മാരുതി എസ് ക്രോസ്സ് ബുക്കിങ് 6000 കവിഞ്ഞു

By Santheep

വിപണിയിൽ ലോഞ്ച് ചെയ്യുന്നതിനു മുമ്പുതന്നെ മാരുതി എസ് ക്രോസ്സിന്റെ ബുക്കിങ് 6000 കടന്നിരുന്നുവെന്ന് കമ്പനിയുടെ എംഡിയും ചീഫ് എക്സിക്യുട്ടീവുമായ കെനിച്ചി അയുകാവാ വെളിപ്പെടുത്തി. ഒരു വാർത്താമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അയുകാവാ ഇക്കാര്യം വെളിപ്പെടുത്തിയത്. അതെസമയം ഏറ്റവും പുതിയ ബുക്കിങ് നിരക്കുകൾ പുറത്തുവിട്ടിട്ടില്ല.

മാരുതി സുസൂക്കി എസ് ക്രോസ്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ലോഞ്ചിനു മുമ്പ് മുപ്പതിനായിരത്തിലധികം അന്വേഷണങ്ങളും വന്നിരുന്നതായി മാരുതി പറയുന്നു. ഓഗസ്റ്റ് അഞ്ചിനാണ് മാരുതി എസ് ക്രോസ്സ് ചെറു എസ്‌യുവി വിപണിയിലെത്തിയത്. ഇന്ത്യയുടെ കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ ഒരു വൻ സാന്നിധ്യമായി ഈ വാഹനം വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാരുതി സുസുക്കി എസ് ക്രോസ്സ്

മാരുതിയെ സംബന്ധിച്ച് ഏറെ നിർണായകമാണ് എസ് ക്രോസ്സിന്റെ വിപണിവിജയം. പ്രീമിയം കാർ വിപണിയിലേക്കുള്ള മാരുതിയുടെ പ്രതീക്ഷാനിർഭരമായ കാൽവെപ്പാണിത്.

മാരുതി എസ് ക്രോസ് വിലകൾ

രണ്ട് ഡീസൽ എൻജിനുകളാണ് വാഹനത്തിലുള്ളത്. 1.3 ലിറ്റർ ശേഷിയുള്ളതും 1.6 ലിറ്റർ ശേഷിയുള്ളതുമാണ് ഈ എൻജിനുകൾ. 1.6 ലിറ്ററിന്റെ ടർബോ എൻജിൻ 1750 ആർപിഎമ്മിൽ 320 എൻഎം ടോർക്ക് ഉൽപാദിപ്പിക്കുന്നു. 118 കുതിരശക്തിയാണ് എൻജിനുള്ളത്. ഈ എൻജിൻ ലിറ്ററിന് 23.65 കിലോമീറ്റർ മൈലേജ് പുറത്തെടുക്കുന്നു. 1.3 ലിറ്റർ എൻജിൻ 89 കുതിരശക്തിയാണ് ഉൽപാദിപ്പിക്കുന്നത്. മൈലേജ് ലിറ്ററിന് 22.70 കിലോമീറ്റർ.

1.3 ലിറ്റർ എൻജിൻ പകരുന്നത് ലിറ്ററിന് 23.65 കിലോമീറ്റർ മൈലേജാണ്. 1.6 ലിറ്റർ എൻജിൻ ലിറ്ററിന് 22.07 കിലോമീറ്റർ മൈലേജ് പകരും.

മാന്വൽ ഗിയർബോക്സുകളാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. 1.3 ലിറ്റർ എൻജിനോടൊപ്പം 5 സ്പീഡ് ഗിയർബോക്സ് ചേർത്തിരിക്കുന്നു. 1.6 ലിറ്റർ എൻജിനോടൊപ്പം ചേർത്തിരിക്കുന്നത് 6 സ്പീഡ് ഗിയർബോക്സാണ്.

Most Read Articles

Malayalam
Story first published: Saturday, August 8, 2015, 10:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X