ചെന്നൈ ഇന്ത്യയുടെ ഏറ്റവും വലിയ കാര്‍ കയറ്റുമതി കേന്ദ്രമാകുന്നു
ഇന്ത്യയുടെ വാഹനനിര്‍മാണ വ്യവസായത്തിന്റെ കേന്ദ്രസ്ഥാനമാണ് ചെന്നൈ. ദീര്‍ഘകാലത്തെ പാരമ്പര്യം ഇക്കാര്യത്തില്‍ തമിഴ്‌നാടിന് അവകാശപ്പെടാനുണ്ട്. ഫോഡ്, ഹ്യൂണ്ടായ്, ബിഎംഡബ്ല്യു, റിനോ തുടങ്ങിയ എല്ലാ പ്രമുഖ കാര്‍നിര്‍മാതാക്കളും കേന്ദ്രീകരിച്ചിരിക്കുന്നത് ചെന്നൈയിലാണ്.
പുതിയ വാര്‍ത്തകള്‍ പറയുന്നത്, ഇന്ത്യയുടെ പ്രമുഖ കാര്‍ കയറ്റുമതി കേന്ദ്രമായി ചെന്നൈ മാറുന്നുവെന്നാണ്. സമീപഭാവിയില്‍ തന്നെ ഈ നേട്ടം കൈവരിക്കുമെന്നാണ് ചെന്നൈ അവകാശപ്പെടുന്നത്.
ചെറുകാറുകളുടെ കയറ്റുമതിയുടെ കാര്യത്തില്‍ തമിഴ്‌നാട് ഇതിനകം തന്നെ ഒന്നാമത്തെത്തിയിട്ടുണ്ടെന്നാണ് ഇന്‍ഡസ്ട്രീസ് മിനിസ്റ്റര്‍ പി തങ്കമണി പറയുന്നത് റിനോ-നിസ്സാന്‍ സഖ്യത്തിന്റെയും ഹ്യൂണ്ടായിയുടെയുമെല്ലാം കയറ്റുമതി ചെന്നൈ നഗരത്തെ കേന്ദ്രീകരിച്ചാണ് നിലനില്‍ക്കുന്നത്.

തമിഴ്നാട്, വര്‍ഷത്തില്‍ 13.8 ലക്ഷം കാറുകളും 3.61 ലക്ഷം വാണിജ്യവാഹനങ്ങളും നിര്‍മിക്കാനുള്ള ശേഷി കൈവരിക്കുമെന്ന് തങ്കമണി അവകാശപ്പെടുന്നു. ഇത് സമീപഭാവിയില്‍ തന്നെ സംഭവിക്കും. ഓരോ മിനിറ്റിലും മൂന്ന് കാറുകള്‍ എന്ന നിലയിലേക്കുള്ള വളര്‍ച്ചയാണിത്.
ഇന്ത്യയുടെ ഓട്ടോമൊബൈല്‍ ഹബ് എന്ന ബഹുമതിക്കായി മത്സരിക്കുന്ന ഒരു സംസ്ഥാനം കൂടിയുണ്ട്. ഗുജറാത്താണിത്. കേന്ദ്രത്തിന്റെ പൂര്‍ണപിന്തുണ ഉണ്ടായിട്ടുകൂടി ഈ വഴിക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ മുലം വിദഗ്ധത്തൊഴിലാളികളെ ലഭ്യമാക്കുന്നതില്‍ പരാജയപ്പെടുകയാണ് അധികാരികള്‍. ഗുജറാത്ത് സൗജന്യമായി ഭൂമി നല്‍കിയിട്ടു പോലും കാര്‍നിര്‍മാതാക്കള്‍ തമിഴ്‌നാടിന്റെ അടിസ്ഥാനസൗകര്യ വികസനത്തില്‍ ആകൃഷ്ടരാകുന്ന കാഴ്ചയാണ് കാണുന്നത്.


Click it and Unblock the Notifications









