മലയാളികള്‍ ഒരുക്കിയ ചില ഗംഭീരന്‍ XUV500 മോഡിഫിക്കേഷനുകൾ
കാര്‍ മോഡിഫിക്കേഷന്റെ കാര്യത്തില്‍ കേരളം കഴിഞ്ഞിട്ടേയുള്ളൂ ഇന്ത്യയില്‍ ബാക്കിയിടങ്ങളെല്ലാം. അതിനാലാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പോലും കാര്‍പ്രേമികള്‍ മോഡിഫിക്കേഷനായി കേരളത്തിലേക്ക് വരുന്നത്.

'വളരെ സിമ്പിളാണ്.. എന്നാല്‍ പവര്‍ഫുള്ളുമാണ്' - മോഡിഫിക്കേഷന്റെ കാര്യത്തില്‍ കേരളം മിക്കപ്പോഴും പാലിക്കുന്ന രീതി ഇതാണ്.

കാര്‍ ഏതുമാകട്ടെ, നിര്‍മ്മാതാക്കളുടെ സങ്കല്‍പങ്ങളെ പൊളിച്ചെഴുതി ഗംഭീരമാക്കാന്‍ മലയാളികള്‍ക്ക് ഒരു പ്രത്യേക കഴിവാണെന്ന് 360 മോട്ടോറിംഗും, വീല്‍സൈഡ് കാര്‍ മോഡിഫിക്കേഷനും, ഓട്ടോമോട്ട് കസ്റ്റം ഷോപ്പുമെല്ലാം തെളിയിച്ച് കഴിഞ്ഞു.

മലയാളികള്‍ അണിനിരത്തിയ ചില ഗംഭീരന്‍ മഹീന്ദ്ര XUV500 കളെ ഇവിടെ പരിശോധിക്കാം —

മാഡ് മെന്‍ കിറ്റ്
കാര്‍ മോഡിഫിക്കേഷന്‍ രംഗത്ത് മുഴങ്ങി കേള്‍ക്കുന്ന പേരാണ് ബംഗളൂരു ആസ്ഥാനമായ മോട്ടോര്‍മൈന്‍ഡ്. എന്നാല്‍ പറഞ്ഞ് വരുമ്പോള്‍ തലശേരിയില്‍ നിന്നുമാണ് മോട്ടോര്‍മൈന്‍ഡിന്റെ വേര്.

XUV500 മോഡിഫിക്കേഷനുകളില്‍ മോട്ടോര്‍മൈന്‍ഡിന്റെ മാഡ് മെന്‍ കിറ്റ് ഏറെ പ്രശസ്തമാണ്. ഇന്റഗ്രേറ്റഡ് എല്‍ഇഡി DRL കള്‍ക്ക് ഒപ്പമുള്ള കസ്റ്റം ഫ്രണ്ട് ബമ്പര്‍, ഹണി കോമ്പ് ഗ്രില്‍, ഹൂഡ് സ്‌കൂപ് എന്നിവ ഉള്‍പ്പെടുന്നതാണ് മാഡ് മെന്‍ കിറ്റ്.

1.58 ലക്ഷം രൂപ വില വരുന്ന മാഡ്‌മെന്‍ കിറ്റില്‍ റിയര്‍ സ്‌പോയിലറും, ഡിഫ്യൂസറോട് കൂടിയ കസ്റ്റം റിയര്‍ ബമ്പറും, മാറ്റ് ബ്ലാക് അലോയ് വീലുകളും ഒരുങ്ങുന്നുണ്ട്.

കാമ്പര്‍ എക്‌സ്‌യുവി കിറ്റ്
ഡ്രിഫ്റ്റ് ഓട്ടോമോട്ടീവും, മോട്ടോര്‍മൈന്‍ഡും സംയുക്തമായി ഒരുക്കിയതാണ് ഈ കാമ്പര്‍ XUV യെ. ഫൊക്‌സ് ഡിഫ്യൂസറോട് കൂടിയ പുത്തന്‍ റിയര്‍ ബമ്പറും, പുതിയ ഹെഡ്‌ലാമ്പുകളും, പുതിയ ഫ്രണ്ട് ബമ്പറുമാണ് കിറ്റില്‍ ഉള്‍പ്പെടുന്നത്.

മോഡലിന് ലഭിച്ച വൈഡ് ബോഡി കിറ്റാണ് പ്രധാന വിശേഷം. ഇതിന് പുറമെ സ്‌റ്റോറേജ് സ്‌പെയ്‌സ് വര്‍ധിപ്പിക്കുന്ന റൂഫ് ബോക്‌സും, ബ്ലാക് ക്രോം നേടിയ ആഫ്റ്റര്‍മാര്‍ക്കറ്റ് അലോയ് വീലുകളും കസ്റ്റം കിറ്റിന്റെ ഭാഗമായി XUV യ്ക്ക് ലഭിച്ചിട്ടുണ്ട്.
Recommended Video


F42 കസ്റ്റം കിറ്റ്
XUV500 ന്റെ അഗ്രസീവ് മുഖം വെളിപ്പെടുത്തുന്നതാണ് F42 കസ്റ്റം കിറ്റ്. ഡ്യൂവല്‍ ടോണ്‍ ഇഫക്ട് ഒരുക്കുന്ന ബ്ലാക് റൂഫും, ഫൊക്‌സ് സ്‌കിഡ് പ്ലേറ്റുകളോടെയുള്ള കസ്റ്റം ഫ്രണ്ട് ഗ്രില്ലുമാണ് മോഡലിന്റെ പ്രധാന ആകര്‍ഷണം.

വീതിയേറിയ രൂപം ഒരുക്കുന്നതില്‍ വൈഡ് പ്രൊഫൈല്‍ ടയറുകളോടെയുള്ള ആഫ്റ്റര്‍മാര്‍ക്കറ്റ് അലോയ് വീലുകള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്.

'ബീസ്റ്റ്' എക്‌സ്‌യുവി കിറ്റ്
XUV500 നെ തനി ചെകുത്താനാക്കി മാറ്റിയിരിക്കുകയാണ് ബീസ്റ്റ് XUV കിറ്റ്. റെഡ് ഹൈലൈറ്റ് നേടിയ XUV യില്‍ വീതിയേറിയ ടയറും, ആഫ്റ്റര്‍മാര്‍ക്കറ്റ് അലോയ് വീലുകളുമാണ് ഒരുങ്ങിയിട്ടുള്ളത്.

ഫ്രണ്ട് ബമ്പറിലും റൂഫ് ടോപിലും ഇടംപിടിച്ചിട്ടുള്ള കസ്റ്റം ലാമ്പുകള്‍ മോഡലിന് ഒരു വേറിട്ട മുഖമാണ് നല്‍കുന്നതും.
Trending On DriveSpark Malayalam:
മാരുതി കാര്‍ 'അബദ്ധവും ഉപയോഗശൂന്യവും' എന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്
മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!
ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്


Click it and Unblock the Notifications








