ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള എസ്‌യുവികള്‍

By Santheep

ആഡംബര കാര്‍നിര്‍മാതാക്കളുടെ പറുദീസകളിലൊന്നാണ് ഇന്ത്യയിപ്പോള്‍. എന്‍ട്രി ലെവല്‍ മോഡലുകളുടെയെല്ലാം വില്‍പന കുത്തനെ ഇടിഞ്ഞുപോയ കാലത്തും ആഡംബരക്കാറുകളുടെ വില്‍പന കുത്തനെ ഉയരുന്ന ഒരു പ്രതിഭാസം ഈയടുത്ത കാലത്ത് ഇന്ത്യയില്‍ സംഭവിച്ചിരുന്നു. ലളിതമായി പറഞ്ഞാല്‍ നമ്മുടെയൊക്കെ പോക്കറ്റ് കീറി നില്‍ക്കുന്ന കാലത്തും രാജ്യത്തെ പണക്കാര്‍ പോക്കറ്റ് നിറച്ചോണ്ടിരിക്കുകയായിരുന്നു എന്ന്!

പണക്കാരുടെ എണ്ണം കൂടുന്നതും ഇവര്‍ ആഡംബരക്കാറുകളിലേക്ക് ചേക്കേറുന്നതുമാണ് വിദേശ ആഡംബര കാര്‍ നിര്‍മാതാക്കളെ രാജ്യത്തേക്ക് അടുപ്പിക്കുന്നത്. നമുക്കിവിടെ ഇന്ത്യയില്‍ ഇന്ന് ലഭിക്കുന്ന അത്യാഡംബക എസ്‌യുവികളെ പരിചയപ്പെടാം. രാജ്യത്തെ ഏറ്റവും വിലകൂടിയ ആഡംബര യൂട്ടിലിറ്റി കാറുകള്‍!

05. മെഴ്‌സിഡിസ് ജിഎല്‍ 63 എഎംജി

05. മെഴ്‌സിഡിസ് ജിഎല്‍ 63 എഎംജി

1.69 കോടി രൂപ വിലയുണ്ട് ഈ എസ്‌യുവിക്ക്. 5.5 ലിറ്ററിന്റെ ഒരു പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 5 സെക്കന്‍ഡ് മാത്രമേ ഈ യൂട്ടിലിറ്റി വാഹനം എടുക്കൂ.

04. റെയ്ഞ്ച് റോവര്‍ സ്‌പോര്‍ട് ഓട്ടോബയോഗ്രഫി

04. റെയ്ഞ്ച് റോവര്‍ സ്‌പോര്‍ട് ഓട്ടോബയോഗ്രഫി

1.74 കോടി രൂപയാണ് ഈ വാഹനത്തിന് വില. മികച്ച പ്രകടനക്ഷമതയുള്ള ഈ വാഹനം യുവാക്കള്‍ക്കിടയില്‍ ഹിറ്റാണ്. 503 കുതിരശക്തി ഉല്‍പാദിപ്പിക്കുന്ന 5 ലിറ്റര്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്.

03. പോഷെ കായേന്‍ ടര്‍ബോ

03. പോഷെ കായേന്‍ ടര്‍ബോ

1.78 കോടി രൂപയാണ് പോഷെ കായേന്‍ യൂട്ടിലിറ്റിക്ക് വില. ഒരു 4.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 500 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ടിതിന്.

02. മെഴ്‌സിഡിസ് ജി63 എഎംജി

02. മെഴ്‌സിഡിസ് ജി63 എഎംജി

രൂപം കൊണ്ടും ശേഷി കൊണ്ടും ഒരു പെര്‍ഫെക്ട് എസ്‌യുവിയാണ് മെഴ്‌സിഡിസ് ജി63 എഎംജി. 1.8 കോടി രൂപ വിലയില്‍ ഈ എസ്‌യുവി ലഭിക്കുന്നു. 5.5 ലിറ്റര്‍ എന്‍ജിന്‍ ഘടിപ്പിച്ച ഈ കാര്‍ 544 കുതിരശക്തി പകരുന്നുണ്ട്.

01. റെയ്ഞ്ച് റോവര്‍ 5.8 വി8 ഓട്ടോബയോഗ്രഫി

01. റെയ്ഞ്ച് റോവര്‍ 5.8 വി8 ഓട്ടോബയോഗ്രഫി

3.8 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം നിരക്ക്. രണ്ട് എന്‍ജിന്‍ പതിപ്പുകളില്‍ റെയ്ഞ്ച് റോവര്‍ 5.8 വി8 ഓട്ടോബയോഗ്രഫി വാങ്ങാന്‍ കിട്ടും. 5 ലിറ്റര്‍ ശേഷിയുള്ളതാണ് ഈ വാഹനത്തിന്റെ പെട്രോല്‍ എന്‍ജിന്‍. ഡീസല്‍ എന്‍ജിന്‍ പതിപ്പിന്റെ എന്‍ജിന്‍ ശേഷി 4.4 ലിറ്ററാണ്.

കൂടുതല്‍

കൂടുതല്‍

ജയിലില്‍ സല്‍മാന്‍ ഖാന്‍ മിസ്സ് ചെയ്യാനിടയുള്ള 12 വാഹനങ്ങള്‍

പൃഥ്വിരാജ് വാങ്ങിയ പോഷെ കായേന്‍

ലോകത്തിലെ എണ്ണം പറഞ്ഞ അത്യാഡംബര കാര്‍ ഗാരേജുകള്‍

More from DriveSpark

Article Published On: Monday, May 11, 2015, 16:57 [IST]
English summary
Top 5 Expensive SUVs in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X