മാരുതി എസ് ക്രോസ്സും ഹ്യൂണ്ടായ് ക്രെറ്റയും: ഒരു താരതമ്യം

By Santheep

മാരുതി സുസൂക്കി എസ് ക്രോസ്സിന്റെയും ഹ്യൂണ്ടായ് ക്രെറ്റയുടെയും വിപണിപ്രവേശം സെഗ്മെന്റിൽ വലിയൊരു മാറ്റത്തിനാണ് വഴിവെച്ചിരിക്കുന്നത്. റിനോ ഡസ്റ്ററിന്റെ വരവോടെ സജീവമായിത്തീർന്ന ഈ സെഗ്മെന്റ് ഇന്ന് വമ്പന്മാരുടെ പോർക്കളമായി മാറിയിരിക്കുന്നു.

ലോഞ്ചിനു മുമ്പുതന്നെ പതിനായിരത്തിലധികം ബുക്കിങ് നേടിയാണ് ഹ്യൂണ്ടായ് ക്രെറ്റ വിപണി പിടിച്ചത്. ഇന്ത്യയിലെ ഏറ്റവുമധികം വിൽക്കപ്പെടുന്ന പത്ത് കാറുകളുടെ ലിസ്റ്റിൽ ഈ വാഹനം തുടക്കത്തിൽതന്നെ ഇടം പിടിച്ചു.

വലിയ ആരവങ്ങളോടെത്തന്നെയാണ് മാരുതി എസ് ക്രോസ്സിന്റെ വിപണിപ്രവേശവും സംഭവിച്ചത്. പ്രീമിയം കാർവിപണിയിലേക്കുള്ള ആദ്യശ്രമം എന്ന നിലയിൽ ഈ വാഹനത്തിന്റെ വിജയം ജീവന്മരണപ്രശ്നമാണ് മാരുതിക്ക്. വിപണിമത്സരവും മറ്റും കമ്പനികൾ തമ്മിലുള്ള വിഷയമാണ്. ഏതാണ് നമുക്ക് യോജിച്ച കാർ എന്നാണ് ഓരോ ഉപഭോക്താവിന്റെയും നോട്ടം. ഇവിടെ ഈ രണ്ട് വാഹനങ്ങളെയും താരതമ്യം ചെയ്യുകയാണ്. താഴെ താളുകളിലേക്കു നീങ്ങുക.

വിലകൾ

വിലകൾ

മാരുതി എസ് ക്രോസ്സ്

8.34 ലക്ഷത്തിലാണ് മാരുതി എസ് ക്രോസ്സിന്റെ വിലകൾ തുടങ്ങുന്നത്. 13.74 ലക്ഷം രൂപയിൽ വിലകളവസാനിക്കുന്നു.

ഹ്യൂണ്ടായ് ക്രെറ്റ

ക്രെറ്റ എസ്‌യുവിയുടെ വിലകൾ തുടങ്ങുന്നത് 8.59 ലക്ഷത്തിലാണ്. ഏറ്റവുമുയർന്ന വേരിയന്റിന് വില 13.60 ലക്ഷം രൂപയാണ് വില.

ഡിസൈൻ

ഡിസൈൻ

മാരുതി എസ് ക്രോസ്സ്

തികച്ചും പുതിയ പ്ലാറ്റ്ഫോമിലാണ് എസ് ക്രോസ്സിന്റെ നിർമാണം. സുസൂക്കി ഡിസൈനർമാർ എസ്എക്സ്4 സെഡാൻ കാറിനെ ആധാരമാക്കിയാണ് ഈ വാഹനത്തിന്റെ മുൻവശം രൂപകൽപന ചെയ്തതെന്ന് വാദിക്കാവുന്നതാണ്. പ്രീമിയം ഫീൽ നൽകുന്നുണ്ട് കാഴ്ചയിൽ.

