സുസൂക്കി ആള്‍ട്ടോയുടെ സ്‌പോര്‍ടി പതിപ്പ് വിപണിയിലെത്തി
ഏറെ പ്രതീക്ഷയോടെ ജപ്പാന്‍ ഉപഭോക്താക്കള്‍ കാത്തിരുന്ന ആള്‍ട്ടോ ടര്‍ബോ ആര്‍എസ് പതിപ്പ് വിപണിയിലെത്തി. ഇന്ത്യയില്‍ വില്‍ക്കുന്ന ആള്‍ട്ടോ കാറില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഡിസൈന്‍ ശൈലിയിലുള്ള ജപ്പാന്‍ ആള്‍ട്ടോയാണിത്. ജാപ്പനീസ് ഡിസൈന്‍ ശൈലിയുടെ ക്ലാസിക് സ്വഭാവം നിലനിര്‍ത്തിയാണ് ഈ വാഹനം ഡിസൈന്‍ ചെയ്തിട്ടുള്ളത്.
ഡാറ്റ്‌സന്‍ ഗോ: 10 മോഡിഫിക്കേഷന്‍ നിര്‍ദ്ദേശങ്ങള്‍
ഡ്രൈവിങ് പ്രകടനശേഷിക്ക് ഏറെ മുന്‍തൂക്കം നല്‍കിയാണ് ആള്‍ട്ടോ ആര്‍എസ് പതിപ്പ് വിപണിയിലെത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ താഴെ താളുകളില്‍ വായിക്കാം.

താളുകളിലൂടെ നീങ്ങുക.

ഇതാണ് സുസൂക്കി ആള്‍ട്ടോയുടെ ആര്‍എസ് പതിപ്പ്. കഴിഞ്ഞ ടോക്കിയോ ഓട്ടോ സലോണില്‍ ജാപ്പനീസ് ആള്‍ട്ടോയുടെ പുതുതലമുറ പതിപ്പ് അവതരിപ്പിച്ച അതേ വേദിയില്‍ ഈ വാഹനവും അവതരിപ്പിച്ചിരുന്നു. എയര്‍ ഇന്‍ടേക്കിനു താഴെയായി ഒരു ചുവപ്പ് പട്ട നല്‍കിയിരിക്കുന്നതായി കാണാം ആള്‍ട്ടോ ആര്‍എസ് പതിപ്പില്‍.

ചുവപ്പ് നിറം പൂശിയ അലോയ് വീലുകളാണ് മറ്റൊരു പ്രത്യേകത. ബോണറ്റിനു മുകളില്‍ ചാരനിറത്തിലുള്ള ഗ്രാഫിക്‌സ് കാണാം. ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ചേര്‍ത്ത റിയര്‍വ്യൂ മിററുകളും ചുവപ്പുനിറത്തില്‍ വരുന്നു. ചിത്രത്തിലുള്ളത് ജാപ്പനീസ് ആൾട്ടോയുടെ സാധാരണ പതിപ്പാണ്.

ആള്‍ട്ടോ ആര്‍എസ് പതിപ്പിന് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ് ഘടിപ്പിച്ചിട്ടുണ്ട്. റൂഫിലൂടെ ചാരനിറത്തിലുള്ള സ്‌പോര്‍ടിയായ ഒരു ലൈന്‍ കടന്നുപോകുന്നു. വശങ്ങളിലും ഗ്രാഫിക്‌സ് സാന്നിധ്യം കാണാം. സാധാരണ പതിപ്പില്‍നിന്നും വ്യത്യസ്തമായി ഈ വാഹനത്തില്‍ ഫോഗ് ലാമ്പുകള്‍ ചേര്‍ത്തിട്ടുണ്ട്. ചിത്രത്തിലുള്ളത് ജാപ്പനീസ് ആൾട്ടോയുടെ സാധാരണ പതിപ്പാണ്.

ഈ വാഹനത്തിന്റെ പിന്‍ വിന്‍ഡോയിലും ആര്‍എസ് ഡികാലുകള്‍ ചേര്‍ത്തിട്ടുണ്ട്. ഇന്റീരിയറിലും നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഡ്യുവല്‍ ടോണ്‍ ഇന്റീരിയറാണ് ആള്‍ട്ടോ ആര്‍എസ് പതിപ്പിനുള്ളത്. സീറ്റുകളില്‍ ആര്‍എസ് ബാഡ്ജിങ് ഉണ്ടായിരിക്കും.

660 സിസി പെട്രോള്‍ എന്‍ജിനാണ് സാധാരണ ആള്‍ട്ടോ പതിപ്പിലുള്ളത്. 51 കുതിരശക്തി പകരാന്‍ ഈ എന്‍ജിന് സാധിക്കുന്നു. 63 എന്‍എം ആണ് പരമാവധി ചക്രവീര്യം. ആര്‍എസ് പതിപ്പില്‍ ടര്‍ബോ ചേര്‍ത്ത എന്‍ജിനാണ് ഘടിപ്പിക്കുക. എന്‍ജിന്‍ സവിശേഷതകളും മറ്റും അറിയാന്‍ ടോക്കിയോ ഓട്ടോഷോ വരെ കാത്തിരിക്കണം.


Click it and Unblock the Notifications








