ടൊയോട്ട ഹൈഏസ് മിനിവാന്‍ ഇന്ത്യയില്‍ പുതിയ വാഹനസംസ്‌കാരം തീര്‍ക്കും

Written By:

നടപ്പ് വിപണി കാലാവസ്ഥയില്‍ മിനിവാനുകള്‍ക്ക് വലിയ വില്‍പനയൊന്നും അവകാശപ്പെടാനില്ലെന്നു പറയാം. സ്വകാര്യ ഉപയോഗത്തിനായി വാനുകള്‍ വാങ്ങുന്നവരുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍, ഈ സാഹചര്യത്തില്‍ ശരിയായ ഇടപെടലുകള്‍ വഴി മാറ്റം വരുത്താന്‍ കഴിയേണ്ടതാണ്. ടൊയോട്ട ഇത്തരമൊരു തിരിച്ചറിവോടെ പുതിയൊരു മിനിവാനുമായി ഇന്ത്യന്‍ വിപണിയില്‍ 2015ല്‍തന്നെ എത്തിച്ചേരും.

ഹൈഏസ് എന്നു പേരിട്ടിട്ടുള്ള ടൊയോട്ട മിനിവാന്‍ ഗ്രെയ്റ്റര്‍ നോയ്ഡയില്‍ നടക്കുന്ന ബസ്സ് ആന്‍ഡ് സ്‌പെഷ്യല്‍ വെഹിക്കിള്‍ എക്‌സിബിഷനിലാണ് പ്രദര്‍ശിപ്പിക്കപെട്ടത്. വാഹനത്തെക്കുറിച്ച് കൂടുതലറിയാം താഴെ.

To Follow DriveSpark On Facebook, Click The Like Button
ടൊയോട്ട ഹൈഏസ് മിനിവാന്‍ ഇന്ത്യയില്‍ പുതിയ വാഹനസംസ്‌കാരം തീര്‍ക്കും

ചിത്രങ്ങളിലൂടെ നീങ്ങുക.

ടൊയോട്ട ഹൈഏസ് മിനിവാന്‍ ഇന്ത്യയില്‍ പുതിയ വാഹനസംസ്‌കാരം തീര്‍ക്കും

ഇന്ത്യയില്‍ നടപ്പുവര്‍ഷം തന്നെ പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കൃത്യമായ തിയ്യതിയും മറ്റും വെളിപ്പെടുത്തിയിട്ടില്ല. 2015 മധ്യത്തില്‍ തന്നെ വാഹനം വിപണി പിടിച്ചേക്കും.

ടൊയോട്ട ഹൈഏസ് മിനിവാന്‍ ഇന്ത്യയില്‍ പുതിയ വാഹനസംസ്‌കാരം തീര്‍ക്കും

ടാറ്റ വിങ്ങര്‍, ഫോഴ്‌സ് ടെംപോ ട്രാവലര്‍ എന്നീ വാഹനങ്ങളാണ് ഈ സെഗ്മെന്റില്‍ ഇന്ത്യയിലിന്ന് ലഭ്യമായിട്ടുള്ളത്. ഹൈഏസ് പക്ഷേ, ഈ വാഹനങ്ങളെ അപേക്ഷിച്ച് പ്രീമിയം നിലവാരത്തിലുള്ളതായിരിക്കും. ഈ പ്രീമിയം സ്വഭാവം വാഹനത്തെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാഹനം വാങ്ങുന്നവരിലേക്ക് എത്തിക്കാനിടയുണ്ട്. കസ്റ്റമൈസേഷന്‍ സാധ്യതകള്‍ ഏറെയുള്ള മോഡലാണിത്. എംപിവികള്‍ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് കുറെക്കൂടി സൗകര്യമുള്ള ഒരു വണ്ടി സ്വന്തമാക്കാം.

ടൊയോട്ട ഹൈഏസ് മിനിവാന്‍ ഇന്ത്യയില്‍ പുതിയ വാഹനസംസ്‌കാരം തീര്‍ക്കും

2,982 സിസി ശേഷിയുള്ള എന്‍ജിനാണ് ഹൈഏസ് വാനിലുള്ളത്. യൂറോ 4 കരിമ്പുകച്ചട്ടം പാലിക്കുന്ന എന്‍ജിനാണിത്. പരമാവധി പുറത്തെടുക്കാന്‍ കഴിയുന്ന കരുത്ത് 134 കുതിരശക്തി. 300 എന്‍എം ചക്രവീര്യം വാഹനത്തിനുണ്ട്. 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു ഈ വാനില്‍.

ടൊയോട്ട ഹൈഏസ് മിനിവാന്‍ ഇന്ത്യയില്‍ പുതിയ വാഹനസംസ്‌കാരം തീര്‍ക്കും

പവര്‍ സ്റ്റീയറിങ്, പവര്‍ വിന്‍ഡോകള്‍, പവര്‍ സ്ലൈഡിങ് ഡോറുകള്‍, എന്‍ജിന്‍ ഇമ്മൊബിലൈസര്‍, ഏസി, റിവേഴ്‌സ് കാമറ എന്നിങ്ങനെയുള്ള സവിശേഷതകള്‍ വാഹനത്തിനുണ്ട്. മുമ്പില്‍ ഡ്യുവല്‍ എസ്ആര്‍എസ് എയര്‍ബാഗുകള്‍, എബിഎസ്, ഫോഗ് ലൈറ്റുകള്‍ തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളും ഹൈഏസില്‍ ചേര്‍ത്തിട്ടുണ്ട്.

കൂടുതല്‍... #toyota #van #ടൊയോട്ട #വാന്‍
English summary
Toyota India To Launch HiAce Minivan By Mid 2015.
Story first published: Saturday, January 17, 2015, 7:30 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark