ഈ കാറുകളില്‍ എനിക്ക് ഇഷ്ടപെട്ട ഡിസൈന്‍ സവിശേഷതകള്‍

By Santheep

തലക്കെട്ടില്‍ 'എന്നെ' ചേര്‍ക്കേണ്ടി വന്നതില്‍ ക്ഷമാപണം. ലേഖനത്തില്‍ നിങ്ങളെ ചേര്‍ക്കാനുള്ള തത്രപ്പാടിനിടയില്‍ സംഭവിച്ചതാണ്. ദിവസവും കാണുന്ന കാറുകളില്‍ ചില ഭാഗങ്ങളുടെ ഡിസൈന്‍ നമ്മെ വല്ലാതെ ആകര്‍ഷിക്കാറുണ്ട്. കാറിനെ മൊത്തത്തില്‍ ഒരുപക്ഷേ ഇഷ്ടപ്പെട്ടില്ലെന്നു വരാം. പക്ഷേ ചില ഭാഗങ്ങള്‍ മാത്രം നമ്മെ ആകര്‍ഷിക്കുന്നു.

ആണുങ്ങള്‍ക്കായി ആണുങ്ങളുണ്ടാക്കിയ ആണുങ്ങളുടെ കാറുകള്‍!

ഇവിടെ ഇന്ത്യയിലെ കാറുകളില്‍ എന്നെ ആകര്‍ഷിച്ച ചില ഡിസൈന്‍ സവിശേഷതകള്‍ ചൂണ്ടിക്കാട്ടുകയാണ്. താഴെ സ്ലൈഡറുകളില്‍ കണ്ട് വായിക്കാം.

ഈ കാറുകളില്‍ എനിക്ക് ഇഷ്ടപെട്ട ഡിസൈന്‍ സവിശേഷതകള്‍

നീങ്ങുക.

ഹ്യൂണ്ടായ് എലൈറ്റ് ഐ20യുടെ ടെയ്ല്‍ ലൈറ്റുകള്‍

ഹ്യൂണ്ടായ് എലൈറ്റ് ഐ20യുടെ ടെയ്ല്‍ ലൈറ്റുകള്‍

ഒരു ആഡംബരക്കാറിനെ ഓര്‍മിപ്പിക്കുന്ന ഡിസൈന്‍ ഗുണനിലവാരമാണ് ഹ്യൂണ്ടായ് എലൈറ്റ് ഐ20യുടെ ടെയ്ല്‍ ലാമ്പുകള്‍ക്കുള്ളത്. വാഹനത്തിന്റെ റോഡ് സാന്നിധ്യം കൂട്ടുന്നതില്‍ ഈ ടെയ്ല്‍ ലൈറ്റുകള്‍ കാര്യമായ പങ്ക് വഹിക്കുന്നതായി തോന്നിയിട്ടുണ്ട്.

ഇന്ത്യയിലെ എന്‍ട്രി ലെവല്‍ കാറുകളില്‍ ഏറ്റവും മനോഹരമായി ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ളത് എലൈറ്റ് ഐ20യാണെന്നു പറയാം. ഹ്യൂണ്ടായിയുടെ ഡിസൈനറായ പീറ്റര്‍ സ്‌ക്രേയര്‍ക്കാണ് ഇതിന്റെ ക്രഡിറ്റ് പോകേണ്ടത്.

ടാറ്റ സെസ്റ്റിന്റെ ഡേടൈം റണ്ണിങ് ലൈറ്റ്

ടാറ്റ സെസ്റ്റിന്റെ ഡേടൈം റണ്ണിങ് ലൈറ്റ്

എന്‍ട്രി ലെവല്‍ കാറുകളിലേക്ക് ഡേടൈം റണ്ണിങ് ലൈറ്റുകള്‍ പതുക്കെ കയറി വരുന്നതാണ് നമ്മള്‍ കാണുന്നത്. ഹ്യൂണ്ടായ് ഐ20, സ്വിഫ്റ്റ് എന്നിവയ്ക്കു ശേഷം ടാറ്റ സെസ്റ്റ് സെഡാനിലും ഈ സവിശേഷത കാണാം. ഈ മൂന്ന് കാറുകളില്‍ ഏറ്റവും മനോഹരമായി ഡിസൈന്‍ ചെയ്തിട്ടുള്ള ഡിആര്‍എലുകള്‍ സെസ്റ്റിലാണുള്ളത്. സെസ്റ്റില്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഭാഗവും ഇതുതന്നെ.

ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ പിന്‍ ഡോര്‍ ഹാന്‍ഡില്‍

ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ പിന്‍ ഡോര്‍ ഹാന്‍ഡില്‍

അതിമനോഹരമായ ഒരു പണിയാണിത്. പിന്നില്‍ ഡോര്‍ ഹാന്‍ഡില്‍ ഘടിപ്പിച്ചിരിക്കുന്നത് ഡോറിലേക്കു കയറി നില്‍ക്കുന്ന ടെയ്ല്‍ ലൈറ്റിലാണ്. യെല്‍ ലാമ്പിനകത്തെ ഇന്‍ഡിക്കേറ്റര്‍ ലൈറ്റാണിതെന്ന് തെറ്റിധരിച്ചു പോകുന്ന വിധത്തിലാണ് ഈ ഡിസൈന്‍. കിടിലം എന്നേ പറയാനുള്ളൂ.

ടൊയോട്ട എട്യോസ് ലിവ ടിആര്‍ഡി സ്‌പോര്‍ടിവോയുടെ അലോയ് വീല്‍

ടൊയോട്ട എട്യോസ് ലിവ ടിആര്‍ഡി സ്‌പോര്‍ടിവോയുടെ അലോയ് വീല്‍

കാറിന്റെ മൊത്തത്തിലുള്ള എടുപ്പിനോട് ചേര്‍ന്നു പോകുന്ന അലോയ്കള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എട്യോസ് ലിവ സ്‌പോര്‍ടിവോയിലെ അലോയ് വാഹനത്തിന്റെ എടുപ്പിനെ വര്‍ധിപ്പിക്കുന്നതിനും കാരണമായിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ട്. ഈ വാഹനത്തില്‍ എന്നെ ഏറെ ആകര്‍ഷിച്ചത് അലോയ് വീലുകളുടെ ഡിസൈന്‍ തന്നെ.

മഹീന്ദ്ര സ്‌കോര്‍പിയോ ബോണറ്റ് സ്‌കൂപ്

മഹീന്ദ്ര സ്‌കോര്‍പിയോ ബോണറ്റ് സ്‌കൂപ്

സ്‌കോര്‍പിയോയുടെ പുതുക്കിയ ഡിസൈന്‍ മൊത്തത്തില്‍ ഇഷ്ടപ്പെടാത്തവരുടെ കൂട്ടത്തിലാണ് ഈ ലേഖകനുള്ളത്. ടൈ കെട്ടി നില്‍ക്കുന്ന ഒരു സ്‌കൂള്‍ കുട്ടിയെപ്പോലെ തോന്നിക്കുന്നു. എങ്കിലും പുതിയ സ്‌കോര്‍പിയോയുടെ ബോണറ്റ് സ്‌കൂപ് ആകര്‍ഷകമായി തോന്നി. ഇതുകൂടി ഇല്ലായിരുന്നെങ്കില്‍ എന്തായേനേ എന്നാണ് ഞാനാലോചിക്കുന്നത്!

ഫിയറ്റ് അവ്വെന്റ്യൂറയുടെ ക്ലാഡിങ്

ഫിയറ്റ് അവ്വെന്റ്യൂറയുടെ ക്ലാഡിങ്

ഹാച്ച്ബാക്കുകളെ ക്രോസ്സോവറുകളാക്കി വിപണിയിലെത്തിക്കുന്നത് പുതിയൊരു ട്രെന്‍ഡാണ്. ഇങ്ങനെയെത്തിയ വാഹനങ്ങളില്‍ എന്നെ ഏറെ ആകര്‍ഷിച്ച ഡിസൈന്‍ അവ്വെന്റ്യൂറയുടേതാണ്. ഈ വാഹനത്തിന്റെ സൈഡ് ക്ലാഡിങ്ങുകളാണ് പ്രത്യേകമായി എന്നെ ആകര്‍ഷിച്ചത്. നിങ്ങള്‍ക്ക് വിയോജിപ്പുകളുണ്ടാകാം എന്ന് മുന്‍കൂര്‍ ജാമ്യമെടുക്കുന്നു.

ടാറ്റ ബോള്‍ട്ടിന്റെ ഹെഡ്‌ലൈറ്റ്

ടാറ്റ ബോള്‍ട്ടിന്റെ ഹെഡ്‌ലൈറ്റ്

ബോള്‍ട്ടിന്റെ പ്രോജക്ടര്‍ ഹെഡ്‌ലാമ്പാണ് ആ വാഹനത്തില്‍ ഏറെ ആകര്‍ഷകമായിട്ടുള്ളത് എന്ന് ഞാന്‍ പറയുന്നു. കറുപ്പ് രാശി പടര്‍ത്തിയ ഈ ഹെഡ്‌ലാമ്പ് ബോള്‍ട്ടിന് ഒരല്‍പം പ്രീമിയം ഫീല്‍ പകരുകയും ചെയ്യുന്നുണ്ട്.

