ഫോക്‌സ് ടൈഗൂണ്‍: ഇക്കോസ്‌പോര്‍ട് സ്‌റ്റൈലിന് മറുപടി

Posted By:

റിനോ ഡസ്റ്ററിന്റെയും ഇക്കോസ്‌പോര്‍ടിന്റെയും ഇടത്തിലേക്കുള്ള ഫോക്‌സ്‌വാഗണ്‍ വാഹനമായ ടൈഗൂണ്‍ ഇന്ത്യയിലവതരിപ്പിച്ചു. ഈ വാഹനം ഏതാണ്ട് ഉല്‍പാദനത്തിന് തയ്യാറായ അവസ്ഥയിലാണ് അവതരിച്ചിരിക്കുന്നത്.

തിരക്കേറുന്ന കോംപാക്ട് ക്രോസ്സോവറിടത്തില്‍ ടൈഗൂണിന്റെ ഭാവി എന്തായിരിക്കും? നമുക്കൊന്ന് ചര്‍ച്ചിക്കാം; ചിത്രങ്ങള്‍ കാണുകയുമാവാം.

To Follow DriveSpark On Facebook, Click The Like Button
ടൈഗൂൺ ക്രോസ്സോവർ അവതരിപ്പിച്ചു

ഡിസൈന്‍ സൗന്ദര്യവും പ്രകടനശേഷിയും ഒരുമിച്ചുള്ള കാറുകള്‍ക്ക് ചെറു ക്രോസ്സോവര്‍ വിപണിയില്‍ മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്. സ്റ്റൈലിന്റെ കാര്യമെടുത്താല്‍, ഫോഡ് ഇക്കോസ്‌പോര്‍ടിനോട് എതിരിട്ടുനില്‍ക്കാനുള്ള പാങ്ങൊക്കെ ഫോക്‌സ്‌വാഗണ്‍ ടൈഗൂണിനുണ്ട്.

ടൈഗൂൺ ക്രോസ്സോവർ അവതരിപ്പിച്ചു

3.859 മില്ലിമീറ്റര്‍ നീളമുണ്ട് ടൈഗൂണിന്. 4 മീറ്ററില്‍ താഴെ. ഇത് വാഹനത്തിന് ടാക്‌സിളവിന് അര്‍ഹത നേടിക്കൊടുക്കുന്നു.

ടൈഗൂൺ ക്രോസ്സോവർ അവതരിപ്പിച്ചു

വളരെ ലളിതമെങ്കിലും സ്റ്റൈലിഷ് ആയ ഡിസൈനാണ് ടൈഗൂണിന്റേത്. മുന്‍വശത്ത് ബംപറിലേക്ക് കയറിനില്‍ക്കുന്ന സ്‌കിഡ് പ്ലേറ്റുകള്‍ ടൈഗൂണിന്റെ ആക്രമണസൗന്ദര്യം വര്‍ധിപ്പിക്കുന്നു.

ടൈഗൂൺ ക്രോസ്സോവർ അവതരിപ്പിച്ചു

വശങ്ങളില്‍ സില്‍ ഗാര്‍ഡുകള്‍ പിടിപ്പിച്ചിരിക്കുന്നു. മുകളില്‍ റൂഫ് റെയിലുകളും പിന്‍വശത്തായി സ്‌പോയ്‌ലറും കാണാം.

ടൈഗൂൺ ക്രോസ്സോവർ അവതരിപ്പിച്ചു

പിന്നില്‍ ട്വിന്‍ എക്‌സോസ്റ്റുകള്‍ ഘടിപ്പിച്ചിരിക്കുന്നത് കണ്‍സെപ്റ്റ് അവതരിപ്പിക്കുന്നതിന്റെ ഒരു രസത്തിനാണ്. ഉല്‍പാദനമോഡലില്‍ ഇതുണ്ടാവാന്‍ സാധ്യത കാണുന്നില്ല. എല്‍ഇഡി ഹെഡ്‌ലാമ്പുകളുടെ കാര്യത്തിലും ഇങ്ങനെത്തന്നെ സംശിക്കണം.

ടൈഗൂൺ ക്രോസ്സോവർ അവതരിപ്പിച്ചു

ഏഷ്യന്‍ മോഡലുകള്‍ക്കായാണ് പിന്നില്‍ സ്‌പെയര്‍ ടയര്‍ ഘടിപ്പിച്ചിട്ടുള്ളത്.

എന്‍ജിന്‍

എന്‍ജിന്‍

108 കുതിരകളുടെ കരുത്താണ് വാഹനന്റെ ടര്‍ബോ പെട്രോള്‍ എന്‍ജിനുള്ളത്. 175 എന്‍എം ചക്രവീര്യം പകരുന്നു ഈ എന്‍ജിന്‍. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും കൂടെയുണ്ട്.

വില

വില

ടൈഗൂണ്‍ ഉല്‍പാദനത്തിലെത്തുക അടുത്ത വര്‍ഷമായിരിക്കുമെന്നാണ് ഊഹിക്കപ്പെടുന്നത്. 7 ലക്ഷത്തിന്റെ പരിസരത്തായിരിക്കും വില.

English summary
Volkswagen brought its compact SUV concept, the Taigun, to Auto Show 2014.
Story first published: Thursday, February 6, 2014, 13:50 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark