മാരുതി ഇന്ത്യയില്‍ ഒന്നരക്കോടി കാറുകള്‍ നിര്‍മിച്ചു
മാരുതി സുസൂക്കി ഇന്ത്യയില്‍ ഇതുവരെ ഒന്നരക്കോടി കാറുകള്‍ നിര്‍മിച്ചു പുറത്തിറക്കി. രാജ്യത്തെ വിപണിയില്‍ പ്രവര്‍ത്തനം തുടങ്ങി 31 വര്‍ഷം തികയുമ്പോഴാണ് ഈ നേട്ടം.
മാരുതി 800 എന്ന ചെറു ഹാച്ച്ബാക്കുമായാണ് മാരുതി തങ്ങളുടെ ഇന്ത്യന്‍ അധ്യായത്തിന് തുടക്കമിടുന്നത്. പില്‍ക്കാലത്ത് ജപ്പാന്‍ കമ്പനിയായ സുസൂക്കിയുമായി ചേര്‍ന്ന് ഇന്ത്യന്‍ കാര്‍ വിപണിയില്‍ വലിയ വിപ്ലവം തന്നെ സാധിച്ചു മാരുതി. ഇന്ന് മാരുതിയുടെ ഉടമസ്ഥത ജപ്പാന്‍ കമ്പനിയായ സുസൂക്കിയിലാണ്.

നിലവില്‍ ആള്‍ട്ടോ റെയ്ഞ്ച് കാറുകള്‍, സ്വിഫ്റ്റ്, ഡിസൈര്‍, ജിപ്‌സി, വാഗണ്‍ ആര്‍, ഓമ്‌നി, സെലെരിയോ, സിയാസ് തുടങ്ങിയ വാഹനങ്ങളാണ് മാരുതി വിപണിയിലെത്തിക്കുന്നത്. പുതിയ നിരവധി മോഡലുകള്‍ ഈ കമ്പനിയില്‍ നിന്നും പുറത്തിറങ്ങാനിരിക്കുന്നുണ്ട്.
അറുപതുകളും എഴുപതുകളിലും ഇന്ദിരാഗാന്ധിയും മകന്‍ സഞ്ജയ് ഗാന്ധിയും നടത്തിയ നീക്കങ്ങളുടെ ഫലമായാണ് മാരുതി എന്ന കമ്പനി പിറവി കൊള്ളുന്നത്. ആ കഥ ഇവിടെ വായിക്കാം.
മാരുതിയുടെ കഥ


Click it and Unblock the Notifications