സ്‌കോഡ റാപിഡിന്റെ ഗ്രില്‍

സ്‌കോഡ റാപിഡിന്റെ ഗ്രില്‍

ഏതൊരു കാറിന്റെയും വ്യക്തിത്വം നിര്‍ണയിക്കുന്നതില്‍ അവയുടെ ഗ്രില്‍ വഹിക്കുന്ന പ്രാധാന്യം വലുതാണല്ലോ? പുതിയ സ്‌കോഡ റാപിഡില്‍ ചേര്‍ത്തിട്ടുള്ള ഗ്രില്‍ നമ്മുടെ മനസ്സിനോട് പാകപ്പെടുന്ന അളവുതൂക്കങ്ങളില്‍ കൃത്യമായി വീണിരിക്കുന്നു എന്ന് പറയാം. വെറും കറുപ്പിനെ ഇത്രമാത്രം വര്‍ണാഭമാക്കാന്‍ ഡിസൈനര്‍മാര്‍ എന്ത് പണിയാണാവോ ചെയ്തത്!

ഹ്യൂണ്ടായ് വെര്‍ണയുടെ ഫോഗ് ലാമ്പ്

ഹ്യൂണ്ടായ് വെര്‍ണയുടെ ഫോഗ് ലാമ്പ്

ഫോഗ് ലാമ്പുകള്‍ക്ക് പൊതുവില്‍ കണ്ടുവരാറുള്ള ഡിസൈന്‍ ശൈലിയല്ല വെര്‍ണയില്‍ പ്രയോഗിച്ചിരിക്കുന്നത്. സംഗതി എത്ര ആകര്‍ഷകമായി ചെയ്തിരിക്കുന്നു എന്നൊന്ന് നോക്ക്യേ! എന്‍ട്രി ലെവല്‍ ആയാലും പ്രീമിയമായാലും ഡിസൈനിന് പ്രാധാന്യമുണ്ട് എന്ന് തിരിച്ചറിഞ്ഞ ഈ ചെറുകാര്‍ നിര്‍മാതാവിന് മാരുതിയുടെ നാട്ടില്‍ ഇനിയും പ്രധാന്യം കിട്ടേണ്ടതുണ്ട് എന്ന് ഞാന്‍ പറയും!

ഫിയറ്റ് അവ്വെന്റ്യൂറയുടെ സ്‌പെയര്‍ വീല്‍ ഹൗസിങ്

ഫിയറ്റ് അവ്വെന്റ്യൂറയുടെ സ്‌പെയര്‍ വീല്‍ ഹൗസിങ്

അവ്വെന്റ്യൂറയെ നമ്മുടെ ലിസ്റ്റിലേക്ക് വീണ്ടും ക്ഷണിക്കേണ്ടി വരുന്നു. ഈ കാറിന്റെ പിന്‍വശത്തെ സെപ്യര്‍ വീല്‍ ഹൗസിങ് എന്നെ ഹഠാദാകര്‍ഷിച്ചു. അവ്വെന്റ്യൂറയുടെ റഗ്ഗഡ് ലുക്കിന് ഈ ഭാഗവും അതിന്റേതായ സംഭാവന ചെയ്യുന്നുണ്ട് എന്നാണ് എന്റെ ഒരിത്.

ഫോക്‌സ്‌വാഗണ്‍ പോളോയുടെ കണ്ണാടി

ഫോക്‌സ്‌വാഗണ്‍ പോളോയുടെ കണ്ണാടി

കണ്ണാടിയില്‍ എന്തിരിക്കുന്നു എന്ന് ചിന്തിക്കരുത്. ഒരു കാറിന്റെ മൊത്തം ഡിസൈനിനെ അലമ്പാക്കി മാറ്റാന്‍ ചേരാതെ നില്‍ക്കുന്ന ഒരു കണ്ണാടിക്ക് സാധിക്കും. പോളോയുടെ ആകെപ്പാടെയുള്ള ശില്‍പത്തോട്, അതിന്റെ കോംപാക്ട്‌നെസ്സിനോട് ഒക്കെ വളരെ ചേര്‍ന്നു നില്‍ക്കുക മാത്രമേ ഈ കണ്ണാടി ചെയ്യുന്നുള്ളൂ. അത് എത്രയും മനോഹരമായിരിക്കുന്നു!

റിനോ ഡസ്റ്ററിന്റെ മസില്

റിനോ ഡസ്റ്ററിന്റെ മസില്

ഒരു എസ്‌യുവിക്ക് മസില്‍ അത്യാവശ്യമാണ്. വില്‍ ആര്‍ച്ചില്‍ മസില്‍ ചേര്‍ക്കുന്നതാണ് ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്. ഈ പണി ഏറ്റവും മനോഹരമായി ചെയ്തിട്ടുള്ള കാറാണ് ഡസ്റ്റര്‍. ഡസ്റ്ററിന്റെ വീല്‍ ആര്‍ച്ച് മസിലുകള്‍ തന്നെയാണ് അതിന് വ്യക്തിത്വം പകരുന്നത്.

More from DriveSpark

Article Published On: Tuesday, April 7, 2015, 11:21 [IST]
English summary
12 Beautifully Designed Affordable Indian Car Exterior Features.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X