മാരുതി ബലെനോ 4.99 ലക്ഷത്തിന് ലോഞ്ച് ചെയ്തു
മാരുതി സുസൂക്കി ബലെനോ ഹാച്ച്ബാക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 4.99 ലക്ഷം രൂപയിലാണ് വാഹനത്തിന് വില തുടങ്ങുന്നത്. ഏറെ നാളായി ഇന്ത്യ കാത്തിരിക്കുന്ന വാഹനമാണിത്.
ഇന്ത്യയിലെ പ്രീമിയം കാർ വിപണിയിലേക്ക് കടക്കാനുള്ള മാരുതിയുടെ ശ്രമങ്ങളിൽ രണ്ടാമത്തേതാണിന്. ആദ്യശ്രമം എസ് ക്രോസ്സ് എന്ന പേരിൽ അറിയപ്പെടുന്നു. വാഹനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം താഴെ താളുകളിൽ ചേർത്തിരിക്കുന്നു.

എൻജിൻ
രണ്ട് എൻജിൻ ഓപ്ഷനുകളാണ് മാരുതി ബലെനോയിൽ നൽകിയിട്ടുള്ളത്. പെട്രോൾ, ഡീസൽ എൻജിനുകളാണിവ. ഇതേ എൻജിനുകളാണ് മാരുതി സ്വിഫ്റ്റ് മോഡലിൽ നിലവിൽ ഉപയോഗിക്കുന്നത്. എന്നാൽ, കാര്യമായ ട്യൂണിങ് വ്യതിയാനത്തിന് വിധേയമായിട്ടാണ് ഇവ ബലെനോയിലേക്ക് വരുന്നത്.

എൻജിൻ
1248സിസി ശേഷിയുള്ള ഫോർ സിലിണ്ടർ എൻജിൻ പതിപ്പ് 74 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 192 എൻഎം ആണ് ടോർക്ക്. 1192സിസി ശേഷിയുള്ള ഫോർ സിലിണ്ടർ പെട്രോൾ എൻജിനാണ് മറ്റൊന്ന്. ഉൽപാദിപ്പിക്കുന്നത് 115 എൻഎം ടോർക്ക്.

ഗിയർബോക്സ്
ഒരു 5 സ്പീഡ് മാന്വൽ ഗിയർബോക്സ് ചേർത്തിരിക്കുന്നു രണ്ട് എൻജിനോടൊപ്പവും. കൂടാതെ ഒരു ഓട്ടോമാറ്റിക് പതിപ്പുമുണ്ട്. ഇത് ഡെൽറ്റ എന്ന പെട്രോൾ വേരിയന്റിലാണ് ലഭ്യമാക്കിയിട്ടുള്ളത്.

മൈലേജ്
പെട്രോൾ എൻജിൻ പകരുന്നത് ലിറ്ററിന് 21.4 കിലോമീറ്ററാണ്. ഡീസൽ എൻജിനാകട്ടെ 27.39 കിലോമീറ്റർ മൈലേജ് നൽകുന്നുണ്ട്.

ഫീച്ചറുകൾ
എൽഇഡി ഡേടൈം റണ്ണിങ് ലൈറ്റുകൾ ചേർത്തിട്ടുണ്ട് ബലെനോയിൽ. അലോയ് വീലുകൾ, നേവിഗേഷൻ സിസ്റ്റം, വോയ്സ് കമാൻഡ്, ആപ്പിൾ കാർപ്ലേ, റിവേഴ്സ് പാർക്കിങ് കാമറ തുടങ്ങിയ സന്നാഹങ്ങൾ ഉയർന്ന വേരിയന്റിൽ നൽകുന്നുണ്ട്.

സുരക്ഷ
സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നില്ല മാരുതി. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ട് ഈ വാഹനത്തിൽ. ഇലക്ട്രോണിക് ബ്രേക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ, ഡ്യുവൽ എയർബാഗുകൾ എന്നിവ എല്ലാ വേരിയന്റുകളിലും നൽകിയിരിക്കുന്നു.

വിലകൾ (ദില്ലി ഷോറൂം വില)
പെട്രോൾ
- സിഗ്മ - 4.99 ലക്ഷം
- ഡെൽറ്റ - 5.71 ലക്ഷം
- സീറ്റ - 6.31 ലക്ഷം
- ആൽഫ - 7.01 ലക്ഷം
- സിവിടി - 6.76 ലക്ഷം
- സിഗ്മ - 6.16 ലക്ഷം
- ഡൽറ്റ - 6.81 ലക്ഷം
- സീറ്റ - 7.41 ലക്ഷം
- ആൽഫ - 8.11 ലക്ഷം

വിലകൾ (ദില്ലി ഷോറൂം വില)
ഡീസൽ

കൂടുതൽ
ബലെനോയുടെ എതിരാളി ഹോണ്ട ജാസ്സിനെ പരിചയപ്പെടാം
റിനോ ക്വിഡ് ആൾട്ടോ 800നെ പരാജയപ്പെടുത്തുമോ?: ഒരു താരതമ്യം
മാരുതി സുസൂക്കി എസ് ക്രോസ്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം


Click it and Unblock the Notifications








