മാരുതി ആള്‍ട്ടോ കെ10 മോഡിഫൈ ചെയ്യാം
പഴയ ആള്‍ട്ടോ കാറുകളെ മോഡിഫൈ ചെയ്‌തെടുക്കുന്നത് ഇന്ന് ധാരാളം കാണാം നിരത്തുകളില്‍. ഡിസൈനില്‍ ചില സ്‌പോര്‍ടി അംശങ്ങള്‍ ചേര്‍ത്തും എന്‍ജിന്‍ ചെറിയ തോതില്‍ ട്യൂണ്‍ ചെയ്തുമെല്ലാം ആള്‍ട്ടോയുടെ സ്‌പോര്‍ടി അവതാരങ്ങളെ നിര്‍മിച്ചെടുക്കുന്നു. ഇവിടെ ഞങ്ങളുടെ എഡിറ്റര്‍ സന്തോഷ് രാജ്കുമാര്‍ പുതിയ ആള്‍ട്ടോയ്ക്ക് ഒരു സ്‌പോര്‍ടി നിര്‍വചനം നല്‍കുകയാണ്.
അബൂദാബി പൊലീസ് റോള്‍സ് റോയ്‌സ് വാങ്ങി
ഈ കാറിനെ ആള്‍ട്ടോ കെ10 ആര്‍എസ് എന്നു വിളിക്കാനാണ് സന്തോഷ് താല്‍പര്യപ്പെടുന്നത്. കെ10 മോഡലിനെ റാലി സ്‌പോര്‍ട് ശൈലിയിലേക്ക് പരുവപ്പെടുത്താന്‍ സന്തോഷ് എടുത്തിട്ടുള്ള പണികള്‍ നമുക്ക് പരിശോധിക്കാം താഴെ.

താളുകളിലൂടെ നീങ്ങുക.

ഗ്രില്ലില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതായി കാണാം. മെഷ് ഗ്രില്ലാണ് വാഹനത്തോടു ചേര്‍ത്തിട്ടുള്ളത്. താഴെ വലിപ്പമേറിയ സ്‌പോര്‍ടി എയര്‍ഡാം നല്‍കിയിട്ടുണ്ട്. ഇതിനു മെഷ് ഗ്രില്‍ വരച്ചുചേര്‍ത്തിരിക്കുന്നു. ശ്രദ്ധേയമായ മറ്റൊരു ഡിസൈന്‍ സവിശേഷത ഗ്രില്ലിനു മുമ്പില്‍ സ്ഥാപിച്ചിട്ടുള്ള മൂന്ന് എക്‌സ്ട്രാ റാലി ലൈറ്റുകളാണ്.

ഹെഡ്‌ലാമ്പില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല.

അഞ്ച് ആരങ്ങളുള്ള വലിപ്പമേറിയ അലോയ് വീലുകളാണ് കെ10 റാലി സ്‌പോര്‍ടില്‍ ചേര്‍ത്തിരിക്കുന്നത്. വാഹനത്തിനു ചുറ്റും ബോഡിയുടെ താഴെയായി പ്ലാസ്റ്റിക് ക്ലാഡിങ്‌സ് ഘടിപ്പിച്ചിരിക്കുന്നു.

ബോണറ്റിനു മുകളില്‍ എയര്‍ സ്‌കൂപ്പ് ചേര്‍ത്തിട്ടുണ്ട് ഡിസൈനര്‍. ബോണറ്റിലൂടെ പായുന്ന സ്‌പോര്‍ടി സ്ട്രിപ്പുകള്‍ ശ്രദ്ധിക്കുക.

വാഹനത്തില്‍ ഫോഗ് ലാമ്പുകളും ഘടിപ്പിച്ചിട്ടുണ്ട്.

ബോണറ്റിലും റൂഫിലൂമുള്ള റാലി സ്ട്രിപ്പുകള്‍.



Click it and Unblock the Notifications








