മഹീന്ദ്ര ടിയുവി, ഇക്കോസ്പോർടിനെ മറികടന്നു

By Santheep

ഫോഡ് ഇക്കോസ്പോർട് എസ്‌യുവിക്ക് എതിരാളിയായി വിപണിയിലെത്തിയ മഹീന്ദ്രയുടെ ടിയുവി300 മോഡൽ അതിന്റെ ദൗത്യം ഭംഗിയായി നിർവഹിക്കുന്നു എന്നുവേണം കരുതാൻ. പുതിയ വിൽപനാക്കണക്കുകൾ പറയുന്നത് ഇക്കോസ്പോർടിന്റെ വിൽപനയെ മറികടക്കാൻ ടിയുവിക്ക് ആദ്യമാസത്തിൽ തന്നെ സാധിച്ചുവെന്നാണ്.

ടിയുവി300 എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

യുദ്ധടാങ്കിന്റെ ഡിസൈനിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മഹീന്ദ്ര തനതായ സാങ്കേതികതയിൽ നിർമിച്ചെടുത്തതാണ് ടിയുവി300 മോഡലിനെ.

സെപ്തംബർ മാസത്തിലെ വിൽപനാക്കണക്കുകൾ പ്രകാരം ഇക്കോസ്പോർടിന് 3,142 യൂണിറ്റ് വിൽപനയാണ് ഉണ്ടായത്. മഹീന്ദ്ര ടിയുവിയാകട്ടെ 4,313 യൂണിറ്റ് വിറ്റഴിച്ചു.

മഹീന്ദ്ര ടിയുവി 300 കാർ

1.5 ലിറ്റർ ശേഷിയുള്ള ഡീസൽ എൻജിനാണ് ടിയുവി300 മോഡലിലുള്ളത്. 84 കുതിരശക്തി ഉൽപാദിപ്പിക്കുന്നു ഈ എൻജിൻ. 230 എൻഎം ആണ് ടോർക്ക്. ലിറ്ററിന് 18.49 കിലോമീറ്റർ മൈലേജ് നൽകാൻ വാഹനത്തിന് സാധിക്കും.

മഹീന്ദ്ര ടിയുവി 300

സെമി ഓട്ടോമാറ്റിക് (ഓട്ടോമാറ്റഡ് മാന്വൽ ട്രാൻസ്മിഷൻ) സംവിധാനം ഘടിപ്പിച്ചും ടിയുവി300 മോഡൽ വിപണിയിൽ ലഭ്യമാണ്. ഈ 5 സ്പീഡ് ട്രാൻസ്മിഷർ ചേർത്ത് ലഭിക്കുക ഏറ്റവുമുയർന്ന വേരിയന്റിലാണ്. മറ്റു വേരിയന്റുകളിൽ 5 സ്പീഡ് മാന്വൽ ട്രാൻ‌സ്മിഷനാണ് ചേർക്കുക.

Most Read Articles

Malayalam
English summary
Mahindra TUV300 sales overtake Ford EcoSport.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X