മാരുതി സെലെരിയോ വില്‍പന 1 ലക്ഷം കവിഞ്ഞു
മാരുതി സുസൂക്കിയുടെ മികച്ച വില്‍പനയുള്ള കാറുകളിലൊന്നാണ് സെലെരിയോ. സെമി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇന്ത്യന്‍ വിപണിയിലെത്തിയ ആദ്യത്തെ ചെറുകാറാണിത്. ഇക്കാര്യത്തില്‍ ഒരു ട്രെന്‍ഡ് സെറ്ററായി മാറാനും സെലെരിയോയ്ക്ക് സാധിച്ചു.
ഈ വാഹനത്തിന്റെ വില്‍പന 1 ലക്ഷം കവിഞ്ഞതാണ് പുതിയ വാര്‍ത്ത.
2014 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലാണ് സെലെരിയോ ലോഞ്ച് ചെയ്യുന്നത്. പരാജയമായി മാറിയിരുന്ന എ സ്റ്റാര്‍ ഹാച്ച്ബാക്കിനു പകരമായാണ് ഈ വാഹനം എത്തിയത്. സെമി ഓട്ടോമാറ്റി ഘടിപ്പിച്ച പതിപ്പ് ഏറ്റവും ഉയര്‍ന്ന വേരിയന്റായിട്ടാണ് വിപണിയില്‍ ഇടം പിടിച്ചത്. ഉയര്‍ന്ന വേരിയന്റ് ആവശ്യക്കാര്‍ കൂടുന്നതു കണ്ട് മാരുതി ഞെട്ടി.

രാജ്യത്ത് ഏറ്റവും മികച്ച മൈലേജ് നല്‍കുന്ന മോഡലുകളിലൊന്നാണ് സെലെരിയോ ഹാച്ച്ബാക്ക്. സെലെരിയോയുടെ ഡീസല്‍ മോഡലിന്റെ എന്‍ജിന്‍ പകരുന്നത് 27.63 കിലോമീറ്റര്‍ മൈലേജാണ്. ലോകത്തിലെ ഏറ്റവും ചെറിയ ഡീസല്‍ എന്‍ജിനുമായാണ് ഈ വാഹനം വരുന്നത് എന്നും അറിയുക.
സുസൂക്കി ആദ്യമായി സ്വയം വികസിപ്പിച്ചെടുത്ത ഡീസല്‍ എന്‍ജിനാണിത്. 793 സിസി ശേഷിയാണ് ഈ എന്‍ജിനുള്ളത്.


Click it and Unblock the Notifications









