ഡാറ്റ്‌സന്‍ ആള്‍ട്ടോ എതിരാളി 2016ല്‍

By Santheep

ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വിലക്കുറവുള്ള കാറുകളുടെ ഗണത്തിലാണ് ഡാറ്റ്‌സന്‍ മോഡലുകള്‍ വരുന്നത്. വിലക്കുറവ് സാധ്യമാക്കാനായി വലിയ തോതില്‍ വിട്ടുവീഴ്ചകള്‍ക്ക് നിസ്സാന്‍ തയ്യാറാകുന്നുണ്ട് എന്ന് ഇപ്പോള്‍തന്നെ ആരോപണമുണ്ട്.

ഡാറ്റ്‌സന്‍ ഗോ ഓണ്‍റോഡ് വില‌

ഉല്‍പന്ന ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച വരുത്തിയാണ് ഡാറ്റ്‌സന്‍ ബ്രാന്ഡ് മോഡലുകളെ കുറഞ്ഞവിലയില്‍ വില്‍ക്കാന്‍ നിസ്സാന് സാധിക്കുന്നത്. വിമര്‍ശകര്‍ എന്തുതന്നെ പറഞ്ഞാലും തങ്ങള്‍ പിന്മാറില്ലെന്ന നിലപാടിലാണ് കമ്പനി. ആള്‍ട്ടോ 800ന് ഒരു പുതിയ എതിരാളിയെ ഒരുക്കിയാണ് ഡാറ്റ്‌സന്‍ അടുത്ത അങ്കത്തിനൊരുങ്ങുന്നത്.

ഡാറ്റ്‌സന്‍ ആള്‍ട്ടോ എതിരാളി 2016ല്‍

താളുകളിലൂടെ നീങ്ങുക.

പുതിയൊരു കാര്‍മോഡല്‍

പുതിയൊരു കാര്‍മോഡല്‍

പുതിയ വാര്‍ത്തകള്‍ പറയുന്നതും നിസ്സാന്റെ ഈ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചാണ്. 2016ല്‍ ഡാറ്റ്‌സന്‍ ബ്രാന്‍ഡില്‍ നിന്ന് പുതിയൊരു കാര്‍മോഡല്‍ വിപണിയിലെത്തും. ഈ കാര്‍, നിലവിലുള്ള ഡാറ്റ്‌സന്‍ കാറുകളെക്കാള്‍ വിലക്കുറവുള്ളതായിരിക്കും എന്നാണറിയുന്നത്!

വില

വില

നിലവില്‍ ഡാറ്റ്‌സന്‍ പുറത്തിറക്കുന്ന മോഡലുകളില്‍ ഏറ്റവും വിലക്കുറവുള്ളത് ഗോ ഹാച്ച്ബാക്കിനാണ്. ഈ കാറിന് 3.20 ലക്ഷത്തിന്റെ പരിസരത്താണ് എക്‌സ്‌ഷോറൂം വില. ഇതിനെക്കാള്‍ കുറഞ്ഞ വിലയിലായിരിക്കും പുതിയ കാര്‍ എത്തുക.

ആള്‍ട്ടോ 800 എതിരാളി

ആള്‍ട്ടോ 800 എതിരാളി

ഈ വസ്തുതകളെല്ലാം പറയുന്നത് എന്താണെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ? ആള്‍ട്ടോ 800 മോഡലിന് ഒരു ഉത്തമ എതിരാളിയായിരിക്കും ഈ വാഹനം. നിലവില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ ആദ്യം കടന്നുചെല്ലുന്ന സെഗ്മെന്റാണ് ആള്‍ട്ടോ 800 നില്‍ക്കുന്ന എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വിഭാഗം. ഇന്ത്യയില്‍ (ലോകത്തില്‍ തന്നെയും) ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറാണിത് എന്നും അറിയുക.

മാരുതിയെ സമ്മര്‍ദ്ദത്തിലാക്കുന്ന വില

മാരുതിയെ സമ്മര്‍ദ്ദത്തിലാക്കുന്ന വില

മാരുതി ആള്‍ട്ടോ 800-നെ എതിരിടാനുള്ള ഡാറ്റ്‌സന്‍ ഹാച്ച്ബാക്ക് 2.5 ലക്ഷം രൂപയില്‍ താഴെ വില കാണുമെന്നാണ് പ്രതീക്ഷ. ഡാറ്റ്‌സന്റെ ഇതുവരെയുള്ള വിപണിനയം വെച്ച് നോക്കിയാല്‍ മാരുതിയെ തികച്ചും സമ്മര്‍ദ്ദത്തിലാക്കുന്ന ഒരു വിലയാണ് പ്രതീക്ഷിക്കേണ്ടത്. ഇപ്പോള്‍തന്നെ 800 മോഡലിന്റെ മിഡ് വേരിയന്റുകള്‍ക്ക് ഡാറ്റ്‌സന്‍ ഗോ എതിരാളിയാണ്.

റെഡി-ഗോ കണ്‍സെപ്റ്റ്

റെഡി-ഗോ കണ്‍സെപ്റ്റ്

ഡാറ്റ്‌സന്‍ നേരത്തെ അവതരിപ്പിച്ച റെഡി-ഗോ കണ്‍സെപ്റ്റിനെ ആധാരമാക്കിയായിരിക്കും പുതിയ കാര്‍ നിര്‍മിക്കുക. റിനോ-നിസ്സാന്‍ സഖ്യത്തില്‍ നിര്‍മിക്കപ്പെട്ടതും മൈക്രയിലും ഗോ ഹാച്ച്ബാക്കിലുമെല്ലാം ഉപയോഗിക്കുന്നതുമായ പ്ലാറ്റ്‌ഫോം തന്നെയായിരിക്കും പുതിയ ഹാച്ച്ബാക്കിലും ഘടിപ്പിക്കുക.

ടാറ്റ നാനോയെ ബാധിക്കുന്ന വിധം

ടാറ്റ നാനോയെ ബാധിക്കുന്ന വിധം

പുതുക്കലുകള്‍ക്ക് തയ്യാറാകുന്ന ടാറ്റ നാനോയ്ക്കും പുതിയ ഡാറ്റ്‌സന്‍ മോഡല്‍ വെല്ലുവിളികളുയര്‍ത്തും. സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് അടക്കമുള്ള സംവിധാനങ്ങള്‍ നാനോയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ടാറ്റ ഇപ്പോഴുള്ളത്. എല്ലാം ഒടുവില്‍ സമ്മര്‍ദ്ദം ചേര്‍ക്കുന്നത് മാരുതിയിലാണെന്ന് പറയേണ്ടിരിക്കുന്നു.

More from DriveSpark

Article Published On: Monday, March 23, 2015, 15:11 [IST]
English summary
Now Nissan is planning of introducing another model that will be priced lower than current Datsun vehicles.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X