ജനീവയിലെ കണ്‍സെപ്റ്റ് കാറുകള്‍: ഭാവിക്ക് ഒരു സമ്പൂര്‍ണ നിര്‍വചനം

By Santheep

ഭാവിയെക്കുറിച്ചുള്ള ഓര്‍ കാര്‍നിര്‍മാതാവിന്റെയും സങ്കല്‍പങ്ങളാണ് കണ്‍സെപ്റ്റുകളുടെ രൂപത്തില്‍ പിറവി കൊള്ളുന്നത്. ഈ സങ്കല്‍പങ്ങള്‍ മിക്കപ്പോഴും യാഥാര്‍ത്ഥ്യമാകാറില്ല എന്ന് എല്ലാ നിര്‍മാതാക്കള്‍ക്കും അറിയാം. എങ്കിലും സങ്കല്‍പിക്കാതിരിക്കാന്‍ അവര്‍ക്ക് ആവതില്ല. അത്യുന്നതമായ ഭാവനകള്‍ക്കു മാത്രമേ തങ്ങളെയും ലോകത്തെയും മുമ്പോട്ടു നയിക്കാന്‍ കഴിയൂ എന്നവര്‍ ഉറച്ചു വിശ്വസിക്കുന്നു. ഇതിനാല്‍തന്നെ വന്‍ സമ്പത്ത് ചെലവിട്ട് സങ്കല്‍പങ്ങള്‍ നിര്‍മിക്കാന്‍ അവര്‍ തയ്യാറാകുന്നു.

ഇത്തവണത്തെ ജനീവ മോട്ടോര്‍ഷോയിലും കാര്‍ സങ്കല്‍പങ്ങളുടെ അര്‍മാദമായിരുന്നു. കാറുകളുടെ ഭാവികാലത്തിലേക്ക് ഉറ്റുനോക്കുന്ന ലോകത്തെമ്പാടുമുള്ള കാര്‍ പ്രണയികള്‍ ജനീവയിലേക്ക് കണ്ണെത്തിച്ചു. ഇത്തവണത്തെ മോട്ടോര്‍ഷോയില്‍ എത്തിച്ചേര്‍ന്ന കണ്‍സെപ്റ്റ് കാറുകളില്‍ മികച്ചവയെ തെരഞ്ഞെടുക്കുകയാണിവിടെ.

ജനീവയിലെ കണ്‍സെപ്റ്റ് കാറുകള്‍: ഭാവിയുടെ സമ്പൂര്‍ണ നിര്‍വചനം

താളുകളിലൂടെ നീങ്ങുക.

സിയറ്റ് 20വി20

സിയറ്റ് 20വി20

ഫോക്‌സ്‌വാഗണിന്റെ വിഖ്യാതമായ എംക്യുബി പ്ലാറ്റ്‌റഫോമില്‍ നിര്‍മിക്കപ്പെട്ട കണ്‍സെപ്റ്റാണ് സിയറ്റ് 20വി20. ഈ ക്രോസ്സോവറിന്റെ പേരില്‍തന്നെയുണ്ട് അതിന്റെ വിപണിപ്രവേശത്തിന്റെ കാലം. 2020ല്‍ ഈ കണ്‍സെപ്റ്റിനെ ആധാരമാക്കിയുള്ള മോഡല്‍ വിപണിയിലെത്തും എന്നാണ് കമ്പനി '20വി20' എന്ന പേരിലൂടെ പറയാനുദ്ദേശിക്കുന്നത്.

ഫോക്‌സ്‌വാഗണ്‍ സ്‌പോര്‍ട് കൂപെ കണ്‍സെപ്റ്റ് ജിടിഇ

ഫോക്‌സ്‌വാഗണ്‍ സ്‌പോര്‍ട് കൂപെ കണ്‍സെപ്റ്റ് ജിടിഇ

പസ്സാറ്റ് സിസി എന്ന പേരില്‍ വിദേശവിപണികളില്‍ വില്‍ക്കുന്ന കൂപെ മോഡലിന്റെ ഭാവി ഡിസൈനാണ് ഇക്കാണുന്നത്. ഫോക്‌സ്‌വാഗണ്‍ ഡിസൈനിന്റെ അടിസ്ഥാന തീം നിലനിര്‍ത്തിക്കൊണ്ടു തന്നെ വന്‍ ശില്‍പമാറ്റം സാധിച്ചിട്ടുണ്ട് പുതിയ പസ്സാറ്റ് സിസി. ഗ്രില്ലിന്റെ ഡിസൈന്‍ ശൈലി തന്നെ നോക്കുക. ഹെഡ്‌ലാമ്പിന്റെ ഡേടൈം റണ്ണിഘ് ലാമ്പുകളോട് ചേരുന്ന വിധത്തിലാണ് ഗ്രില്ലിലെ ക്രോമിയം പട്ടകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. താഴെയുള്ള സ്‌പോയ്‌ലര്‍ വാഹനത്തിന്റെ സ്‌പോര്‍ടി രചനാശൈലിയെ എടുത്തുകാട്ടുന്നു. വലിപ്പമേറിയ എയര്‍ഡാമുകള്‍ ഇരുവശത്തും കാണാം. ഗ്രില്‍ ഡിസൈനിന്റെ പ്രത്യേകത കൊണ്ടാകാം, കാറിന് ഇപ്പോള്‍ അല്‍പം വീതിക്കൂടുതല്‍ ഫീല്‍ ചെയ്യുന്നത്.

