ബുഗാട്ടിയ്ക്ക് അമേരിക്കയില്‍ നിന്നും ഭീഷണി; ഈ ഹൈപ്പര്‍കാറിന്റെ വേഗത മണിക്കൂറിൽ 480 കിലോമീറ്റര്‍!
വേഗരാജാവ് ബുഗാട്ടിയാണെന്നതില്‍ കാര്‍പ്രേമികള്‍ക്ക് യാതൊരു സംശയവുമില്ല. ബുഗാട്ടി വെയ്‌റോണും, ഷിറോണും കുറിച്ച വേഗനിര്‍വചനങ്ങള്‍ കാര്‍ലോകത്ത് രചിക്കപ്പെട്ട മഹാകാവ്യങ്ങളാണ്.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ തകിടം മറിയുകയാണ്. വേഗരാജാവ് ബുഗാട്ടി ഷിറോണിന് അപ്രതീക്ഷിത തിരിച്ചടി നല്‍കിയ കൊയെനിഗ്‌സെഗ് അഗേറ RS വാര്‍ത്തകളില്‍ നിന്നും മായും മുമ്പെ, ബുഗാട്ടിക്ക് മറ്റൊരു എതിരാളി എത്തിയിരിക്കുകയാണ്.

അതാരാണ് ബുഗാട്ടിയെ വെല്ലുവിളിയ്ക്കാന്‍ മാത്രം ചങ്കൂറ്റമുള്ളതെന്ന് ചിന്തിക്കുന്നുണ്ടോ? അമേരിക്കന്‍ ഹൈപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ഹെന്നസി പെര്‍ഫോര്‍മന്‍സാണ് ബുഗാട്ടിയുടെ പുതിയ എതിരാളി.

1600 bhp കരുത്തേറിയ വെനം F5 ആണ് ബുഗാട്ടിയ്ക്ക് എതിരായ ഹെന്നസിയുടെ വജ്രായുധം. ഭൂമിയിലെ ഏറ്റവും അപകടകാരിയ ചുഴലി കൊടുങ്കാറ്റിനെയാണ് പേരിലെ F5 കൊണ്ട് ഹെന്നസി പരാമര്‍ശിക്കുന്നത്.

മണിക്കൂറില്‍ 484 കിലോമീറ്റര്‍ വേഗത വെനം F5 പിന്നിടുമെന്നാണ് ഹെന്നസിയുടെ വാദം. അങ്ങനെയെങ്കില്‍ 480 കിലോമീറ്റര്‍ വേഗത കുറിക്കുന്ന ആദ്യ റോഡ് കാറായി വെനം F5 അറിയപ്പെടാന്‍ ഏറെ കാലതാമസമുണ്ടാകില്ല.

7.4 ലിറ്റര്‍ ട്വിന്‍-ടര്‍ബ്ബോ V8 എഞ്ചിനാണ് വെനം F5 ന്റെ പവര്‍ഹൗസ്. 1600 bhp കരുത്തും 1763 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ പാഡില്‍ ഷിഫ്റ്ററുകള്‍ക്ക് ഒപ്പമുള്ള 7 സ്പീഡ് സിംഗിള്‍-ക്ലച്ച് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നതും.

ടെക്‌സാസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്യൂണിംഗ് ഹൗസാണ് കാര്‍ബണ്‍ ഫൈബറില്‍ തീര്‍ത്ത ബോഡിയെ വെനം F5 ഒരുക്കിയത്. കേവലം 1338 കിലോഗ്രാമാണ് ഈ ഹൈപ്പര്‍കാറിന്റെ ഭാരം.
Recommended Video


10 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ മണിക്കൂറില്‍ 480 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെനം F5 പ്രാപ്തമാണെന്നാണ് ഹെന്നസി പെര്‍ഫോര്‍മന്‍സിന്റെ വാദം. അതായത് നിലവിലെ F1 കാറുകളിലും വേഗതയാകും വെനം F5 കൈവരിക്കുക.

കൂടാതെ, 30 സെക്കന്‍ഡുകള്‍ കൊണ്ട് മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത കൈവരിച്ച് പൂര്‍ണവേഗത കൈവെടിയാന്‍ (0-400-0 kph) ഹൈപ്പര്‍കാറിന് സാധിക്കുമെന്നും കമ്പനി പറയുന്നു.

അടുത്തിടെ ഷിറോണിനെ തകര്‍ത്ത കൊയെനിഗ്‌സെഗ് അഗേറ RS ഇതേ അതിവേഗ റെക്കോര്‍ഡ് (0-400-0 kph) കുറിച്ചത് 36.44 സെക്കന്‍ഡുകള്‍ കൊണ്ടാണ്.

ആകെ മൊത്തം 24 വെനം F5 കളെ മാത്രമാണ് ഹെന്നസി നിര്‍മ്മിക്കുക. 1.6 മില്ല്യണ്‍ ഡോളാറാണ് (ഏകദേശം 10.34 കോടി രൂപ) ഹെന്നസി F5 ന്റെ വില.

ഇതിന് പുറമെ 3.87 കോടി രൂപ വില മതിക്കുന്ന ഓപ്ഷനല്‍ ആക്‌സസറികളും ഹൈപ്പര്‍കാറില്‍ ഉപഭോക്താക്കള്‍ക്ക് നേടാം.
Trending On DriveSpark Malayalam:
ചില കൈവിട്ട സ്വിഫ്റ്റ് മോഡിഫിക്കേഷനുകള്‍
ഇത് അപാര മേക്ക്ഓവര്‍; ബുഗാറ്റി വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം
കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

എന്നാല്‍ അങ്ങനെ വിട്ടുകൊടുക്കാന്‍ ബുഗാട്ടിയും തയ്യാറല്ല. അടുത്ത വര്‍ഷം ഷിറോണില്‍ വേഗറെക്കോര്‍ഡ് തിരുത്താനുള്ള ഒരുക്കത്തിലാണ് ബുഗാട്ടിയും.


Click it and Unblock the Notifications








