ടൊയോട്ട മിറായ് ഹൈഡ്രജന്‍ കാര്‍ ഉല്‍പാദനം മൂന്നിരട്ടിയാക്കും!

By Santheep

ടൊയോട്ടയുടെ മിറായ് ഹൈഡ്രജന്‍ കാറിന്റെ ഉല്‍പാദനം മൂന്നിരട്ടിയാക്കാന്‍ തീരുമാനമായി. ജപ്പാനില്‍ വാഹനം അവതരിപ്പിച്ചതിന്റെ ആദ്യമാസത്തില്‍ തന്നെ 1500 ബുക്കിങ്ങാണ് ലഭിച്ചിരിക്കുന്നത്. നടപ്പുവര്‍ഷം 700 യൂണിറ്റ് നിര്‍മിക്കാന്‍ മാത്രമേ ടൊയോട്ടയ്ക്ക് പദ്ധതിയുള്ളൂ.

ടൊയോട്ടയുടെ മിനിവാന്‍ 2015ല്‍ ഇന്ത്യയില്‍

അടുത്തവര്‍ഷം രണ്ടായിരം യൂണിറ്റും 2017ല്‍ 3000 യൂണിറ്റുമായി വാഹനത്തിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കും.

2014ല്‍ മിറായ് ഉല്‍പാദനമോഡല്‍ അവതരിപ്പിക്കുമ്പോള്‍ ടൊയോട്ട പ്രഖ്യാപിച്ചത് ആദ്യവര്‍ഷത്തെ ഉല്‍പാദനം 400 യൂണിറ്റായിരിക്കുമെന്നാണ്. എന്നാല്‍, ഉപഭോക്താക്കളില്‍നിന്ന് അപ്രതീക്ഷിതമായ വരവേല്‍പ് ലഭിച്ചതോടെ ഉല്‍പാദനം 700 ആയി വര്‍ധിപ്പിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു കമ്പനി.

Toyota To Triple Production Of Mirai Hydrogen Car

വാഹനത്തിനു ലഭിച്ച ബുക്കിങ്ങിന്റെ 60 ശതമാനവും സര്‍ക്കാര്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്‍നിന്നും കാര്‍വാടക കമ്പനികളില്‍ നിന്നുമാണെന്ന് ടൊയോട്ട വെളിപ്പെടുത്തി. സ്വകാര്യ വ്യക്തികളില്‍ നിന്നുള്ളതാണ് ബാക്കി ബുക്കിങ്.

മിറായിയുടെ യൂറോപ്യന്‍ പ്രവേശം നടപ്പുവര്‍ഷം അവസാനത്തില്‍ തന്നെ നടക്കുമെന്നാണ് അറിയുന്നത്. സെപ്തംബറില്‍ ഡെലിവറി തുടങ്ങാനാണ് പദ്ധതി.

More from DriveSpark

Article Published On: Tuesday, January 27, 2015, 12:16 [IST]
English summary
Toyota To Triple Production Of Mirai Hydrogen Car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X