ബുഗാട്ടി ഒക്കെ പഴങ്കഥ; കാര്‍ ലോകത്തെ വിസ്മയിപ്പിച്ച് ടെസ്‌ല റോഡ്‌സ്റ്റര്‍!

By Dijo Jackson

ടെസ്‌ല റോഡ്‌സ്റ്റര്‍! ഇതാണ് കാര്‍ ലോകത്തെ ഏറ്റവും പുതിയ വിസ്മയം. വേഗതയ്ക്ക് പര്യായം ബുഗാട്ടി ഷിറോണാണെന്ന പൊതുസങ്കല്‍പത്തെ പാടെ തകര്‍ത്തെറിഞ്ഞാണ് ഇലോണ്‍ മസ്‌കിന്റെ പുതിയ ടെസ്‌ല റോഡ്‌സ്റ്റര്‍ എത്തിയിരിക്കുന്നത്.

ബുഗാട്ടി ഒക്കെ പഴങ്കഥ; കാര്‍ ലോകത്തെ വിസ്മയിപ്പിച്ച് ടെസ്‌ല റോഡ്‌സ്റ്റര്‍!

പുതിയ ഇലക്ട്രിക് ട്രക്കിന്റെ അവതരണ വേളയില്‍ തികച്ചും അപ്രതീക്ഷിതമായാണ് പുത്തന്‍ അത്ഭുതം റോഡ്‌സ്റ്ററിനെ കമ്പനി കാഴ്ചവെച്ചത്.

ബുഗാട്ടി ഒക്കെ പഴങ്കഥ; കാര്‍ ലോകത്തെ വിസ്മയിപ്പിച്ച് ടെസ്‌ല റോഡ്‌സ്റ്റര്‍!

ചെലവേറിയ ഇന്ധനകാറുകളുടെ പരാജയം ഇവിടെ ആരംഭിക്കുന്നതായാണ് റോഡ്‌സ്റ്ററിന്റെ അവതരണവേളയില്‍ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്.

ബുഗാട്ടി ഒക്കെ പഴങ്കഥ; കാര്‍ ലോകത്തെ വിസ്മയിപ്പിച്ച് ടെസ്‌ല റോഡ്‌സ്റ്റര്‍!

പുതിയ ടെസ്‌ല റോഡ്‌സ്റ്ററിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

കേവലം 1.9 സെക്കന്‍ഡുകള്‍ കൊണ്ട് 0-60!

ലോകം കണ്ട എക്കാലത്തേയും വേഗതയേറിയ പ്രെഡക്ഷന്‍ കാര്‍ എന്ന വിശേഷണം പുതിയ ടെസ്‌ല റോഡ്‌സ്റ്ററിന് ഏറെ വിദൂരമല്ല. 0-60 mph (മണിക്കൂറില്‍ 96.5 കിലോമീറ്റര്‍) വേഗത കൈവരിക്കാന്‍ റോഡ്‌സ്റ്ററിന് വേണ്ടത് കേവലം 1.9 സെക്കന്‍ഡുകള്‍ മാത്രം!

ബുഗാട്ടി ഒക്കെ പഴങ്കഥ; കാര്‍ ലോകത്തെ വിസ്മയിപ്പിച്ച് ടെസ്‌ല റോഡ്‌സ്റ്റര്‍!

ക്ഷണനേരം കൊണ്ട് റോഡ്‌സ്റ്ററിന് ലഭിക്കുന്ന 10,0000 Nm torque കാര്‍പ്രേമികളെ ഒന്നാകെ അമ്പരിപ്പിച്ചിരിക്കുകയാണ്. നിലവില്‍ 2.2 സെക്കന്‍ഡുകള്‍ കൊണ്ട് 0-60 mph വേഗത രേഖപ്പെടുത്തിയ പെര്‍ഫോര്‍മന്‍സ് ഹൈബ്രിഡ് പോര്‍ഷ 918 സ്‌പൈഡറാണ് ഏറ്റവും വേഗതയേറിയ പ്രൊഡക്ഷന്‍ കാര്‍.

ബുഗാട്ടി ഒക്കെ പഴങ്കഥ; കാര്‍ ലോകത്തെ വിസ്മയിപ്പിച്ച് ടെസ്‌ല റോഡ്‌സ്റ്റര്‍!

1.5 സെക്കന്‍ഡുകള്‍ കൊണ്ട് 0-60 mph വേഗത രേഖപ്പെടുത്തിയ എഎംസെഡ് ഗ്രിംസെല്‍ ഇലക്ട്രിക് റേസ് കാറാണ് ഏറ്റവും വേഗതയേറിയ താരം.

