3.79 ലക്ഷത്തിന് ഒരു എംപിവി: ഡാറ്റ്‌സന്‍ ഗോ പ്ലസ് വിപണിയില്‍

By Santheep

ഡാറ്റ്‌സന്‍ ഗോ പ്ലസ് എംപിവി ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. 3.79 ലക്ഷം രൂപയിലാണ് വാഹനത്തിന് വിലതുടങ്ങുന്നത്. അത്യന്തം മത്സരക്ഷമമായ ഈ വിലയിടല്‍ വിപണിയില്‍ മികച്ച മുന്നേറ്റം നടത്താന്‍ ഗോ പ്ലസ്സിനെ സഹായിക്കുമെന്നുറപ്പാണ്.

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം ഗോ പ്ലസ് എംപിവിയുടെ വിലകള്‍ ഇപ്രകാരമാണ്:

  • ഡി: Rs 3.79 ലക്ഷം
  • ഡി1: Rs 3.81 ലക്ഷം
  • എ: Rs 4.15 ലക്ഷം
  • ടി: Rs 4.61 ലക്ഷം

ഗോ ഹാച്ച്ബാക്കില്‍ നിന്നുള്ള 1198 സിസി ശേഷിയുള്ള 3 സിലിണ്ടര്‍ എന്‍ജിനാണ് ഗോ പ്ലസ് എംപിവിയിലും ഉപയോഗിച്ചിട്ടുള്ളത്. 5000 ആര്‍പിഎമ്മില്‍ 68 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട് ഈ എന്‍ജിന്. 4000 ആര്‍പിഎമ്മില്‍ 104 എന്‍എം ആണ് പരമാവധി ചക്രവീര്യം. ഹൈവേകളിലും സിറ്റിയിലുമെല്ലാം എന്‍ജിന്‍ പ്രകടനം മികച്ചതാണ്.

ഡാറ്റ്സൻ ഗോ പ്ലസ് ഹാച്ച്ബാക്ക് റിവ്യൂ

ഡെറാഡൂണ്‍ മുതല്‍ ഋഷികേശ് വരെയുള്ള പത്തമ്പത് കിലോമീറ്റര്‍ ദൂരം ഗോ ഹാച്ച്ബാക്കില്‍ മറികടക്കുകയായിരുന്നു ഞങ്ങള്‍. 'മറികടക്കല്‍' എന്ന് അക്ഷരാര്‍ഥത്തില്‍ തന്നെ പ്രയോഗിച്ചതാണ്. ബങ്കളുരുവിലെ സുഖിപ്പിക്കുന്ന തണുപ്പില്‍ നിന്നാണ് ഞങ്ങള്‍ ഉത്തരാഖണ്ഡിലെ കൊല്ലുന്ന തണുപ്പിലേക്കു നീങ്ങിയത്. ഒരു ദിവസം മുഴുവന്‍ ടെസ്റ്റ് ഡ്രൈവിനായി ഞങ്ങള്‍ മാറ്റിവെച്ചു. അടുത്തദിവസം വാഹനത്തിന്റെ ചിത്രങ്ങള്‍ വിശദമായി എടുക്കുന്ന തിരക്കിലായിരുന്നു. ഇക്കാരണത്താല്‍ പ്രദേശത്തിന്റെ ഭംഗിയും മറ്റും കാര്യമായി ആസ്വദിക്കാന്‍ സാധിക്കുകയുണ്ടായില്ല. ഇതില്‍ വായനക്കാര്‍ സന്തോഷിക്കേണ്ടിയിരിക്കുന്നു. ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ടില്‍ 'സീനറി' കണ്ടതിന്റെ പരക്കൂതറ പൈങ്കിളി ഉണ്ടാകുന്നതല്ല! തുടര്‍ന്നു വായിക്കുക

More from DriveSpark

Article Published On: Thursday, January 15, 2015, 12:46 [IST]
English summary
Datsun Go Plus MPV Launched, Price, Mileage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X