ഓഡി പ്രോലോഗ് അവാന്റ് കണ്‍സെപ്റ്റ്

ഓഡി പ്രോലോഗ് അവാന്റ് കണ്‍സെപ്റ്റ്

കഴിഞ്ഞ വര്‍ഷം നടന്ന ലോസ് ആഞ്ജലസ് മോട്ടോര്‍ഷോയില്‍ അവതരിപ്പിക്കപെട്ട പോലോഗ് കൂപെ കണ്‍സെപ്റ്റിനെ ആധാരമാക്കിയാണ് പ്രോലോഗ് അവാന്റ് കൂപെ കണ്‍സെപ്റ്റ് നിര്‍മിച്ചിട്ടുള്ളത്. അവാന്റ് കണ്‍സെപ്റ്റ്, പ്രോലോഗുമായി താരതമ്യം ചെയ്യുമ്പോള്‍ നീളവും വീതിയുമുള്ള കാറാണ്. ഒരു 3.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്.

ആസ്റ്റണ്‍ മാര്‍ടിന്‍ ഡിബിഎക്‌സ് കണ്‍സെപ്റ്റ്

ആസ്റ്റണ്‍ മാര്‍ടിന്‍ ഡിബിഎക്‌സ് കണ്‍സെപ്റ്റ്

ബ്രിട്ടീഷ് കാര്‍നിര്‍മാതാവായ ആസ്റ്റണ്‍ മാര്‍ടിനില്‍ നിന്നുള്ള ഒരു ക്രോസ്സോവര്‍ മോഡലാണിത്. ഈ വാഹനം ഒരു ഫുള്‍ സൈസ് എസ്‌യുവിയായിട്ടാണ് വിപണി പിടിക്കുക.

ബെന്‍ലി ഇഎക്‌സ്പി 10 സ്പീഡ് 6

ബെന്‍ലി ഇഎക്‌സ്പി 10 സ്പീഡ് 6

രണ്ട് സീറ്റുകളുള്ള ഒരു പെര്‍ഫോമന്‍സ് കാറാണിത്. അത്യാഡംബര സൗകര്യങ്ങളും അത്യുന്നതമായ പ്രകടനശേഷിയും ഒത്തുചേര്‍ന്ന ഒരു മോഡല്‍.

നിസ്സാന്‍ സ്വേ

നിസ്സാന്‍ സ്വേ

ഭാവിയില്‍ നിസ്സാന്‍ മൈക്ര ഹാച്ച്ബാക്കിന് പകരക്കാരനാകും ഈ കണ്‍സെപ്‌റ്റെന്ന് കേള്‍ക്കുന്നു. കൂടുതലറിയാം ഇവിടെ

ലക്‌സസ് എല്‍എസ്-എഫ്എ

ലക്‌സസ് എല്‍എസ്-എഫ്എ

ലക്‌സസില്‍ നിന്ന് ആദ്യത്തെ കാര്‍ പുറത്തിറങ്ങിയതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം പ്രമാണിച്ച് പുറത്തിറങ്ങിയ കണ്‍സെപ്റ്റാണിത്. ലക്‌സസിന്റെ യൂറോപ്യന്‍ സ്റ്റൂഡിയോയിലാണ് ഈ കണ്‍സെപ്റ്റ് പിറന്നുവീണത്.

നാനോഫ്‌ലോസെല്‍ ക്വാന്റ് എഫ്

നാനോഫ്‌ലോസെല്‍ ക്വാന്റ് എഫ്

അയോണിക് ലിക്വിഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനമാണിത്. രണ്ട് ടാങ്കുകളില്‍ പൊസിറ്റീവും നെഗറ്റീവുമായ ചാര്‍ജുള്ള അയോണിക് ദ്രവം സൂക്ഷിച്ചിരിക്കുന്നു. ഇവയില്‍ നിന്നുല്‍പാദിപ്പിക്കുന്ന വൈദ്യുതിയാണ് വാഹനത്തിന് ഊര്‍ജം പകരുന്നത്.

മെഴ്‌സിഡിസ് ബെന്‍സ് ജി500 ഫോര്‍വീലര്‍ കണ്‍സെപ്റ്റ്

മെഴ്‌സിഡിസ് ബെന്‍സ് ജി500 ഫോര്‍വീലര്‍ കണ്‍സെപ്റ്റ്

സമ്പൂര്‍ണശേഷിയുള്ള ഒരു ഓഫ് റോഡറാണിത്. കണ്‍സെപ്റ്റിന് ലഭിക്കുന്ന പ്രതികരണങ്ങളെ ആധാരമാക്കിയായിരിക്കും ഉല്‍പാദന മോഡല്‍ നിര്‍മിക്കണോ എന്ന് തീരുമാനിക്കുക.

ടാറ്റ ഹെക്‌സ കണ്‍സെപ്റ്റ് എസ്‌യുവി

ടാറ്റ ഹെക്‌സ കണ്‍സെപ്റ്റ് എസ്‌യുവി

ടാറ്റ ആര്യ കണ്‍സെപ്റ്റിനെ ആധാരമാക്കി നിര്‍മിച്ച കണ്‍സെപ്റ്റാണിത്. കൂടുതലറിയാം ഇവിടെ

More from DriveSpark

Article Published On: Monday, March 9, 2015, 11:37 [IST]
English summary
Top Concepts From The 2015 Geneva Motor Show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X