അമിതയാത്രാക്കൂലി: പൊലീസ് ഓട്ടോകൾ പിടിച്ചെടുത്തു

By Santheep

അമിതയാത്രാക്കൂലി ഈടാക്കിയതും ഓട്ടം വിളിച്ചിട്ട് വരാത്തതും ചൂണ്ടിക്കാട്ടി നൂറ് ഓട്ടോറിക്ഷകൾ പിടിച്ചെടുത്തു. ബങ്കളുരുവിലാണ് സംഭവം. സിറ്റി മാർക്കറ്റ് ഏരിയയിൽ ഓടുന്ന ഓട്ടോകളാണ് പിടിച്ചെടുത്തത്.

യാത്രക്കാരിൽ നിന്നുള്ള പരാതികൾ വർധിച്ചതോടെയാണ് പൊലീസ് നടപടിയെടുത്തത്. സാധാരണ വേഷത്തിൽ ചെന്ന് പൊലീസുകാർ തന്നെ ഓട്ടോകളെ കൈയോടെ പിടിക്കുകയായിരുന്നു.

വെറും രണ്ട് മണിക്കൂറിനകമാണ് ഇത്രയധികം ഓട്ടോറിക്ഷകൾ പിടിച്ചെടുത്തത്. ഇവർക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നറിയുന്നു.

പിടിച്ചെടുത്ത ഓട്ടോകളുടെ ഡ്രൈവർമാരിൽ പലരുടെയും (60 ശതമാനത്തോളം പേർ) പക്കൽ ആവശ്യമായ രേഖകളൊന്നും ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ ഇതുസംബന്ധിച്ച കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തിരിച്ച് ഓട്ടം കിട്ടുന്നിടത്തേക്കു മാത്രമേ ഓട്ടോകൾ വരൂ എന്നതാണ് ബങ്കളുരുവിൽ പലയിടങ്ങളിലെയും സ്ഥിതി.

More from DriveSpark

Article Published On: Friday, July 24, 2015, 13:01 [IST]
English summary
Autos Seized For Refusal Of Hire And Demanding Excess Fare.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X