മദ്യപിച്ച് വാഹനം ഓടിച്ച് ആളപായമുണ്ടാക്കിയാല്‍ ഏഴ് വര്‍ഷം തടവ് ശിക്ഷ

By Dijo Jackson

മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് എതിരെയുള്ള ശിക്ഷ കര്‍ശനമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. മദ്യപിച്ച് വാഹനമോടിച്ച് ആളപായമുണ്ടാക്കിയാല്‍ ഏഴു വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ് ഇനി ചുമത്തുക.

മദ്യപിച്ച് വാഹനം ഓടിച്ച് ആളപായമുണ്ടാക്കിയാല്‍ ഏഴ് വര്‍ഷം തടവ് ശിക്ഷ

കൂടാതെ വാഹന രജിസ്‌ട്രേഷന്‍ വേളയില്‍ ആജീവനാന്ത തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് നിര്‍ബന്ധമെന്ന ചട്ടവും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാനിരിക്കുകയാണ്. നിലവില്‍ സെക്ഷന്‍ 304A പ്രകാരം രണ്ട് വര്‍ഷം വര്‍ഷം തടവും പിഴയുമാണ് മദ്യപിച്ച് അപകടമുണ്ടാക്കുന്നവര്‍ക്ക് നല്‍കുന്ന ശിക്ഷ.

മദ്യപിച്ച് വാഹനം ഓടിച്ച് ആളപായമുണ്ടാക്കിയാല്‍ ഏഴ് വര്‍ഷം തടവ് ശിക്ഷ

എന്നാല്‍ മദ്യപിച്ച് വാഹനമോടിച്ച് അപകട ഭീഷണി ഉയര്‍ത്തുന്നവര്‍ക്ക് നല്‍കുന്ന ശിക്ഷ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ശിക്ഷ കര്‍ശനമാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു.

Recommended Video

Best Cars Of 2017 In India - DriveSpark
മദ്യപിച്ച് വാഹനം ഓടിച്ച് ആളപായമുണ്ടാക്കിയാല്‍ ഏഴ് വര്‍ഷം തടവ് ശിക്ഷ

മദ്യപിച്ച് വാഹനമോടിച്ച് ആളപായമുണ്ടാക്കുന്ന സാഹചര്യം ഗുരുതരമായ കുറ്റമായി പരിഗണിക്കണമെന്നും ശിക്ഷാകാലാവധി പത്ത് വര്‍ഷം വരെ ഉയര്‍ത്തണമെന്നുമാണ് ഇതേ വിഷയത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ നിര്‍ദ്ദേശം.

മദ്യപിച്ച് വാഹനം ഓടിച്ച് ആളപായമുണ്ടാക്കിയാല്‍ ഏഴ് വര്‍ഷം തടവ് ശിക്ഷ

ഒപ്പം വാഹനങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കാനും സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്ന പകുതിയിലേറെ വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് ഇല്ല.

മദ്യപിച്ച് വാഹനം ഓടിച്ച് ആളപായമുണ്ടാക്കിയാല്‍ ഏഴ് വര്‍ഷം തടവ് ശിക്ഷ

ഇരുചക്ര വാഹനങ്ങളിലാണ് ഈ പ്രവണത കൂടുതലായും കണ്ടുവരുന്നതെന്നും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.

Trending On DriveSpark Malayalam:

മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

ഈ വര്‍ഷം ഇന്ത്യയില്‍ 'സൂപ്പര്‍ഹിറ്റായ' ബൈക്കുകള്‍!

മദ്യപിച്ച് വാഹനം ഓടിച്ച് ആളപായമുണ്ടാക്കിയാല്‍ ഏഴ് വര്‍ഷം തടവ് ശിക്ഷ

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് ഇല്ലാത്ത പക്ഷം അപകടങ്ങളില്‍ മരിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ല. ഈ സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ആജീവനാന്ത തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Drunk Drivers Causing Death Will Get 7 Years In Jail. Read in Malayalam.
Story first published: Wednesday, December 27, 2017, 10:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X