Trending On DriveSpark Malayalam:

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

തുടങ്ങിയത് ഔഡി, തകര്‍ത്താടിയത് ബിഎംഡബ്ല്യു, അവസാനിപ്പിച്ചത് ബെന്റ്‌ലി; വിപണി കണ്ട തുറന്ന പോര്

ബുഗാട്ടി ഒക്കെ പഴങ്കഥ; കാര്‍ ലോകത്തെ വിസ്മയിപ്പിച്ച് ടെസ്‌ല റോഡ്‌സ്റ്റര്‍!

കേവലം 4.2 സെക്കന്‍ഡുകള്‍ കൊണ്ട് 0-100!

0-60 mph വേഗത കൈവരിക്കാന്‍ റോഡ്‌സ്റ്റര്‍ കുറിച്ച സമയം കുറഞ്ഞു പോയി എന്ന നിരാശയുണ്ടോ? വിഷമിക്കേണ്ട, 4.2 സെക്കന്‍ഡുകള്‍ കൊണ്ട് ഇതേ റോഡ്സ്റ്റര്‍ കൈവരിച്ചത് 100 mph (മണിക്കൂറില്‍ 160.9 കിലോമീറ്റര്‍) വേഗതയാണ്.

ബുഗാട്ടി ഒക്കെ പഴങ്കഥ; കാര്‍ ലോകത്തെ വിസ്മയിപ്പിച്ച് ടെസ്‌ല റോഡ്‌സ്റ്റര്‍!

8.9 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ ക്വാര്‍ട്ടര്‍ മൈല്‍ പിന്നിടാനും റോഡ്‌സ്റ്ററിന് സാധിക്കും.

ബുഗാട്ടി ഒക്കെ പഴങ്കഥ; കാര്‍ ലോകത്തെ വിസ്മയിപ്പിച്ച് ടെസ്‌ല റോഡ്‌സ്റ്റര്‍!

പരമാവധി വേഗത, 250 mph (402.3 കിലോമീറ്റര്‍)

250 mph (മണിക്കൂറില്‍ 402.3 കിലോമീറ്റര്‍) വേഗതയ്ക്ക് മേലെ പറക്കാന്‍ റോഡ്‌സ്റ്ററിന് സാധിക്കുമെന്നാണ് ടെസ്‌ലയുടെ വാദം.

ബുഗാട്ടി ഒക്കെ പഴങ്കഥ; കാര്‍ ലോകത്തെ വിസ്മയിപ്പിച്ച് ടെസ്‌ല റോഡ്‌സ്റ്റര്‍!

നിലവില്‍ കൊയെഗ്നിസെഗ് അഗേറ ആര്‍എസാണ് ഏറ്റവും ഉയര്‍ന്ന വേഗത രേഖപ്പെടുത്തിയ പ്രൊഡക്ഷന്‍ കാര്‍. 277.87 mph (മണിക്കൂറില്‍ 447.18 കിലോമീറ്റര്‍) വേഗതയാണ് കൊയെഗ്നിസെഗ് അഗേറ ആര്‍എസ് അടുത്തിടെ കുറിച്ചത്.

Recommended Video

[Malayalam] 2018 Bentley Continental GT Revealed - DriveSpark
ബുഗാട്ടി ഒക്കെ പഴങ്കഥ; കാര്‍ ലോകത്തെ വിസ്മയിപ്പിച്ച് ടെസ്‌ല റോഡ്‌സ്റ്റര്‍!

മൂന്ന് മോട്ടോറുകള്‍

മൂന്ന് മോട്ടോറുകളുടെ കരുത്തിലാണ് ടെസ്‌ല റോഡ്‌സ്റ്റര്‍ അണിനിരക്കുന്നത്. ഒരു മോട്ടോര്‍ ഫ്രണ്ട് വീലില്‍ ഒരുങ്ങുമ്പോള്‍, രണ്ട് മോട്ടോറുകള്‍ റോഡ്‌സ്റ്ററിന്റെ റിയര്‍ വീലുകളിലേക്ക് കരുത്ത് പകരും. മോഡല്‍ S P100D യിലും സമാന ഓള്‍-വീല്‍-ഡ്രൈവ് സംവിധാനത്തെയാണ് ടെസ്‌ല നല്‍കിയിട്ടുള്ളത്.

ബുഗാട്ടി ഒക്കെ പഴങ്കഥ; കാര്‍ ലോകത്തെ വിസ്മയിപ്പിച്ച് ടെസ്‌ല റോഡ്‌സ്റ്റര്‍!

