ആംബുലന്‍സിന് മുന്നില്‍ പോയത് വഴിയൊരുക്കാനെന്ന് കാര്‍ ഡ്രൈവര്‍; സംഭവം ദേശീയ ശ്രദ്ധ നേടുന്നു

By Dijo Jackson

കൊച്ചിയില്‍ കഴിഞ്ഞ ദിവസം ഗുരുതരാവസ്ഥയിലുള്ള നവജാതശിശുവുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിന് സ്വകാര്യ കാര്‍ വഴി നല്‍കാതിരുന്ന സംഭവം ദേശീയ ശ്രദ്ധ നേടുന്നു.

ആംബുലന്‍സിന് മുന്നില്‍ പോയത് വഴിയൊരുക്കാനെന്ന് കാര്‍ ഡ്രൈവര്‍; സംഭവം ദേശീയ ശ്രദ്ധ നേടുന്നു

കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് നവജാത ശിശുവുമായി ആംബലുന്‍സ് പോകവെയാണ്, KL- 17L 202 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് വഴി കൊടുക്കാതിരുന്നത്.

ആംബുലന്‍സിന് മുന്നില്‍ പോയത് വഴിയൊരുക്കാനെന്ന് കാര്‍ ഡ്രൈവര്‍; സംഭവം ദേശീയ ശ്രദ്ധ നേടുന്നു

സംഭവ ദൃശ്യങ്ങള്‍ അംബുലന്‍സിലിരുന്ന വ്യക്തികളില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഡ്രൈവര്‍ക്ക് എതിരായ പ്രതിഷേധം അണപ്പൊട്ടി.

ആംബുലന്‍സിന് മുന്നില്‍ പോയത് വഴിയൊരുക്കാനെന്ന് കാര്‍ ഡ്രൈവര്‍; സംഭവം ദേശീയ ശ്രദ്ധ നേടുന്നു

ആംബുലന്‍സ് ഡ്രൈവറുടെ വിശദീകരണവും സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് ആലുവ ഡിവൈഎസ്പി കെ ബി പ്രഫുലചന്ദ്രന്റെ നിര്‍ദേശപ്രകാരം ഇക്കോസ്‌പോര്‍ട് ഡ്രൈവര്‍ക്ക് എതിരെ എടത്തല പൊലീസ് കേസെടുത്തത്.

ആംബുലന്‍സിന് മുന്നില്‍ പോയത് വഴിയൊരുക്കാനെന്ന് കാര്‍ ഡ്രൈവര്‍; സംഭവം ദേശീയ ശ്രദ്ധ നേടുന്നു

ആംബുലന്‍സിന് വഴിയൊരുക്കാനാണ് താന്‍ മുന്നില്‍ പോയതെന്ന് പ്രതി നിര്‍മല്‍ ജോസ് നല്‍കിയ വിശദീകരണം പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. സംഭവത്തില്‍ നിര്‍മല്‍ ജോസിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് ആലുവ ജോയിന്റ് ആര്‍ടിഒ റദ്ദാക്കി.

Recommended Video

Mahindra KUV100 NXT Launched In India | In India - DriveSpark മലയാളം
ആംബുലന്‍സിന് മുന്നില്‍ പോയത് വഴിയൊരുക്കാനെന്ന് കാര്‍ ഡ്രൈവര്‍; സംഭവം ദേശീയ ശ്രദ്ധ നേടുന്നു

ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് കളമശേരി മെഡിക്കല്‍ കോളജിലേക്ക് പോയ ആംബുലന്‍സിന്റെ വഴിയാണ് പ്രതി നിര്‍മല്‍ ജോസ് തടസപ്പെടുത്തിയത്.

വശങ്ങളിലേക്ക് വാഹനം മാറ്റാന്‍ ഇടമുണ്ടായിരുന്ന ഭാഗത്തും ഇക്കോസ്‌പോര്‍ടിനെ ഒതുക്കാന്‍ നിര്‍മല്‍ ജോസ് തയ്യാറായിരുന്നില്ല.

Trending On DriveSpark Malayalam:

'ഇതില്‍ കൂടുതല്‍ ആ മനുഷ്യന്‍ എന്ത് ചെയ്യാന്‍?'; ഒടുവില്‍ ഇദ്ദേഹത്തിന് മുന്നില്‍ പൊലീസും കൈകൂപ്പി

മാരുതി കാര്‍ 'അബദ്ധവും ഉപയോഗശൂന്യവും' എന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്

ആംബുലന്‍സിന് മുന്നില്‍ പോയത് വഴിയൊരുക്കാനെന്ന് കാര്‍ ഡ്രൈവര്‍; സംഭവം ദേശീയ ശ്രദ്ധ നേടുന്നു

വഴി ലഭിക്കാത്തതിനെ തുടര്‍ന്ന് ശ്വാസതടസം ബാധിച്ച നവജാത ശിശുവിനെയും വഹിച്ചുള്ള ആംബുലന്‍സ് മുപ്പത്തിയഞ്ച് മിനിട്ടിലേറെ എടുത്താണ് ലക്ഷ്യസ്ഥാനത്തെത്തിയത്.

ആംബുലന്‍സിന് മുന്നില്‍ പോയത് വഴിയൊരുക്കാനെന്ന് കാര്‍ ഡ്രൈവര്‍; സംഭവം ദേശീയ ശ്രദ്ധ നേടുന്നു

അതേസമയയം നിര്‍മല്‍ ജോസ് ഓടിച്ചിരുന്ന ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആര്‍ടിഒ യ്ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.

ആംബുലന്‍സിന് മുന്നില്‍ പോയത് വഴിയൊരുക്കാനെന്ന് കാര്‍ ഡ്രൈവര്‍; സംഭവം ദേശീയ ശ്രദ്ധ നേടുന്നു

ആംബുലന്‍സിന് പൈലറ്റ് പോയതാണെന്ന പ്രതിയുടെ വാദം നിലനില്‍ക്കില്ലെന്ന് ആലുവ ജോയിന്റ് ആര്‍ടിഒ സി എസ് അയ്യപ്പന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Image/Video Source: Mathrubhumi

Most Read Articles

Malayalam
English summary
Ford EcoSport Driver Blocks Ambulance. Read in Malayalam.
Story first published: Saturday, October 21, 2017, 10:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X