2015 മഹീന്ദ്ര താറില്‍ പുതിയ എന്‍ജിന്‍ വരുമോ?

By Santheep

മഹീന്ദ്ര താര്‍ എസ്‌യുവി ഒരു വന്‍ പുതുക്കലിന് തയ്യാറെടുക്കുകയാണ്. പുതിയ സന്നാഹങ്ങളുമായി 2015ല്‍ തന്നെ വിപണി പിടിക്കാനാണ് താറിന്റെ നീക്കം. മഹീന്ദ്രയുടെ ചെന്നൈ ഗവേഷണ-വികസനകേന്ദ്രത്തില്‍ ധൃതിപിടിച്ച പണികളാണ് നടന്നുവരുന്നത്.

സിവിലിയന്മാര്‍ക്ക് വാങ്ങാവുന്ന മിലിട്ടറി വണ്ടികള്‍

രാജ്യത്തെ ചില നഗരങ്ങളില്‍ പുതിയ താറിനെ ടെസ്റ്റ് ചെയ്യുന്ന നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനത്തില്‍ ചില നിര്‍ണായക സാങ്കേതികമാറ്റങ്ങള്‍ കൂടി സംഭവിക്കുമെന്നതാണ് 2015ലെ പുതുക്കലിന്റെ പ്രത്യേകത. അവ എന്തെക്കെയെന്ന്‌ ചര്‍ച്ച ചെയ്യുകയാണ് താഴെ താളുകളില്‍.

2015 മഹീന്ദ്ര താറില്‍ പുതിയ എന്‍ജിന്‍ വരുമോ?

താളുകളിലൂടെ നീങ്ങുക.

കഴിഞ്ഞ പുതുക്കല്‍

കഴിഞ്ഞ പുതുക്കല്‍

2013 സെപ്തംബറിലാണ് മഹീന്ദ്ര താര്‍ എസ്‌യുവി അവസാനമായി പുതുക്കിയത്. ഈ പുതുക്കലിലാണ് കുറെക്കൂടി ഗുണനിലവാരമേറിയ കാനോപി വാഹനത്തിനു ലഭിച്ചത്. ഇന്റീരിയര്‍ ഗുണനിലവാരവും കൂട്ടുകയുണ്ടായി. പിന്‍കാബിനില്‍ ഏസി സ്വിച്ചുകള്‍ ചേര്‍ത്തു.

പുതിയ ഡീസല്‍ എന്‍ജിന്‍?

പുതിയ ഡീസല്‍ എന്‍ജിന്‍?

കുറെക്കൂടി വലിപ്പം കുറഞ്ഞ ഒരു ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച് മഹീന്ദ്ര താര്‍ എത്തുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. കമ്പനി പുതുതായി വികസിപ്പിച്ചെടുത്തു വരുന്ന ചില എസ്‌യുവി മോഡലുകള്‍ക്കായി ഒരു ഡീസല്‍ എന്‍ജിന്‍ നിര്‍മിക്കുന്ന തിരക്കിലാണ് മഹീന്ദ്ര എന്‍ജിനീയര്‍മാര്‍. ഈ എന്‍ജിന്‍ ചേര്‍ത്ത്, കുറെക്കൂടി കുറഞ്ഞ വിലയില്‍ താര്‍ ലഭ്യമാക്കിയാല്‍ വില്‍പനയില്‍ വര്‍ധന വരുത്താന്‍ സാധിച്ചേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിലവില്‍ രണ്ട് എന്‍ജിനുകളാണ് വാഹനത്തിലുള്ളത്.

മഹീന്ദ്ര താര്‍ എന്‍ജിന്‍

മഹീന്ദ്ര താര്‍ എന്‍ജിന്‍

2523സിസി ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് ഇവയിലൊന്ന്. 63 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍. 182.5 എന്‍എം ആണ് ചക്രവീര്യം. ഈ എന്‍ജിനോടൊപ്പം 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു. 2 വീല്‍. 4 വീല്‍ ഡ്രൈവുകളില്‍ ലഭ്യമാണ്.

മഹീന്ദ്ര താര്‍ എന്‍ജിന്‍

മഹീന്ദ്ര താര്‍ എന്‍ജിന്‍

2498സിസി ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് മറ്റൊന്ന്. 105 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഇവന്‍. 247 എന്‍എം ആണ് ചക്രവീര്യം. 4 വീല്‍ ഡ്രൈവില്‍ മാത്രമേ ഈ എന്‍ജിന്‍ പതിപ്പ് ലഭിക്കൂ. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് വാഹനത്തിലുള്ളത്.

2015 മഹീന്ദ്ര താറില്‍ പുതിയ എന്‍ജിന്‍ വരുമോ?

പുതുക്കലില്‍ മഹീന്ദ്ര താറിന്റെ ഇന്റീരിയറാണ് കാര്യമായ മാറ്റത്തിന് വിധേയമാവുക എന്നൂഹിക്കപ്പെടുന്നു. പുതിയ, സ്‌പോര്‍ടിയായ ഡിസൈനിലുള്ള ഡാഷ്‌ബോര്‍ഡ് പ്രതീക്ഷിക്കാം. സെന്റര്‍ കണ്‍സോളിന്റെ രൂപഭാവങ്ങളില്‍ മാറ്റം വരും.

2015 മഹീന്ദ്ര താറില്‍ പുതിയ എന്‍ജിന്‍ വരുമോ?

നിലവിലെ എയര്‍ കണ്ടീഷനിങ് സിസ്റ്റത്തിന്റെ പോരായ്മകള്‍ തീര്‍ക്കും പുതിയ താറില്‍. എന്റര്‍ടെയന്‍മെന്റ് സിസ്റ്റവും പുതുക്കിയേക്കും. പുതിയ ഫോര്‍ വീല്‍ ഡ്രൈവ് ലിവര്‍, ഗിയര്‍ഷിഫ്റ്റ് ലിവര്‍, ഹാന്‍ഡ്‌ബ്രേക്ക് ലിവര്‍ എന്നിവകൂടി ചേര്‍ക്കും.

2015 മഹീന്ദ്ര താറില്‍ പുതിയ എന്‍ജിന്‍ വരുമോ?

താരതമ്യേന കുറഞ്ഞ മാറ്റങ്ങളാണ് എക്സ്റ്റീരിയറില്‍ സംഭവിക്കുക. വീല്‍ ആര്‍ച്ചുകള്‍ക്ക് കുറെക്കൂടി വലിപ്പം കൂട്ടിയേക്കും. പുതിയ നിറഞ്ഞളും ഡികാലുകളും അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഹെഡ്‌ലൈറ്റുകള്‍, ടെയ്ല്‍ ലാമ്പുകള്‍ എന്നിവയിലും ഡിസൈന്‍ മാറ്റങ്ങള്‍ക്ക് സാധ്യത കാണുന്നു.

More from DriveSpark

Article Published On: Wednesday, January 21, 2015, 14:07 [IST]
English summary
Mahindra Working On A Refreshed Thar For 2015.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X