ഡ്രൈവറുടെ കണ്ണുകള്‍ പായുന്നിടത്തേക്ക് ചെല്ലുന്ന ഹെഡ്‌ലൈറ്റ്!
അഡാപ്റ്റീവ് ഹെഡ്‌ലൈമ്പുകള്‍ ഘടിപ്പിച്ച പ്രീമിയം കാറുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഈ സാങ്കേതികതയെ ഇനിയുമാഴത്തില്‍ ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ് ഒപെല്‍.
അലോയ് വീലിന്റെ ഗുണങ്ങളും ദോഷങ്ങളും
ഡ്രൈവറുടെ നോട്ടം ചെല്ലുന്ന ഭാഗത്തേക്ക് ഹെഡ്‌ലാമ്പ് തിരിയുന്ന വിധത്തില്‍ ഹെഡ്‌ലാമ്പ് ഡിസൈന്‍ ചെയ്യാനാണ് ഒപെല്‍ ശ്രമിക്കുന്നത്.
സെന്‍സറുകള്‍ ഘടിപ്പിച്ച കാമറകളുടെ സഹായത്തോടെയാണ് ഹെഡ്‌ലാമ്പ് നിയന്ത്രിക്കപ്പെടുക. ഡ്രൈവറുടെ കണ്ണുകളുടെ ചലനം വിശദമായി നിരീക്ഷിക്കാന്‍ ഈ കാമറകള്‍ക്ക് സാധിക്കും. ഇവിടെ നിന്നുള്ള ഡാറ്റയുടെ സഹായമാണ് ഹെഡ്‌ലാമ്പിനെ കൃത്യമായി പൊസിഷന്‍ ചെയ്യാന്‍ സഹായിക്കുക.

നിരത്തുകളില്‍ ഈ പരിപാടിക്ക് നിരവധി പ്രശ്‌നങ്ങളുണ്ടാക്കാന്‍ കഴിയും എന്നത് ഒപെല്‍ എന്‍ജിനീയര്‍മാര്‍ തിരിച്ചറിയുന്നുണ്ട്. രാത്രിയില്‍ ഡ്രൈവറുടെ കണ്ണുകള്‍ എതിരെ വരുന്ന വാഹനത്തിലേക്ക് സ്വഭാവികമായും തിരിയും. ലൈറ്റ് നേരിട്ട് കണ്ണിലടിച്ച് എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവറും തിരിയും. ഇത് അപകടത്തിന് കാരണമാകും.


Click it and Unblock the Notifications