ഡിസൈൻ

ഡിസൈൻ

ഹ്യൂണ്ടായ് ക്രെറ്റ

മാരുതി എസ് ക്രോസ്സുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ മസിലൻ ശരീരമാണ് ക്രെറ്റയ്ക്കുള്ളതെന്നു പറയാം. സ്പോർടി സൗന്ദര്യം ഇഷ്ടപ്പെടുന്ന യുവാക്കളെ ആകർഷിക്കാൻ ക്രെറ്റയ്ക്ക് എളുപ്പത്തിൽ സാധിക്കും. ഹ്യൂണ്ടായിയുടെ ഫ്ലൂയിഡിക് ശിൽപഭാഷയുടെ ഏറ്റവും പുതിയ പതിപ്പായ ഫ്ലൂയിഡിക് സ്കൾപചർ 2.0 ആണ് ക്രെറ്റയുടെ ശരീരഭാഷ നിർണയിച്ചിട്ടുള്ളത്.

ഫീച്ചറുകൾ

ഫീച്ചറുകൾ

മാരുതി എസ് ക്രോസ്സ്

വൻ സന്നാഹങ്ങളോടെയാണ് മാരുതി എസ് ക്രോസ്സ് എത്തിച്ചേർന്നിരിക്കുന്നത്. ക്രൂയിസ് കൺട്രോൾ, റെയിൻ സെൻസിങ് വൈപ്പറുകൾ, ഹൈ ഇന്റൻസിറ്റി ഡിസ്ചാർജ് ഹെഡ്‌ലാമ്പുകൾ, സ്മാർട്പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റിവേഴ്സ് കാമറ, പുഷ് ബട്ടൺ സ്റ്റാർട്/സ്റ്റോപ് ഓപ്ഷഷൻ തുടങ്ങിയ ഫീച്ചറുകൾ എസ് ക്രോസ്സിലുണ്ട്.

ഫീച്ചറുകൾ

ഫീച്ചറുകൾ

ഹ്യൂണ്ടായ് ക്രെറ്റ

ഓഡിയോ വീഡിയോ നേവിഗേഷൻ, 5 ഇഞ്ച് ടച്ച്സ്ക്രീൻ ഓഡിയോ സിസ്റ്റം, പുഷ് ബട്ടൺ സ്റ്റാർട്ടോടു കൂടിയ സ്മാർട് കീ, സ്റ്റീയറിങ് വീലിൽ നിയന്ത്രണസംവിധാനങ്ങൾ, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, പ്രോജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി പൊസിഷനിങ് ലാമ്പുകൾ തുടങ്ങിയ സംവിധാനങ്ങളുണ്ട് ക്രെറ്റയിൽ.

എൻജിൻ

എൻജിൻ

മാരുതി എസ് ക്രോസ്സ്

രണ്ട് ഡീസൽ എൻജിനുകളാണ് വാഹനത്തിലുള്ളത്. 1.3 ലിറ്റർ ശേഷിയുള്ളതും 1.6 ലിറ്റർ ശേഷിയുള്ളതുമാണ് ഈ എൻജിനുകൾ. 1.6 ലിറ്ററിന്റെ ടർബോ എൻജിൻ 1750 ആർപിഎമ്മിൽ 320 എൻഎം ടോർക്ക് ഉൽപാദിപ്പിക്കുന്നു. 118 കുതിരശക്തിയാണ് എൻജിനുള്ളത്. ഈ എൻജിൻ ലിറ്ററിന് 23.65 കിലോമീറ്റർ മൈലേജ് പുറത്തെടുക്കുന്നു. 1.3 ലിറ്റർ എൻജിൻ 89 കുതിരശക്തിയാണ് ഉൽപാദിപ്പിക്കുന്നത്. മൈലേജ് ലിറ്ററിന് 22.70 കിലോമീറ്റർ. മാന്വൽ ഗിയർബോക്സുകളാണ് വാഹനത്തിൽ ഘടിപ്പിക്കുക. 1.3 ലിറ്റർ എൻജിനോടൊപ്പം 5 സ്പീഡ് ഗിയർബോക്സ് ചേർക്കും. 1.6 ലിറ്റർ എൻജിനോടൊപ്പം ചേർത്തിരിക്കുന്നത് 6 സ്പീഡ് ഗിയർബോക്സാണ്.

