‍ഷകങ്ങളാണ്. താഴെ സ്‌കെച്ചുകളും വിശദാംശങ്ങളും അറിയാം.

ഫോക്‌സ്‌വാഗണ്‍ ടി റോക്
ഫോക്‌സ്‌വാഗണ്‍ ടി റോക് എന്നാണ് ഈ കണ്‍സെപ്റ്റിന് പേരിട്ടിരിക്കുന്നത്.

ഫോക്‌സ്‌വാഗണ്‍ എംക്യൂബി പ്ലാറ്റ്‌ഫോമിലായിരിക്കും ടി റോക് കണ്‍സെപ്റ്റ് നിലയുറപ്പിക്കുക. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിനു കീഴിലുള്ള നിരവധി ലോകോത്തര വാഹനങ്ങള്‍ക്ക് അടിപ്പടയായിട്ടുള്ളതാണ് എംക്യുബി എന്ന മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോം.

കാര്‍ബണ്‍ സങ്കരദ്രവ്യങ്ങള്‍ കൊണ്ടു നിര്‍മിച്ച നീക്കം ചെയ്യാവുന്ന റൂഫ് ഈ വാഹനത്തിന്റെ പ്രത്യേകതയാണ്.

ടി റോക് കണ്‍സെപ്റ്റിന്റെ അളവുതൂക്കങ്ങള്‍ ഫോക്‌സ്‌വാഗണ്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 4179 മില്ലിമീറ്റർ നീളവും 1831 മില്ലിമീറ്റർ വീതിയും 1501 മില്ലിമീറ്റർ ഉയരവുമാണ് ടി റോക്കിനുള്ളത്.

ടി റോക്ക് കൺസെപ്റ്റിൽ ഫോക്‌സ്‌വാഗണ്‍ ഘടിപ്പിച്ചിരിക്കുന്നത് 2 ലിറ്ററിൻറെ ടർബോചാർജർ ഘടിപ്പിച്ച ഡീസൽ എൻജിനാണ്. 184 കുതിരകളുടെ കരുത്താണ് ഈ എൻജിനുള്ളത്. 330 എൻഎം ചക്രവീര്യവും വാഹനം പുറത്തെടുക്കുന്നു. ഇതേ എൻജിൻ തന്നെയാണ് ഫോക്‌സ്‌വാഗണ്‍ ഗോൾഫിൽ ഉപോയോഗിച്ചുവരുന്നത്.

ടി റോക്കിൻറെ ആൾ വീൽ സന്നാഹത്തിലേക്ക് എൻജിൻ കരുത്ത് പകരുന്നത് 7 സ്പീഡ് ഡിഎസ്ജി ട്രാൻസ്മിഷനാണ്. ഫോക്‌സ്‌വാഗണ്‍ ടി റോക്ക് എൻജിൻ പകരുന്നത് ലിറ്ററിന് 24.4 കിലോമീറ്റർ മൈലേജാണ്.

വാഹനത്തിന് മണിക്കൂറിൽ പരമാവധി 209 കിലോമീറ്റർ മൈലേജ് പകരാൻ സാധിക്കും. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത പിടിക്കാൻ 6.9 സെക്കൻഡ് നേരമാണെടുക്കുക.

19 ഇഞ്ച് അലോയ് വീലുകൾ ഘടിപ്പിച്ചിരിക്കുന്നു ഈ കൺസെപ്റ്റിൽ. ഏത് പരുക്കൻ പരിതസ്ഥിതിയിലും മികച്ച പ്രകടനം പുറത്തെടുക്കാൻ വാഹനത്തിന് സാധിക്കുന്നു. സ്ട്രീറ്റ്, ഓഫ് റോഡ്, സ്നോ എന്നിങ്ങനെയുള്ള മോഡുകളിൽ ടി റോക്കിനെ ഓടിക്കാനാവും.

വാഹനത്തിനകത്തെ 12.3 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയിൽ വാഹനപരിസരം വിശദമായി വീക്ഷിക്കാൻ സൗകര്യമുണ്ട്. മുന്നിലും പിന്നിലും കാമറകൾ സ്ഥാപിച്ചിരിക്കുന്നു.

3 ഡി റേഡിയേറ്റർ ഗ്രിൽ, ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, എൽഇഡി ഹെഡ്ലാമ്പുകൾ, ടെയ്ൽ ലൈറ്റുകൾ, മുന്നിലും പിന്നിലും വലിയ സ്കിഡ് പ്ലേറ്റുകൾ തുടങ്ങിയ സംവിധാനങ്ങൾ എക്സ്റ്റീരിയറിൽ കാണാം.


Click it and Unblock the Notifications