ഒറ്റ ചാര്‍ജില്‍ 620 മൈലുകള്‍ (997.7 കിലോമീറ്റര്‍)

വേഗറെക്കോര്‍ഡ് മാത്രമല്ല ടെസ്‌ല റോഡ്‌സ്റ്റര്‍ അവകാശപ്പെടുന്നത്. 200kWh ബാറ്ററി പശ്ചാത്തലത്തില്‍ ഒറ്റ ചാര്‍ജ്ജില്‍ 620 മൈലുകള്‍ (997.7 കിലോമീറ്റര്‍) പിന്നിടാന്‍ ടെസ്‌ല റോഡ്‌സ്റ്ററിന് സാധിക്കുമെന്ന് ഇലോണ്‍ മസ്‌ക് വ്യക്തമാക്കി കഴിഞ്ഞു.

ബുഗാട്ടി ഒക്കെ പഴങ്കഥ; കാര്‍ ലോകത്തെ വിസ്മയിപ്പിച്ച് ടെസ്‌ല റോഡ്‌സ്റ്റര്‍!

നാല് യാത്രികര്‍ക്ക് ഇരിക്കാം

2+2 സീറ്റിംഗ് ക്രമീകരണമാണ് റോഡ്‌സ്റ്ററില്‍ ടെസ്‌ല നല്‍കിയിരിക്കുന്നത്. രണ്ട് ഫുള്‍-സൈസ് സീറ്റുകള്‍ മുന്‍നിരയില്‍ ഇടംപിടിക്കുമ്പോള്‍ പിന്‍നിരയില്‍ ഒരുങ്ങുന്നത് ചെറിയ രണ്ട് സീറ്റുകളാണ്. ഔഡി TT കൂപ്പെ, പോര്‍ഷ 911 കാറുകളിലും 2+2 സീറ്റിംഗാണ് ലഭ്യമാകുന്നത്.

ബുഗാട്ടി ഒക്കെ പഴങ്കഥ; കാര്‍ ലോകത്തെ വിസ്മയിപ്പിച്ച് ടെസ്‌ല റോഡ്‌സ്റ്റര്‍!

200,000 ഡോളര്‍ ചെലവഴിച്ചാല്‍ ടെസ്‌ല റോഡ്‌സ്റ്റര്‍ സ്വന്തമാക്കാം

200,000 ഡോളര്‍ (1.3 കോടി രൂപ) വിലയിലാണ് റോഡ്‌സ്റ്ററിന്റെ അടിസ്ഥാന വേരിയന്റിനെ ടെസ്‌ല ലഭ്യമാക്കുക. ടെസ്‌ല നിരയിലെ ഏറ്റവും വിലയേറിയ താരമെന്ന വിശേഷണവും റോഡ്‌സ്റ്റര്‍ കൈയ്യടക്കി കഴിഞ്ഞു.

ബുഗാട്ടി ഒക്കെ പഴങ്കഥ; കാര്‍ ലോകത്തെ വിസ്മയിപ്പിച്ച് ടെസ്‌ല റോഡ്‌സ്റ്റര്‍!

അതേസമയം ആദ്യം വില്‍പനയ്ക്ക് എത്തുന്ന 1000 റോഡ്‌സ്റ്ററുകളെ ലിമിറ്റഡ് എഡിഷനായാണ് ടെസ്‌ല അവതരിപ്പിക്കുക. 250,000 ഡോളറാണ് ആദ്യം വില്‍ക്കപ്പെടുന്ന ലിമിറ്റഡ് എഡിഷന്‍ റോഡ്‌സ്റ്ററിന്റെ വില.

ബുഗാട്ടി ഒക്കെ പഴങ്കഥ; കാര്‍ ലോകത്തെ വിസ്മയിപ്പിച്ച് ടെസ്‌ല റോഡ്‌സ്റ്റര്‍!

എതിരാളികളായ ബുഗാട്ടി ഷിറോണ്‍, പോര്‍ഷ 918 സ്‌പൈഡര്‍ മോഡലുകളെക്കാളും ഏറെ വിലക്കുറവിലാണ് റോഡ്‌സ്റ്ററിനെ ടെസ്‌ല അവതരിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം.

ബുഗാട്ടി ഒക്കെ പഴങ്കഥ; കാര്‍ ലോകത്തെ വിസ്മയിപ്പിച്ച് ടെസ്‌ല റോഡ്‌സ്റ്റര്‍!

2020 വരെ ടെസ്‌ല റോഡ്‌സ്റ്ററിനെ സ്വന്തമാക്കാന്‍ സാധിക്കില്ല

2020 മുതലാണ് ടെസ്‌ല റോഡ്‌സ്റ്റര്‍ വില്‍പനയ്ക്ക് എത്തുകയെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ച് കഴിഞ്ഞു. റോഡ്‌സ്റ്ററിന് മേലുള്ള പ്രീ-ബുക്കിംഗ് ടെസ്‌ല ആരംഭിച്ചിട്ടുണ്ട്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Friday, November 17, 2017, 18:38 [IST]
English summary
Second-Generation Tesla Roadster Revealed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X