ബാഹുബലി പ്രഭാസ് ടിയുവി 300നു വേണ്ടി രംഗത്ത്
ഇന്ത്യൻ സിനിമയിലെ മഹാത്ഭുതമായിട്ടാണ് ബാഹുബലി സിനിമയെ ആളുകൾ വിലയിരുത്തുന്നത്. പടത്തിലെ നായകൻ പ്രഭാസിന് ഒരു വൻ വഴിത്തിരിവായി മാറ്റിയിരിക്കുകയാണ് ഈ സിനിമ. പുതിയ വാർത്ത, പ്രഭാസിന്റെ താരമൂല്യം ഉപയോഗപ്പെടുത്താൻ മഹീന്ദ്ര തീരുമാനിച്ചതാണ്.
മഹീന്ദ്ര ടിയുവി300 മോഡലിനു വേണ്ടിയാണ് പ്രഭാസിനെ മഹീന്ദ്ര ഉപയോഗിക്കുക. ഇതിനകം തന്നെ താരവുമായി കമ്പനി ഡീൽ ഉറപ്പിച്ചിട്ടുണ്ട്.

പുതുതായി രൂപപ്പെട്ട കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്കുള്ള മഹീന്ദ്രയുടെ ആദ്യത്തെ സംഭാവനയാണ് ടിയുവി300 മോഡൽ. പൂർണമായും മഹീന്ദ്രയുടെ ഗവേഷണ-വികസന കേന്ദ്രത്തിൽ വികസിപ്പിച്ചെടുക്കപ്പെട്ടതാണ് ഈ വാഹനം.
1.5 ലിറ്റർ ശേഷിയുള്ള ഡീസൽ എൻജിനാണ് ടിയുവി300 മോഡലിലുള്ളത്. 84 കുതിരശക്തി ഉൽപാദിപ്പിക്കുന്നു ഈ എൻജിൻ. 230 എൻഎം ആണ് ടോർക്ക്. ലിറ്ററിന് 18.49 കിലോമീറ്റർ മൈലേജ് നൽകാൻ വാഹനത്തിന് സാധിക്കും.


Click it and Unblock the Notifications









