ഡ്രഗ്‌സ് കടത്തല്‍: ടൊയോട്ട പിആര്‍ ഓഫീസര്‍ രാജിവെച്ചു
വിമാനത്തില്‍ നിയന്ത്രണം ഏര്‍പെടുത്തിയ മരുന്നുകള്‍ കടത്തിയെന്നാരോപിച്ച് ജാപ്പനീസ് അധികൃതര്‍ അറസ്റ്റ് ചെയ്ത ടൊയോട്ട പബ്ലിക് റിലേഷന്‍സ് ഓഫീസറെ വിട്ടയച്ചു. 55കാരിയായ ജൂലീ ഹാംപിന് തന്റെ പക്കലുള്ള മരുന്നുകള്‍ വിമാനത്തില്‍ കൊണ്ടുവരാന്‍ പാടില്ല എന്ന കാര്യത്തില്‍ അറിവുണ്ടായിരുന്നില്ല.
അമേരിക്കയില്‍ ഡോക്ടറുടെ കുറിപ്പോടു കൂടി വാങ്ങാന്‍ കിട്ടുന്ന ഓക്‌സികോഡോണ്‍ പെയിന്‍ കില്ലറുകളാണ് ജൂലിയുടെ പക്കലുണ്ടായിരുന്നത്. ഇവ അനധികൃതമായി കടത്തുകയാണെന്ന ധാരണയിലാണ് അധികൃതര്‍ ജൂലിയെ പിടിച്ചുവെച്ചത്. ഇവരെ നിരുപാധികമായി വിട്ടയച്ചുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

ജൂലി ടൊയോട്ടയില്‍ നിന്നും രാജി വെച്ചുവെന്നും അറിയുന്നു. സംഭവം ടൊയോട്ടയ്ക്ക് അന്തര്‍ദ്ദേശീയതലത്തില്‍ തിരിച്ചടിയായി മാറിയിരുന്നു.
1977 മുതല്‍ ടൊയോട്ടയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ജൂലി. ടൊയോട്ടയുടെ ഏറ്റവും മികച്ച കമ്യൂണിക്കേഷന്‍ ഓഫീസറാണിവര്‍. കമ്പനിയുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങളില്‍ ജൂലി ചെയ്തിരുന്ന സേവനങ്ങള്‍ കമ്പനിക്ക് വിലമതിക്കാനാവാത്തതാണ്.


Click it and Unblock the Notifications