എൻജിൻ

എൻജിൻ

ഹ്യൂണ്ടായ് ക്രെറ്റ

1.6 ലിറ്ററിന്റെ ഒരു പെട്രോള്‍ എന്‍ജിനും 1.6 ലിറ്റർ ശേഷിയുള്ള ഒരു ഡീസൽ എൻജിനും ക്രെറ്റയില്‍ ഘടിപ്പിച്ചിരിക്കുന്നു. 1.4 ലിറ്റര്‍ ശേഷിയുള്ള മറ്റൊരു ഡീസല്‍ എന്‍ജിനും വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നു. ഡീസല്‍ എന്‍ജിനോടൊപ്പമാണ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഘടിപ്പിക്കുന്നത്.

മൈലേജ്

മൈലേജ്

മാരുതി എസ് ക്രോസ്സ്

എസ് ക്രോസ്സിന്റെ 1.3 ലിറ്റർ എൻജിൻ പതിപ്പ് പകരുന്നത് ലിറ്ററിന് 23.65 കിലോമീറ്റർ മൈലേജാണ്. 1.6 ലിറ്റർ എൻജിൻ ലിറ്ററിന് 22.07 കിലോമീറ്റർ മൈലേജ് പകരും.

ഹ്യൂണ്ടായ് ക്രെറ്റ

ഹ്യൂണ്ടായ് ക്രെറ്റയുടെ 1.6 ലിറ്റർ ഡീസൽ എൻജിൻ ലിറ്ററിന് 19.67 കിലോമീറ്റർ മൈലേജ് പകരുന്നുണ്ട്. 1.6 ലിറ്റർ‌ പെട്രോൾ എൻജിൻ ലിറ്ററിന് 15.29 കിലോമീറ്റർ മൈലേജാണ് പകരുന്നത്. 1.4 ലിറ്റർ ഡീസൽ എൻജിൻ ലിറ്ററിന് 21.38 കിലോമീറ്റർ മൈലേജ് നൽകുന്നു.

സുരക്ഷ

സുരക്ഷ

മാരുതി സുസൂക്കി എസ് ക്രോസ്സ് എസ്‌യുവിയിൽ എബിഎസ്, എയർബാഗുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ചേർത്തിട്ടുണ്ട്. ഹ്യൂണ്ടായ് ക്രെറ്റയിൽ സൈഡ് എയർബാഗ്, കർട്ടൻ എയർബാഗ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട് അസിസ്റ്റ്, വെഹിക്കിൾ സ്റ്റബിലിറ്റി മാനേജ്മെന്റ് തുടങ്ങിയ സന്നാഹങ്ങളുണ്ട്.

വിധി

വിധി

പ്രീമിയം എസ്‌യുവി വിഭാഗത്തിലേക്കുള്ള മാരുതിയുടെ ആദ്യശ്രമമെന്ന നിലയിൽ എശ് ക്രോസ്സ് മികച്ചൊരു വാഹനമാണ്. എന്നാൽ, പ്രകടനശേഷി, ഡിസൈൻ, സ്പോർടിനെസ്സ് തുടങ്ങിയ കാര്യങ്ങളിൽ ക്രെറ്റയാണ് മുമ്പിലെന്നു പറയാം.

കൂടുതൽ

കൂടുതൽ

ഹോണ്ട ജാസ്സും ഹ്യൂണ്ടായ് എലൈറ്റ് ഐ20യും: ഒരു താരതമ്യം

ഇന്ത്യയിലെ ഏറ്റവുമധികം മൈലേജുള്ള 5 എംപിവികള്‍

ടാറ്റ നാനോ - ആള്‍ട്ടോ 800: ഒരു താരതമ്യം

ഇന്ത്യയിലെ ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകള്‍

‌5 ലക്ഷത്തില്‍ താഴെ വിലയുള്ള അഞ്ച് ഹാച്ച്ബാക്കുകള്‍

Most Read Articles

Malayalam
English summary
Maruti Suzuki S-Cross Vs Hyundai Creta.
Story first published: Wednesday, August 19, 2015, 10:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X