കമാരോയുടെ മുഖവുമായി ഒരു ഷെവര്‍ലെ ക്രൂസ്; ഗംഭീരമെന്ന് കാര്‍പ്രേമികള്‍
കാര്‍ മോഡിഫിക്കേഷന്‍ രംഗത്ത് ബംഗളൂരു ആസ്ഥാനമായ മോട്ടോര്‍മൈന്‍ഡ് ഡിസൈന്‍ എന്നും മുഴങ്ങി കേള്‍ക്കുന്ന പേരാണ്. ടൊയോട്ട ഫോര്‍ച്യൂണറിലും, ഹ്യുണ്ടായി എലൈറ്റ് i20 യിലും, നിസാന്‍ മൈക്രയിലും മോട്ടോര്‍മൈന്‍ഡ് ഒരുക്കിയ കരവിരുതുകള്‍ ഏറെ പ്രസിദ്ധവുമാണ്.

ഒരിടവേളയ്ക്ക് ശേഷം മോട്ടോര്‍മൈന്‍ഡിന്റെ അണിയറയില്‍ നിന്നും വീണ്ടും ഒരു അവതാരം ജന്മമെടുത്തിരിക്കുകയാണ്. ഏതാണ് ആ പുതിയ അവതാരം എന്നല്ലേ?

കമാരോയുടെ പരിവേഷത്തിലുള്ള ഷെവര്‍ലെ ക്രൂസാണ് മോട്ടോര്‍മൈന്‍ഡിന്റെ പുതിയ സൃഷ്ടി. കേലവം പകര്‍പ്പ് എന്നതില്‍ ഉപരി, അമേരിക്കന്‍ മസില്‍ കാറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനാണ് ക്രൂസിന് ഇവര്‍ നല്‍കിയിരിക്കുന്നത്.

എന്തായാലും സംഭവം കലക്കി എന്നാണ് കാര്‍പ്രേമികള്‍ ഒരേസ്വരത്തില്‍ പറയുന്നത്. റോഡില്‍ ശ്രദ്ധ പിടിച്ച് പറ്റാന്‍ ഈ അവതാരത്തിന് ഏറെ പ്രയാസപ്പെടേണ്ടി വരില്ല.

പുതിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, കസ്റ്റം എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലൈറ്റുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിങ്ങനെ നീളുന്നതാണ് കസ്റ്റം ക്രൂസിന്റെ എക്സ്റ്റീരിയര്‍ വിശേഷങ്ങള്‍.
Recommended Video


വലിയ വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴെ ഒതുങ്ങി കൂടുന്ന 19 ഇഞ്ച് വീലുകളും, എയര്‍ വെന്റുകളും ഡിസൈനില്‍ ശ്രദ്ധേയമാണ്. ഇതിനെല്ലാം പുറമെ ക്രൂസിന് ലഭിച്ചിരിക്കുന്ന സിസര്‍ ഡോറുകളാണ് പ്രധാന ഹൈലൈറ്റ്.

ഫ്രണ്ട്, റിയര്‍ എന്‍ഡുകളോട് നീതി പുലര്‍ത്തുന്നതാണ് കസ്റ്റം ക്രൂസിലെ ബ്ലാക് സൈഡ് സ്‌കേര്‍ട്ടുകള്‍. റിയര്‍ എന്‍ഡിലേക്ക് വരുമ്പോള്‍ അഗ്രസീവ് ഡിഫ്യൂസറും, ട്വിന്‍ എക്‌സ്‌ഹോസ്റ്റകളും ശ്രദ്ധയാകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

പുറമെയുള്ള സ്‌പോര്‍ടി ലുക്കിനെ അകത്തളത്തിലും നല്‍കാന്‍ മോട്ടോര്‍മൈന്‍ഡ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ് നേടിയ റെഡ് ആന്‍ഡ് ബ്ലാക് അപ്‌ഹോള്‍സ്റ്ററിയാണ് ഇന്റീരിയര്‍ ഹൈലൈറ്റ്.

ഡാഷ്‌ബോര്‍ഡ്, സെന്റര്‍ കണ്‍സോള്‍, ഗിയര്‍ നോബ്, സ്റ്റീയറിംഗ് വീല്‍, സ്പീക്കര്‍ ഹൗസിംഗ് ബെസല്‍ ഉള്‍പ്പെടെയുള്ള എല്ലാ ഘടകങ്ങളിലും ഇതേ റെഡ് ആന്‍ഡ് ബ്ലാക് തീമാണ് ഒരുങ്ങുന്നത്.

6 മാസം കൊണ്ടാണ് പുത്തന്‍ കസ്റ്റം ക്രൂസിനെ മോട്ടോര്‍മൈന്‍ഡ് അണിനിരത്തിയിരിക്കുന്നത്. മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാണ് സ്റ്റാന്‍ഡേര്‍ഡ് ഷെവര്‍ലെ ക്രൂസിന്റെ കരുത്ത്. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് മോഡലില്‍ ഒരുങ്ങുന്നതും.
Trending On DriveSpark Malayalam:
മാരുതി കാര്‍ 'അബദ്ധവും ഉപയോഗശൂന്യവും' എന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്
കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍
കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍


Click it and Unblock the Notifications








